രേഖയും ജയയുമല്ല, ബച്ചന്‍ ആദ്യം പ്രണയിച്ചത് ഈ നടി; നടിയുടെ ചെരുപ്പുമായി പിന്നാലെ ഓടിയ ബച്ചന്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. ഇതിലും വലിയൊരു സൂപ്പര്‍ താരം ഇനിയൊരിക്കലും ഉണ്ടാകില്ല. പലരും റിട്ടയര്‍മെന്റിലേക്ക് കടക്കുന്ന പ്രായത്തിലും ഓടി നടന്ന് അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍. തന്നിലെ നടനേയും താരത്തേയും പുതുക്കിക്കൊണ്ട് പുതിയ കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് ബച്ചന്‍.

സിനിമ പോലെ തന്നെ ബച്ചന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബോളിവുഡിലെ ഏക്കാലത്തേയും വലിയ വിവാദങ്ങല്‍ലൊന്നാണ് ബച്ചന്റേയും രേഖയുടേയും പ്രണയം. ഇന്നും അതിന്റെ തീയും പുകയും കെട്ടിട്ടില്ല. ഇപ്പോഴും പല തരത്തിലുള്ള ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഓണ്‍ സ്‌ക്രീനില്‍ കണ്ട എല്ലാ ത്രികോണ പ്രണയകഥകളേക്കും ചര്‍ച്ചയായി മാറിയതാണ് രേഖ-ബച്ചന്‍-ജയ ത്രികോണ പ്രണയം.

Amitabh Bachchan

എന്നാല്‍ ജയയ്ക്കും രേഖയ്ക്കും മുമ്പ് ബച്ചന്റെ മനസില്‍ ഇടം നേടിയ മറ്റൊരു താരസുന്ദരിയുണ്ട്. വഹീദ റഹ്‌മാന്‍ ആണ് ആ നടി. പക്ഷെ ബച്ചന് വഹീദയോടുണ്ടായിരുന്നത് പ്രണയമായിരുന്നില്ല, അതിനെല്ലാം അപ്പുറത്തുണ്ടായിരുന്ന ആരാധനയായിരുന്നു. തന്റെ ഐഡല്‍ ആയിട്ടായിരുന്നു ബച്ചന്‍ വഹീദ റഹ്‌മാനെ കണ്ടിരുന്നത്. ബച്ചന്‍ തന്നെ വഹീദയോടുള്ള തന്റെ ആരാധനയെക്കുറിച്ച് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

''ആദ്യമായി അവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്തന് രേഷ്മ ഓര്‍ ഷേരയിലാണ്. ഷൂട്ടിനിടെ ഒരു ഘട്ടത്തില്‍ സുനില്‍ ദത്തിനും വഹീദ ജീയ്ക്കും നഗ്‌നപാദരായി മരുഭൂമിയില്‍ ഇരിക്കേണ്ടി വന്നിരുന്നു. മണിലിലെ കല്ലിലും മുള്ളിലും ചെരുപ്പിടാതെ നില്‍ക്കുക പ്രയാസമാണ്. കഠിനമായ ചൂടുമുണ്ട്. എങ്ങനെയാണ് ഇത്ര സംഘീര്‍ണമായ സാഹചര്യത്തില്‍ വഹീദ ജീ മാനേജ് ചെയ്യുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അതും ചെരുപ്പില്ലാതെ. ഡയറക്ടര്‍ ബ്രേക്ക് പറഞ്ഞതും ഞാന്‍ ചെരുപ്പുമായി അവരുടെ അടുത്തേക്ക് ഓടി. ആ നിമിഷം എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല'' എന്നാണ് ബച്ചന്‍ പറഞ്ഞത്.

Amitabh Bachchan

ദിലീപ് കുമാറും വഹീദയുമാണ് തന്റെ ഐഡലുകള്‍ എന്ന് ഒരിക്കല്‍ ബച്ചന്‍ പറഞ്ഞിരുന്നു. ''ഈ നിമിഷം വരെ കണ്ടതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീ വഹീദ റഹ്‌മാന്‍ ആണ്. അവള്‍ ഗംഭീര നടിയാണെന്ന് മാത്രമല്ല വളരെ നല്ലൊരു വ്യക്തിയുമാണ്. ഇന്ത്യന്‍ സ്ത്രീ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് വഹീദ ജീ. ഇന്ത്യന്‍ സിനിമയ്ക്കും ബോളിവുഡിലും അവര്‍ നല്‍കിയ സംഭാവന വാക്കുകളാല്‍ വിവരിക്കാനാകില്ല'' എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.

അതേസമയം അഭിനയത്തില്‍ ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ് അമിതാഭ് ബച്ചന്‍. ഹിന്ദിയില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലുമെല്ലാം ബച്ചന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം കല്‍ക്കിയാണ് ബച്ചന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അശ്വത്മാവ് ആയിട്ടാണ് ചിത്രത്തില്‍ ബച്ചനെത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും ബച്ചന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. നിരവധി സിനിമകളാണ് ബച്ചന്റേതായി അണിയറയിലുള്ളത്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X