പ്രസവിച്ച് കിടക്കുന്ന ഭാര്യ ഡിസ്ചാര്‍ജ് ചെയ്യാന്‍ 400 രൂപയില്ലാതെ ഇതിഹാസ നടന്‍; കരുതലായ ഷോലെ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ സിനിമകളിലൊന്നാണ് ഷോലെ. ഐക്കോണിക് സിനിമയായി വിലയിരുത്തപ്പെടുന്ന സിനിമ. വാണിജ്യ സിനിമയ്ക്ക് എങ്ങനെ തിരക്കഥ എഴുതണം എന്നതിന്റെ ബെഞ്ച് മാര്‍ക്കാണ് ഷോലെ. ചിത്രത്തിലെ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം ഇന്ത്യന്‍ സിനിമയുള്ളിടത്തോളം കാലം ചര്‍ച്ച ചെയ്യപ്പെടുകയും ആഘോഷിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, ഹേമ മാലിനി,ജയ ബച്ചന്‍ എന്നിവരുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നുമാണ് ഷോലെ.

ഷോലെ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കലും മറക്കാനാകാത്ത പേരാണ് അംജദ് ഖാന്‍. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വില്ലനായ ഗബ്ബര്‍ സിംഗിനെ അദ്ദേഹം അനശ്വരമാക്കുകയായിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ കഥാപാത്രമാണ് അംജദിന്റെ ഗബ്ബര്‍ സിംഗ്. അന്നും ഇന്നും ഗബ്ബര്‍ സിംഗിനെ പോലൊരു വില്ലന്‍ കഥാപാത്രം ഇന്ത്യന്‍ സിനിമയില്‍ വേറെയില്ലെന്നതാണ് വാസ്തവം. വില്ലന്‍ പറഞ്ഞ ഡയലോഗുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

അച്ഛനെക്കുറിച്ച്


തന്റെ അച്ഛനെക്കുറിച്ച് മനസ് തുറക്കുകയാണ് അംജദ് ഖാന്റെ മകനായ ഷദാബ് ഖാന്‍. താന്‍ അച്ഛന്‍ ഭാഗ്യം കൊണ്ടുവന്നവനാണോ എന്ന ചോദ്യത്തിനായിരുന്നു താരപുത്രന്‍ മറുപടി നല്‍കിയത്. ഷദാബ് ജനിച്ച ദിവസമായിരുന്ന പിന്നീട് ചരിത്രം വിജയം നേടിയ ഷോലെയുട കരാറില്‍ അംജദ് ഖാന്‍ ഒപ്പുവെക്കുന്നത്. ഭാര്യ ഷൈല ഖാന്‍ മകനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. ഭാര്യയെയും മകനേയും ഡിസ്ചാര്‍ജ് ചെയ്യാനുള്ള പണം പോലും അന്ന് അംജദിന്റെ പക്കലുണ്ടായിരുന്നില്ല. ഷോലെയുടെ നിര്‍മ്മാതാവായ ചേതന്‍ ആനന്ദ് ആണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ 400 രൂപ അംജദിന് നല്‍കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനെക്കുറിച്ചും ഷോലെയെക്കുറിച്ചും മകന്‍ മനസ് തുറന്നത്. '' അതെ. ഞാന്‍ ജനിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള പണം പോലും അച്ഛന്റെ പക്കലുണ്ടായിരുന്നില്ല. അമ്മ കരയാന്‍ തുടങ്ങി. അച്ഛന്‍ ആശുപത്രിയിലേക്ക് വന്നില്ല. അമ്മയെ മുഖം കാണിക്കാന്‍ അച്ഛന് സാധിച്ചിരുന്നില്ല. അപ്പോഴാണ് ഒരു മൂലയില്‍ തലയില്‍ കയ്യും വച്ചിരിക്കുന്ന അച്ഛനെ ചേതന്‍ ആനന്ദ് കാണുന്നത്. അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാന്‍ കി കസം എന്ന ചിത്രത്തില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. എനിക്കും അമ്മയ്ക്കും വീട്ടിലേക്ക് പോരാനായി 400 രൂപ ചേതന്‍ ആനന്ദാണ് അച്ഛന് നല്‍കുന്നത്'' എന്നാണ് ഷദാബ് പറയുന്നത്.

ഷോലെ

''ഷോലെയിലെ ഗബ്ബര്‍ സിംഗിന്റെ കഥാപാത്രം എഴുത്തുകാരനായ സലീം ഖാന്‍ ആണ് രമേഷ് സിപ്പി സാറിനോട് നിര്‍ദ്ദേശിക്കുന്നത്. ഷോലെയുടെ ചിത്രീകരണം നടക്കുന്ന ബാംഗ്ലൂരിലേക്ക് പോകാനായി വിമാനത്തില്‍ കയറിയെങ്കിലും മോശം കാലാവസ്ഥ കാരണം ഏഴ് തവണയാണ് അന്ന് വിമാനം തിരിച്ചിറക്കിയത്. പലരും വിമാനത്തില്‍ നിന്നും ഇറങ്ങി പോയി. പക്ഷെ എന്റെ അച്ഛന്‍ പിന്മാറിയില്ല. അന്ന് പോയില്ലെങ്കില്‍ ആ സിനിമ ഡാനി സാബിലേക്ക് പോകുമെന്ന് അദ്ദേഹം ഭയന്നിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അതേ വിമാനത്തില്‍ അദ്ദേഹം ബാംഗ്ലൂരിലേക്ക് പോയി'' താരപുത്രന്‍ പറയുന്നു.

ഐക്കോണിക് സിനിമ

1975 ല്‍ പുറത്തിറങ്ങിയ ഷോലെ ബോളിവുഡിലെ ഐക്കോണിക് സിനിമയാണ്. ബോളിവുഡിലെ എക്കാലത്തേലും മികച്ച സിനിമയായാണ് ഷോലെയെ വിലയിരുത്തുന്നത്. രമേഷ് സിപ്പി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ സലീം-ജാവേദ് കൂട്ടുകെട്ടായിരുന്നു ഒരുക്കിയത്. ചിത്രവും അംജദ് അവതരിപ്പിച്ച ഗബ്ബര്‍ സിംഗും ഒരുപോലെ ഹിറ്റായി മാറുകയായിരുന്നു. വന്‍ താരനിര തന്നെ അണിനിരന്ന സിനിമയാണ് ഷോലെ. അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷോലെ കാണാത്തവര്‍ ഇന്നും വളരെ ചുരുക്കം ചിലര്‍ മാത്രമേയുണ്ടാവുകയുള്ളൂ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മലയാളത്തിലും

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അംജദ് ഖാന്‍. മലയാളികളും അദ്ദേഹത്തെ മറക്കില്ലെന്നുറപ്പാണ്. 2992 ല്‍ തന്റെ 51-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരിക്കുന്നത്. മൂന്ന് മകളാണ് അംജദിനും ഷൈലയ്ക്കുമുള്ളത്. ഷദാബ്, അഹ്ലം, സീമാബ്. ബാലാതരമായിട്ടായിരുന്നു അംജദ് സിനിമയിലെത്തുന്നത്. നസ്‌നീന്‍ ആയിരുന്നു ആദ്യ സിനിമ. എന്നാല്‍ ഈ സിനിമയ്ക്ക് അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് ചാര്‍ പൈസ, അബ് ദില്‍ രുബ എന്നീ സിനിമകളിലും അഭിനയിച്ചു. ഹിന്ദുസ്ഥാന്‍ കി കസമിലൂടെ ശ്രദ്ധ നേടി. പിന്നാലെ വന്ന ഷോലെയിലൂടെ താരമായി മാറുകയായിരുന്നു അംജദ് ഖാന്‍. ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍ എന്ന സിനിമയിലൂടെ മലയാളത്തിലും അംജദ് ഖാന്‍ എത്തി. കലിംഗാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ സിനിമ.

Read more about: amjad khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X