For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ല, കുഞ്ഞ് വന്നതോടെ സ്ഥിരം അടിയായി; ദാമ്പത്യത്തെക്കുറിച്ച് അമൃത

  |

  ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു അമൃത റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായിക. പിന്നീട് താരം പതിയെ സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അമൃത റാവു. 2016 ലാണ് അമൃത വിവാഹിതയാകുന്നത്. ആര്‍ജെ ആയ അന്‍മോലിനെയാണ് അമൃത വിവാഹം കഴിച്ചത്. പൊതുവെ തങ്ങളുടെ വ്യക്തിജീവിതം ക്യാമറകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതാണ് ഇരുവരുടേയും ശീലം.

  Also Read: രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു; ലാലിനോട് ശ്രീനി പറഞ്ഞത്!

  2010 നവംബര്‍ ഒന്നിനാണ് അമൃതയ്ക്കും അന്‍മോലിനും ആണ്‍കുഞ്ഞ് പിറക്കുന്നത്. വീര്‍ എന്നാണ് മകന് അമൃതയും അന്‍മോലും പേരിട്ടിരിക്കുന്നത്. മകന്റെ വരവോടെ ജീവിതമാകെ മാറി മറഞ്ഞുവെന്നാണ് ഇരുവരും പറയുന്നത്. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഇന്ന് പലര്‍ക്കും അമൃതയും അന്‍മോലും. ഇരുവരും കപ്പിള്‍ ഓഫ് തിംഗ്‌സ എന്ന യൂട്യൂബ് സീരീസിലൂടെ തങ്ങളുടെ വ്യക്തിജീവിതത്തിലെ രസകരമായ കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്

  ഇപ്പോഴിതാ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് ശ്രദ്ധ നേടുകയാണ്. ഇതുവരെ നടത്താത്ത തുറന്നു പറച്ചിലാണ് അമൃത വീഡിയോയില്‍ നടത്തിയിരിക്കുന്നത്. താനും അന്‍മോലും തമ്മില്‍ ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ലായിരുന്നുവെന്നാണ് അമൃത പറയുന്നത്. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഒരു പ്രശ്‌നവുമായുണ്ടായിരുന്നില്ല. എന്നാല്‍ കുട്ടിയുടെ വരവോടെ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും അമൃത പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: വിരാടിന്റെ ഡിപ്രഷന് കാരണം അനുഷ്‌ക ശര്‍മ; മറ്റാര്‍ക്കുമില്ലാത്ത രോഗം; ആ പഴിയും അനുഷ്‌കയ്ക്ക്!

  ''പത്ത് വര്‍ഷത്തിനിടെ ഞങ്ങള്‍ ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ല. ചെറിയ പ്രശ്‌നങ്ങള്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ടായിട്ടില്ല. പല കാര്യങ്ങളിലും ഞങ്ങള്‍ ചിന്തിച്ചിരുന്നത് ഒരുപോലെയായിരുന്നു. എന്നാല്‍ പിന്നീട് വീര്‍ വന്നതോടെ ഒരുപാട് വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തു. എനിക്ക് നല്ലതെന്ന് തോന്നിയ സമയങ്ങളുണ്ടാകും. പക്ഷെ ചിലപ്പോള്‍ അവന് അവനാണ് നല്ലതെന്നാകും തോന്നു. ഇതോടെ ഞങ്ങള്‍ തമ്മില്‍ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു'' എന്നാണ് അമൃത പറഞ്ഞത്.

  മകന്റെ വരവോടെ തനിക്ക് തോന്നിയ ഇന്‍സെക്യൂരിറ്റിയെക്കുറിച്ചും മേം ഹൂം ന നായിക മനസ് തുറക്കുന്നുണ്ട്. നല്ല അച്ഛനായിരുന്നു തുടക്കം മുതലേ അന്‍മോല്‍ എന്നും എന്നാല്‍ പലപ്പോഴും കുട്ടിയുടെ കാര്യത്തില്‍ തന്നെ വഴക്കു പറയുമായിരുന്നുവെന്നും അന്‍മോല്‍ പറയുന്നു. അതേസമയം ഈ പ്രശ്‌നങ്ങളൊക്കെ മിക്ക ദമ്പതികള്‍ക്കും ഇടയില്‍ സംഭവിക്കുന്നതാണെന്നും അമൃത പറയുന്നുണ്ട്.

  Also Read: താനൊരു അമ്മയായെന്ന് നടി വിഷ്ണുപ്രിയ പിള്ള; ജനിച്ചത് ആണ്‍കുട്ടി, നിറവയറിലുള്ള ഫോട്ടോയടക്കം പുറത്ത് വിട്ട് നടി

  ''വീര്‍ വന്നപ്പോള്‍ എനിക്ക് സെക്കന്റ് ചൈല്‍ഡ് ഇന്‍സെക്യൂരിറ്റി അനുഭവപ്പെട്ടിരുന്നു. അന്‍മോല്‍ എല്ലാ അര്‍ത്ഥത്തിലും അച്ഛനായി മാറിയിരുന്നു. കുഞ്ഞുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊക്കെ എടുക്കണമെന്ന് അന്‍മോലിന് വാശിയായിരുന്നു. വീരിന് വേണ്ടി എനിക്ക് നേരെ വരെ വിരല്‍ ചൂണ്ടുമായിരുന്നു. അന്‍മോല്‍ പെട്ടെന്ന് സണ്ണി ഡിയോളായി. പക്ഷെ എനിക്ക് തോന്നുന്നത് ഇതൊക്കെ എല്ലാ ദാമ്പത്യത്തിലും സംഭവിക്കുമെന്നാണ്. വീറിന്റെ ജനനം ശരിയായ സമയത്തായിരുന്നു. 12 വര്‍ഷം ഒരുമിച്ച് കഴിഞ്ഞപ്പോള്‍ ഈ മാറ്റവും അനിവാര്യമായിരുന്നു. പ്രകൃതിയുടെ സമ്മാനമാണ് കുഞ്ഞ്'' എന്നാണ് അമൃത പറയുന്നത്.

  അന്‍മോലുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അമൃത മനസ് തുറക്കുന്നുണ്ട്. 2009 ലായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. ''സീരിയസായി ഡേറ്റ് ചെയ്യാന്‍ തീരുമാനിച്ച ആദ്യത്തെയാളുമായി തന്നെ ഞാന്‍ പ്രണയത്തിലാവുകയും ഫിസിക്കല്‍ ഇന്റിമസി രൂപപ്പെടുകയും ചെയ്തു. എന്റെ ഭര്‍ത്താവായി മാറിയ എന്റെ കാമുകനായിരുന്നു അവന്‍. അന്‍മോലിനെ ഡേറ്റ് ചെയ്യുമ്പോള്‍ തന്നെ എന്റെ നയം വ്യക്തമായിരുന്നു'' എന്നാണ് താരം പറയുന്നത്.

  അബ് കെ ബറസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് അമൃത റാവു. പിന്നീട് ഇഷ്‌ക് വിഷ്‌ക്, മസ്തി, മേം ഹൂം ന, ദീവാര്‍, പ്യാരേ മോഹന്‍, വിവാഹ്, വെല്‍ക്കം ടു സജ്ജന്‍പൂര്‍, ജോളി എല്‍എല്‍ബി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ താക്കറെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കുട്ടിയുടെ വരവോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അമൃത.

  Read more about: actress
  English summary
  Amrita Rao Says And Husband Started To Fight After The Birth Of Theri Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X