ബെസ്റ്റ് ഫ്രണ്ടിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു, വിവാഹത്തിന് മുമ്പേ ഗര്‍ഭിണി; മലൈകയുടെ സഹോദരിയുടെ വിവാദ ജീവിതം

കുടുംബവേരുകളും കഴിവും സൗന്ദര്യവും ഉണ്ടെങ്കിലും കരിയറില്‍ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടി അമൃത അറോറ. മുന്‍നിര താരം മലൈക അറോറയുടെ സഹോദരിയും കരീന കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങിയവരുടെ അടുത്ത സുഹൃത്തുമൊക്കെയാണ് അമൃത അറോറ. ബോളിവുഡിലെ ഉന്നതരുടെ പിന്തുണയും പിന്‍ബലവും അമൃതയുടെ കരിയറിലുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ താരമായി മാറാന്‍ അമൃതയ്ക്ക് സാധിച്ചില്ല.

തന്റെ 21-ാം വയസില്‍ ഫര്‍ദീന്‍ ഖാന്റെ നായികയായി കിത്‌നെ ദൂര്‍ കിത്‌നെ പാസ് എന്ന ചിത്രത്തിലൂടെയായിരുന്നു അമൃതയുടെ അരങ്ങേറ്റം. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എങ്കിലും അമൃതയുടെ പ്രകടനവും സൗന്ദര്യവും ആരാധകരുടെ ശ്രദ്ധ നേടി. തുടര്‍ന്ന് താരത്തെ തേടി വലിയ സിനിമകളെത്തി. വിക്രം ഭട്ടിന്റെ അവാര പാഗല്‍ ദീവാനയിലൂടെയാണ് അമൃത വിജയം കണ്ടെത്തുന്നത്.

Amruta Arora

തുടര്‍ന്ന് ഏക് ഓര്‍ ഏക് ഗ്യാരാഹ്, സമീന്‍, ഗേള്‍ഫ്രണ്ട്, ഫൈറ്റ് ക്ലബ്, റെഡ്, ഹെലോ, ഗോല്‍മാന്‍ റിട്ടേണ്‍സ്, കംബക്ത് ഇഷ്ഖ്, തുടങ്ങിയ സിനിമകളിലെല്ലാം അമൃത അറോറ അഭിനയിച്ചു. സിനമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. എന്നാല്‍ പലരും കരുതിയിരുന്നത് പോലൊരു വിജയം അഭിനയത്തില്‍ നേടാന്‍ അമൃതയ്ക്ക് സാധിച്ചില്ല. ഇതോടെ താരം സിനിമയില്‍ നിന്നും അപ്രതക്ഷ്യയാവുകയാണ്. എങ്കിലും ബോളിവുഡിലെ ഉന്നത സംഘത്തിലൊരാളായി പാര്‍ട്ടികളിലും മറ്റുമെല്ലാം അമൃതയെത്താറുണ്ട്.

ഷക്കീല്‍ അഫ്‌സല്‍ ആണ് അമൃതയുടെ ഭര്‍ത്താവ്. ബിസിനസുകാരനാണ് ഷക്കീല്‍. 2009 ലായിരുന്നു ഇരുവരുടേയും വിവാഹം. അമൃതയുടെ അമ്മ ജോയ്‌സ് പോളീഗ്രാഫ് മലയാളിയാണ്. അമ്മയുടെ ആചാരാ പ്രകാരം ക്രിസ്റ്റ്യന്‍ വെഡ്ഡിംഗായിരുന്നു അമൃതയുടേത്. 2010 ല്‍ അമൃത ആദ്യത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കി. അതേസമയം അമൃതയുടേയും ഷക്കീലിന്റേയും പ്രണയവും വിവാഹവുമെല്ലാം വിവാദമായി മാറിയ ഒന്നായിരുന്നു.

Amruta Arora

അമൃതയെ വിവാഹം കഴിക്കും മുമ്പ് നിഷ റാണയെ വിവാഹം കഴിച്ചിരുന്നു ഷക്കീല്‍. അമൃതയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നിഷ. വളരെ മുമ്പ് തന്നെ അമൃതയ്ക്കും ഷക്കീലിനും പരസ്പരം അറിയാമായിരുന്നു. പക്ഷെ 2008 ഓടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. പിന്നാലെ ഷക്കീല്‍ നിഷയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നിഷ ഉന്നയിച്ചത്. തന്റെ ഭര്‍ത്താവിനെ അമൃത തട്ടിയെടുക്കുകയാണെന്നാണ് നിഷ ആരോപിച്ചത്.

എന്നാല്‍ നിഷുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃതയും ഷക്കീലും അടുപ്പത്തിലാകുന്നതെന്നാണ് അമൃതയുടെ അമ്മ പറഞ്ഞത്. ഇതിനിടെ വിവാഹത്തിന് മുമ്പ് തന്നെ അമൃത ഗര്‍ഭിണിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ക്കെതിരെ അമൃത തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ''2009 മാര്‍ച്ച് നാലിനാണ് ഞാന്‍ വിവാഹിതയായത്. 2010 ഫെബ്രുവരി അഞ്ചിന് ആദ്യത്തെ കുഞ്ഞ് ജനിച്ചു. കണക്ക് കൂട്ടി നോക്കൂ. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ നടിമാരുടെ പട്ടികയില്‍ എന്റെ പേര് വലിച്ചിടരുത്. വസ്തുത ആളുകള്‍ മനസിലാക്കുന്നില്ലെന്നത് അലോസരപ്പെടുത്തുന്നതാണ്'' എന്നാണ് അമൃത പ്രതികരിച്ചത്.

More from Filmibeat

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X