നായകന്‍ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി; പരാതിപ്പെട്ടപ്പോള്‍ ആസ്വദിക്കാന്‍ പറഞ്ഞ സംവിധായകന്‍

കരിയറില്‍ നേരിടേണ്ടി വന്ന മോശം അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയവരില്‍ നിരവധി പേരുണ്ട്. ബോളിവുഡെന്നോ മലയാളമെന്നോ വ്യത്യാസമില്ലാതെ സെറ്റില്‍ നടിമാര്‍ ദുരിതം നേരിടുന്നുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയാണ് അമൈറ ദാസ്തൂര്‍. ഒരിക്കല്‍ താരത്തോട് കരിയറില്‍ എന്നെങ്കിലും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു താരം മറുപടി നല്‍കിയത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'' തെന്നിന്ത്യന്‍ സിനിമയില്‍ നിന്നോ ബോളിവുഡില്‍ നിന്നോ എനിക്ക് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ രണ്ടിടത്തു നിന്നും അപമാനിക്കപ്പെട്ടിട്ടുണ്ട്. അവരൊക്കെ ശക്തരാണ്, അതിനാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എനിക്ക് ധൈര്യമില്ല. ഞാന്‍ നിസ്സഹായയായി നില്‍ക്കുന്നത് ഉറപ്പു വരുത്തിയ സ്ത്രീകളും പുരുഷന്മാരുമുണ്ട്'' എന്നാണ് അമൈറ തുറന്ന് പറഞ്ഞത്. എന്നാല്‍ തന്നോട് മോശമായി പെരുമാറിയവരെ ഒരുനാള്‍ താന്‍ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുക തന്നെ ചെയ്യുമെന്നാണ് അമൈറ പറയുന്നത്.

Amyra Dastur

താന്‍ സുരക്ഷിതയാണെന്ന് തോന്നുന്നതു വരെ അവരുടെ നേരെ വിരല്‍ ചൂണ്ടില്ലെന്നാണ് അമൈറ പറയുന്നത്. അവര്‍ ആരെന്നും അവര്‍ എന്താണ് ചെയ്തതെന്നും അവര്‍ക്ക് അറിയാം. എന്നാല്‍ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിട്ടുണ്ട്. അതില്‍ നിന്നും നിങ്ങളെ നിങ്ങളുടെ സ്റ്റാറ്റസ് രക്ഷിക്കില്ലെന്നാണ് അമൈറ തന്നോട് മോശമായി പെരുമാറിയവരോട് പറയുന്നത്. തനിക്കുണ്ടായ മോശം അനുഭവവും അമൈറ പങ്കുവക്കെുന്നുണ്ട്.

''ഒരിക്കല്‍ ഒരു പാട്ട് സീന്‍ ചെയ്യുന്നതിനിടെ നായകന്‍ എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി. തനിക്കൊപ്പം ഞാന്‍ അഭിനയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ അയാളെ തള്ളി മാറ്റുകയും സംസാരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അയാള്‍ എന്റെ ജീവിതം ദുരിതമാക്കിക്കളഞ്ഞു. ഞാനിത് സംവിധായകനോട് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാനും ആസ്വദിക്കാനുമായിരുന്നു പറഞ്ഞത്.'' എന്നാണ് അമൈറ പറയുന്നത്.

ആ സംഭവത്തിന് ശേഷം തന്നെ സെറ്റിലേക്ക് നേരത്തെ വിളിപ്പിച്ച ശേഷം ഷോട്ടിനായി മണിക്കൂറുകളോളം കാത്തിരുത്തുമായിരുന്നു. 18 മണിക്കൂര്‍ വരെ ഷൂട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നത് എന്നും താരം പറയുന്നു. കൂടാതെ പിന്നീട് തന്നെ കൊണ്ട് നായകനോട് മാപ്പ് പറയിപ്പിച്ചുവെന്നും അമൈറ വെളിപ്പെടുത്തിയിരുന്നു.

''ഏറ്റവും മോശമെന്താണെന്നാല്‍, എന്നെ കൊണ്ട് ആ നടനോട് മാപ്പ് പറയിപ്പിച്ചു. അയാളെ നിരന്തരം അവഗണിച്ച എന്റെ മോശം പെരുമാറ്റത്തിന്. നിര്‍മ്മാതാവാണ് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്'' താരം പറയുന്നു. തനിക്കുണ്ടായ മറ്റൊരു മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു. സംവിധായകന്‍ മോശമായി പെരുമാറിയതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

Amyra Dastur

''അദ്ദേഹം ചിലപ്പോള്‍ എന്നെ നേരത്തെ സെറ്റിലേക്ക് വിളിച്ചു വരുത്തും. വാനിറ്റി വാനില്‍ മണിക്കൂറുകളോളം കാത്തിരുത്തും. ഒടുവില്‍ അസിസ്റ്റന്റ് ഡയറക്ടറെ വിട്ട് എനിക്ക് ഇന്ന് സീനില്ലെന്ന് പറയും. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ കാത്തിരുത്തിയ ശേഷമാണിത്. എന്നെ അദ്ദേഹം സിനിമയിലെടുത്തതിന് തന്നെ ഞാന്‍ കടപ്പെട്ടിരിക്കണമെന്ന് പറഞ്ഞു'' എന്നാണ് താരം പറഞ്ഞത്.

2013 ല്‍ പുറത്തിറങ്ങിയ ഇസാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അമൈറയുടെ അരങ്ങേറ്റം. പിന്നീട് മിസ്റ്റര്‍ എക്സ്, കാലകാന്തി, കുങ് ഫു യോഗ, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയിക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അമൈറ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X