For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവള്‍ അധികനാള്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍, പക്ഷെ ഇന്നലെ വരെ അവര്‍ ജീവിച്ചു; മുത്തശ്ശിയെക്കുറിച്ച് അനന്യ

  |

  ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയുടെ മാതാവും അനന്യ പാണ്ഡെയുടെ മുത്തശ്ശിയുമായ സ്നേഹലത പാണ്ഡെ അന്തരിച്ചു. മുത്തശ്ശിയ്ക്ക് ഹൃദയം കൊണ്ടെഴുതിയ കുറിപ്പിലൂടെ അന്ത്യാഞ്ജലി നേരുകയാണ് അനന്യ. കുട്ടിക്കാലത്ത് മുത്തശ്ശിയോടൊപ്പം എടുത്ത ചിത്രങ്ങളും ഈയ്യടുത്തെടുത്ത ചിത്രവും പങ്കുവച്ചു കൊണ്ടായിരുന്നു അനന്യ പാണ്ഡയുടെ കുറിപ്പ്. തന്റെ മാലാഖ എന്നാണ് അനന്യ മുത്തശ്ശി വിശേഷിപ്പിച്ചത്.

  നാടന്‍ ലുക്കില്‍ നിന്നും ഗ്ലാമറസായി നിരഞ്ജന; ചിത്രങ്ങള്‍ കാണാം

  എന്റെ മാലാഖേ, റെസ്റ്റ് ഇന്‍ പവര്‍. അവര്‍ ജനിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് അധികനാള്‍ ജീവിക്കില്ലെന്നായിരുന്നു. കാരണം അവരുടെ ഹൃദയത്തിന്റെ വാല്‍വിന് തകരാറുണ്ടായിരുന്നു. പക്ഷെ എന്റെ മുത്തശ്ശി ജീവിച്ചു. 85 വയസുവരെ എല്ലാ ദിവസവും ജോലി ചെയ്തു. രാവിലെ ഏഴ് മണിയ്ക്ക് കൃത്യമായി ജോലിക്ക് പോകുമായിരുന്നു. അവര്‍ എന്നെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നുണ്ടെന്നും അനന്യ പറഞ്ഞു.

  അവരുടെ ഊര്‍ജത്തിന്റെ കീഴില്‍ വളരാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഏറ്റവും മൃദുലമായ കരങ്ങളായിരുന്നു മുത്തശ്ശിയുടേത്. സ്വയം പ്രഖ്യാപിത (ശരിക്കും പൊളിറ്റിക്കലി ഇന്‍കറക്ട് ആയ) കൈ നോട്ടക്കാരിയായിരുന്നു. എന്നെ പൊട്ടിച്ചിരിപ്പിക്കുന്നതില്‍ ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ല. ഞങ്ങളുടെ കുടുംബത്തിന്റെ ജീവനായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത അത്ര നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു മുത്തശ്ശീ, എന്നും അനന്യ കൂട്ടിച്ചേര്‍ക്കുന്നു.


  ശനിയാഴ്ചയായിരുന്നു അനന്യയുടെ മുത്തശ്ശി മരിച്ചത്. ബോളിവുഡ് താരങ്ങളില്‍ നിരവധി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തന്റെ ജീവിതത്തില്‍ മുത്തശ്ശിയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് മുമ്പ് പലപ്പോഴും അനന്യ വാചാലയായിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  മുത്തശ്ശിയുടെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന അനന്യയേയും കുടുംബത്തേയും കാണാന്‍ ബോളിവുഡ് താരങ്ങള്‍ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരണാനന്തര ചടങ്ങുകളിലും താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ചടങ്ങുകള്‍ക്കിടെ നിയന്ത്രണം വിട്ട് വിതുമ്പിക്കരയുന്ന അനന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

  സ്റ്റുന്‍ഡ് ഓഫ് ദ ഇയര്‍ ടുവിലൂടെയായിരുന്നു അനന്യ സിനിമയിലെത്തിയത്. ടൈഗര്‍ ഷ്രോഫ് ആയിരുന്നു നായകന്‍. ചിത്രത്തിന് വലിയ വിജയമാകാന്‍ സാധിച്ചില്ല. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. താരത്തിന്റെ അരങ്ങേറ്റം വലിയ വിവാദമായിരുന്നു. നെപ്പോട്ടിസമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. പിന്നാലെ തന്റെ പിതാവും താനും ഒരുപാട് ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയതെന്ന അനന്യയുടെ വാക്കുകളും ചര്‍ച്ചയായിരുന്നു. നെപ്പോട്ടിസത്തെക്കുറിച്ചുള്ള അനന്യയുടെ പ്രതികരണം വിമര്‍ശിക്കപ്പെട്ടിരുന്നു.

  മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് അനന്യ. പതി പത്‌നി ഓര്‍ വോ, ഖാലി പീലി എന്നിവയാണ് പിന്നീട് അഭിനയിച്ച സിനിമകള്‍. ലിഗര്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. വിജയ് ദേവരക്കൊണ്ടയുടെ ഹിന്ദി അരങ്ങേറ്റ ചിത്രമാണ് ലിഗര്‍. കരണ്‍ ജോഹറാണ് ചിത്രത്തന്റെ നിര്‍മ്മാണം. ഇതിനിടെ ശകുന്‍ ബത്രയുടെ സിനിമയും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  Read more about: ananya pandey
  English summary
  Ananya Panday Pens A Heartfelt Note For Her Late Grand Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X