അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ യുവതാരങ്ങളാണ് സാറ അലി ഖാനും അനന്യ പാണ്ഡെയും. ഇരുവരും താരകുടുംബങ്ങളില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. സാറ സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ്. അനന്യയാകട്ടെ ചങ്കി പാണ്ഡെയുടെ മകളും. ഇരുവരും വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയവരാണ്. വളരെ അടുത്ത സുഹൃത്തുക്കളുമാണ് സാറയും അനന്യയും.

ഇപ്പോഴിതാ ഒരിക്കല്‍ അനന്യയെ സാറ ഭീഷണിപ്പെടുത്തിയ സംഭവം വൈറലായി മാറുകയാണ്. നേരത്തെ ഇരുവരും കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും മറ്റുമെല്ലാം പരിപാടിയില്‍ സാറയും അനന്യയും സംസാരിക്കുന്നുണ്ട്. തനിക്ക് ആരില്‍ നിന്നും യഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളില്ലെന്നാണ് സാറ പറയുന്നത്.

Sara Ali Khan

''ഞാനും അനന്യയും നല്ല സുഹൃത്തുക്കളല്ല എന്നല്ല പറയുന്നത്. അവള്‍ നല്ല സുഹൃത്താണ്. പക്ഷെ എനിക്ക് ഈ ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്നും അണ്‍റിയലിസ്റ്റ് ആയ പ്രതീക്ഷകളില്ല എന്നതാണ്. അത് എന്നെ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്. നിനക്ക് ഇഷ്ടമുള്ളൊരു പയ്യനെ ഞാന്‍ നോക്കില്ല എന്നില്ല. നിനക്ക് ഇഷ്ടമുള്ളൊരു സിനിമ ഞാന്‍ ചെയ്യില്ല എന്നില്ല. അതൊന്നും നടക്കുന്ന കാര്യങ്ങളല്ല'' എന്നാണ് സാറ പറഞ്ഞത്.

പിന്നാലെ സാറ നുണ പറയുകയാണെന്ന് ആരോപിച്ച് അനന്യ എത്തി. ഒരിക്കല്‍ സാറ തന്നെ ഒരു പയ്യന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് അനന്യ പറയുന്നത്. ആ പയ്യനെ നോക്കിയാല്‍ തന്നെ തല്ലുമെന്ന് സാറ ഭീഷണിപ്പെടുത്തിയെന്നാണ് സാറ അലി ഖാന്‍ പറയുന്നത്. ''അവനെ നോക്കിയാല്‍ എന്നെ തല്ലുമെന്ന് സാറ എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പലവട്ടം നീ എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്'' എന്നാണ് അനന്യയുടെ വെളിപ്പെടുത്തിയത്.

അനന്യയുടെ ആരോപണങ്ങള്‍ക്ക് സാറയുടെ മറുപടി ആരെന്ന ചോദ്യമായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് ഗുണം ചെയ്തില്ലേ എന്ന് അനന്യ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു അനന്യ പറഞ്ഞത്. ''അത് വര്‍ക്കായി. ഞാന്‍ അവളുടെ മുന്നറിയിപ്പ് കേട്ടു. എനിക്ക് അവനില്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പക്ഷെ അവള്‍ എന്നെ ഭീഷണിപ്പെടുത്തി'' എന്നാണ് അനന്യ പറഞ്ഞത്.

Sara Ali Khan

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പറയാതെ പറയുകയും ചെയ്യുന്നുണ്ട് സാറ അലി ഖാന്‍. പിന്നീടാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തുന്നത്.

അതേസമയം ഖോ ഗയേ ഹം കഹാന്‍ ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിദ്ധാന്ത് ചതുര്‍വേദിയും ആദര്‍ശ് ഗൗരവ്വവും പ്രധാന വേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സ് റിലീസായിരുന്നു. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. അതേസമയം യേ വതന്‍ മേരെ വതന്‍ ആണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മെട്രോ ഇന്‍ ദിനോം, സ്‌കൈ ഫോഴ്‌സ്, ഈഗിള്‍ എന്നീ സിനിമകളാണ് സാറയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X