For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനന്യ പാണ്ഡെയും ഇഷാനും ബ്രേക്കപ്പ് ആയി! പ്രണയതകര്‍ച്ച മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം

  |

  താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ആരാധകര്‍ ചര്‍ച്ചയാക്കുന്ന, അവര്‍ക്ക് അറിയാന്‍ താല്‍പര്യമുളളതാണ് താരങ്ങളുടെ ഓഫ് സ്്ക്രീന്‍ ജീവിതവും. താരങ്ങളുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും വിവാഹ മോചനവുമെല്ലാം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയമായിരുന്നു യുവതാരങ്ങളായ അനന്യ പാണ്ഡെയും ഇഷാന്‍ ഘട്ടറും തമ്മിലുള്ള പ്രണയം. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ നിരന്തരം വൈറലായി മാറാറുണ്ട്.

  'പ്രവോക്കിങ്ങിലൂടെ കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് എതിരാളികളെ തൂക്കാൻ മിടുക്കി'; ഡെയ്സി ഫൈനലിലുണ്ടാകുമെന്ന് പ്രവചനം

  തങ്ങളുടെ പ്രണയം മറച്ചു വച്ചിരുന്നില്ല ഇഷാനും അനന്യയും. താരകുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയ അനന്യയും ഇഷാനും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സ്‌നേഹം പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഒരുമിച്ചുള്ള അവധി ആഘോഷവും ഡിന്നര്‍ ഡേറ്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ഇഷാന്റെ സഹോദരന്‍ കൂടിയായ ഷാഹിദ് കപൂറിനും ഭാര്യ മിര രജ്പുത്തിനുമൊപ്പമുള്ള ഇഷാന്റേയും അനന്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനന്യ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നായിരുന്നു ഷാഹിദ് പറഞ്ഞത്.

  എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്. ഇഷാനും അനന്യയും പിരിയാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിങ്ക് വില്ലയാണ് ഇഷാനും അനന്യയും പിരിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനാണ് അനന്യയും ഇഷാനും അവസാനം കുറിച്ചിരിക്കുന്നത്. കാലി പീലി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളുമായി മാറുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ യോജിച്ച് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിരിഞ്ഞുവെങ്കിലും അനന്യയും ഇഷാനും സുഹൃത്തക്കുളായി തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  അനന്യയും ഇഷാനും നല്ല രീതിയിലാണ് പിരിഞ്ഞത്. ഭാവിയിലും സുഹൃത്തുക്കളായിരിക്കും. സൗഹൃദത്തിന് കോട്ടം സംഭവിച്ചിട്ടില്ല. അതിനാല്‍ ഒരുമിച്ച് അഭിനയിക്കേണ്ട അവസരം വന്നാല്‍ അഭിനയിക്കുന്നതിനും ഇരുവര്‍ക്കും ബുദ്ധിമുട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോളിവുഡിലെ യുവതാരങ്ങളായ അനന്യയും ഇഷാനും എല്ലാവരുടേയും പ്രിയപ്പെട്ട ജോഡിയായിരുന്നു. ഈയ്യടുത്തായിരുന്നു ഇഷാനും കുടുംബത്തിനുമൊപ്പം അനന്യ ഷാഹിദിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഇരുവരും ഒരുമിച്ച് മാലിദ്വീപ് യാത്രയും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അമ്പരപ്പുണ്ടാക്കുന്നതാണ് പിരിയാനുള്ള താരങ്ങളുടെ തീരുമാനം.

  ദീപിക പദുക്കോണ്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഗെഹരായിയാം ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. അതേസമയം അനന്യയുടെ അരങ്ങേറ്റത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നെപ്പോട്ടിസമാണ് അനന്യയെ താരമാക്കിയതെന്നാണ് വിമര്‍ശനം. ഒരിക്കല്‍ താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചുള്ള അനന്യയുടെ വാക്കുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഗെഹരായിയാം ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ അനന്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം അഭിനയിക്കുന്ന ലൈഗര്‍ ആണ് അനന്യയുടെ പുതിയ സിനിമ.

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  താരപുത്രനാണ് ഇഷാന്‍. ബിയോണ്ട് ദ ക്ലൗഡ്‌സിലൂടെയായിരുന്നു ഇഷാന്റെ അരങ്ങേറ്റം. പിന്നീട് ധഡക്കിലൂടെ ബോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ജാന്‍വി കപൂറിന്റെ അരങ്ങേറ്റ സിനിമയായിരുന്നു ധഡക്ക്. കാലി പീലിയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഹോളിവുഡ് ചിത്രം ഡോണ്ട് ലുക്ക് അപ്പില്‍ അതിഥി വേഷത്തിലും ഇഷാന്‍ എത്തിയിരുന്നു. ഇതിനിടെ നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെയും ഇഷാന്‍ കയ്യടി നേടിയിരുന്നു. ദ സ്യൂട്ടബിള്‍ ബോയിലാണ് ഇഷാന്‍ നായകനായി എത്തിയത്. മികച്ചൊരു നര്‍ത്തകനുമാണ് ഇഷാന്‍. ഫോണ്‍ ഭൂത്, പിപ്പ എന്നിവയാണ് ഇഷാന്റെ പുതിയ സിനിമകള്‍.

  Read more about: ananya pandey ishaan khatter
  English summary
  Ananya Pandey And Ishaan Khatter Ends Their Three Years Old Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X