കൂനത്തി, ഫ്‌ളാറ്റ് സ്‌ക്രീന്‍, ചിക്കന്‍കാലുകള്‍..! ഒരേസമയം ഒന്നിലധികം കാമുകന്മാര്‍; ദുരനുഭവം പങ്കിട്ട് അനന്യ
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനന്യ പാണ്ഡെ. താരകുടുംബത്തില്‍ നിന്നുമാണ് അനന്യ സിനിമയിലെത്തുന്നത്. അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ തുടക്കത്തില്‍ അനന്യയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. നെപ്പോ കിഡ് എന്ന പരിഹാസം എന്നും അനന്യയുടെ കൂടെ തന്നെയുണ്ട്. ബോക്‌സ് ഓഫീസ് പരാജയങ്ങളും താരത്തിന് തലവേദനയായി.
എന്നാല്‍ പിന്നീട് തുടര്‍ വിജയങ്ങളിലൂടെ അനന്യ കയ്യടി നേടി. കണ്‍ട്രോള്‍, കാള്‍ മീ ബേ, ഖോ ഗയേ ഹം കഹാന്‍ തുടങ്ങിയ ഒടിടി ഷോകളിലൂടെയാണ് അനന്യ കരിയറില്‍ വിജയം കണ്ടെത്തുന്നത്. ഇപ്പോള്‍ വിമര്‍ശകരെക്കൊണ്ട് പോലും കയ്യടിപ്പിക്കാന്‍ അനന്യയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനന്യ പാണ്ഡെ.

കഴിഞ്ഞ ദിവസം ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ പാണ്ഡെ മനസ് തുറന്നത്. തന്റെ സ്‌കൂള്‍ കാലം മുതല്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളേയും ബുള്ളിയിംഗിനേയും കുറിച്ചാണ് അനന്യ സംസാരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ തനിക്ക് ധാരാളം അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അനന്യ പറയുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വേദനിപ്പിക്കുന്നത് പതിവായിരിക്കുകയാണെന്നും അനന്യ പറയുന്നു.
''സ്‌കൂളില്‍ പഠിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വന്നതേയുള്ളൂ. എന്നെ പല പേരുകളും വിളിച്ചിരുന്നു. കൂനത്തി, ഫ്‌ളാറ്റ് സ്‌ക്രീന്‍, ചിക്കന്‍ ലെഗ്‌സ്... സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടേതായ ബബിളിനുള്ളിലായിരുന്നു. അതൊക്കെ എന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇപ്പോഴും ബാധിക്കുന്നുണ്ട്. സെല്‍ഫ് ലവ് എന്നത് ഒരു യാത്രയാണ്, അല്ലാതെ ഒരു ലക്ഷ്യസ്ഥാനമല്ല'' എന്നാണ് അനന്യ പറയുന്നത്.
''ഞാനൊരു നടിയാണ്. പവര്‍ പൊസിഷനുണ്ട് എനിക്ക്. ചിലപ്പോഴൊക്കെ ആഗ്രഹമില്ലെങ്കിലും എനിക്ക് സോഷ്യല്‍ മീഡിയയിലെത്തേണ്ടി വരും. ചിലപ്പോള്‍ എനിക്ക് തന്നെ സോഷ്യല്‍ മീഡിയയില്‍ വരേണ്ടെന്ന് തോന്നു. ഒരിക്കല്‍ അനിയത്തി റൈസയ്ക്ക് നേരിടേണ്ടി വന്നത് കണ്ടു. ഓരോ തവണ ഞാന്‍ അവളുടെ ചിത്രം ടാഗ് ചെയ്യുമ്പോഴും, എന്നെ ടാഗ് ചെയ്യരുത് വൃത്തിക്കെട്ട മെസേജുകളാണ് വരുന്നതെന്ന് അവള്‍ പറയും'' എന്നും അനന്യ സോഷ്യല്‍ മീഡിയ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് തന്റെ പേരില്‍ ചിലര്‍ വ്യാജ പ്രചരണം നടത്തിയതിനെക്കുറിച്ചും അനന്യ സംസാരിക്കുന്നുണ്ട്. ഫേക്ക് അക്കൗണ്ട് സൃഷ്ടിച്ച് തന്നേക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അനന്യ പറയുന്നത്. സാധാ കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളെ അനന്യ അപമാനിക്കും, തന്റെ കാമുകന്മാരെ അനന്യ വഞ്ചിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു പ്രചരണം. അനന്യയുടെ വിദ്യാഭ്യാസ യോഗ്യതയെ പോലും ചോദ്യം ചെയ്തിരുന്നു.
സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു അനന്യ കരിയര്‍ ആരംഭിച്ചത്. പിന്നീട് പതി പത്‌നി ഓര്‍ വോ, ലൈഗര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തുടക്കകാലത്ത് അനന്യയുടെ അഭിനയത്തിനും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. നെപ്പോ കിഡ് ആയതിനാല്‍ മാത്രമാണ് അവസരം ലഭിക്കുന്നതെന്നും കേട്ടു. എന്നാല്‍ പിന്നീട് ഖോ ഗയേ ഹം കഹാന്‍, കണ്‍ട്രോള്‍ തുടങ്ങിയ സിനിമകളിലൂടേയും കാള്‍ മീ ബേയിലൂടെയും അനന്യ കയ്യടി നേടുകയായിരുന്നു.


Click it and Unblock the Notifications