For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കഷ്ടപ്പെടുന്ന ചേച്ചി' എന്ന് സോഷ്യല്‍ മീഡിയ; കുറിക്കു കൊള്ളുന്ന മറുപടിയുമായി അനന്യ പാണ്ഡെ

  |

  താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമൊക്കെ ഉയരുന്നത് സ്ഥിരം കാഴ്ചയാണ്. താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവായ ബോളിവുഡിലും ഇതിനൊരു മാറ്റവുമില്ല. നെപ്പോട്ടിസം വഴി സിനിമയിലെത്തിയതിന്റെ പേരില്‍ പല താരപുത്രന്മാരും പുത്രിന്മാരും വ്യാപകമായി വിമര്‍ശനങ്ങള്‍ കേള്‍ക്കി വരുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളുടെ സ്ഥിരം ഇരയാണ് അനന്യ പാണ്ഡെ.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  ബോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റം മുതല്‍ കടുത്ത വിമര്‍ശനങ്ങള്‍ അനന്യക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നടന്‍ ചങ്കി പാണ്ഡയുടെ മകളാണ് അനന്യ. കരണ്‍ ജോഹറായിരുന്നു അനന്യയുടെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. ഇതിന്റെ പേരിലാണ് അനന്യയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് മുഖം തിരിക്കാറാണ് അനന്യയുടെ പതിവ് പ്രതികരണ രീതി. എന്നാല്‍ ഇടയ്ക്ക് താരം മറുപടി നല്‍കാറുമുണ്ട്.

  Ananya Pandey

  ഇപ്പോഴിതാ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തുകയാണ് അനന്യ. നടനും നിര്‍മ്മതാവുമായ അര്‍ബാസ് ഖാന്‍ നടത്തുന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്നത് അനന്യയാണ്. ഈ പരിപാടിയുടെ പ്രൊമോ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിലാണ് അനന്യ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നതുള്ളത്. തന്നെ കുറിച്ചുള്ള കമന്റുകള്‍ക്ക് അനന്യ മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. സ്ട്രഗ്‌ളിംഗ് ദീദി എന്നാണ് ചിലര്‍ അനന്യയെ വിശേഷിപ്പിക്കുന്നത്.

  അനന്യയുടെ സംസാര ശൈലിയെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. അനന്യയുടെ സംസാരം കേട്ടാല്‍ കാത് പഴുക്കുമെന്നായിരുന്നു ചിലരുടെ കമന്റ്. ഇതിന് തമാശ കലര്‍ന്ന മറുപടിയായിരുന്നു അനന്യ നല്‍കിയത്. നിങ്ങള്‍ക്കുള്ള ടിഷ്യു പേപ്പര്‍ ഞാന്‍ അയക്കുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. അടുത്തതായിരുന്നു അനന്യയെ സ്ട്രഗ്‌ളിംഗ് ദീദി എന്ന് വിളിച്ചു കൊണ്ടുള്ള കമന്റ്. എന്താണ് ദീദി എന്നു വിളിക്കുന്നത്. ഇത് നല്ല തമാശയാണെന്നായിരുന്നു അനന്യയുടെ മറുപടി.

  പിന്നീട് അനന്യ ഗൗരവ്വത്തോടെ തന്നെ സംസാരിക്കുന്നതും കാണാം. സത്യത്തില്‍ എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയാം. പക്ഷെ താന്‍ കൃത്രിമത്വത്തോടെയാണ് പെരുമാറുന്നത് എന്നു മാത്രം പറയരുത്. താന്‍ ശരിക്കും ഇങ്ങനെ തന്നെയാണെന്നായിരുന്നു അനന്യയുടെ മറുപടി. തന്നോട് കല്യാണം കഴിച്ചുകൂടെ എന്നു ചോദിക്കുന്നവരോട് അതിനുള്ള സമയം ആയിട്ടില്ലെന്നും മുപ്പത് വയസ് കഴിഞ്ഞ് ചോദിക്കൂവെന്നുമായിരുന്നു അനന്യ മറുപടി നല്‍കിയത്.

  Also Read: മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്‍; മനീഷ ഓരോ രണ്ട് മാസം കാമുകനെ മാറ്റുമെന്ന് ഐശ്വര്യ

  അനന്യയ്‌ക്കെതിരെ സ്ട്രഗ്‌ളിംഗ് കിഡ് വിളികള്‍ ആരംഭിക്കുന്നത് പോയ വര്‍ഷം മുതലാണ്. പുതുമുഖങ്ങളുടെ റൗണ്ട് ടേബിളില്‍ നെപ്പോട്ടിസം വിമര്‍ശനങ്ങളെ അനന്യ നേരിട്ടിരുന്നു. എല്ലാവരും കരുതുന്നത് പോലെ തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും താനും അച്ഛനും കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് എന്നുമായിരുന്നു അനന്യയുടെ മറുപടി. തന്റെ അച്ഛന്‍ ധർമ പ്രൊഡക്ഷന്‍സിന്റെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും കോഫി വിത്ത് കരണില്‍ പങ്കെടുത്തിട്ടില്ലെന്നും അനന്യ പറഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ യുവനടന്‍ സിദ്ധാന്ത് ചതുര്‍വേദി മറുപടി നല്‍കുകയായിരുന്നു. നിങ്ങളുടെ കഷ്ടപ്പാട് തുടങ്ങുന്നിടത്താണ് ഞങ്ങളുടെ സ്വപ്‌നം പൂര്‍ത്തിയാകുന്നത് പോലുമെന്നായിരുന്നു നടന്റെ പ്രതികരണം. ഇത് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് അനന്യ അരങ്ങേറുന്നത്. പിന്നീട് അഭിനയിച്ചത് പതി പത്‌നി ഓര്‍ വോ എന്ന ചിത്രത്തിലായിരുന്നു. മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇതിനെതിരേയും വിമര്‍ശനം ശക്തമായിരുന്നു. ഖാലി പീലിയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. ശകുന്‍ ബത്രയുടെ സിനിമയും വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കുന്ന ലിഗറുമാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: ananya pandey
  English summary
  Ananya Pandey Responds To Calling Struggling Didi In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X