പ്രണയതകര്‍ച്ചയുണ്ടായിട്ടുണ്ട്, വഞ്ചിച്ചവന്റെ കരണവും പുകച്ചിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ പാണ്ഡെ

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധയേയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയായിരുന്നു അനന്യയുടെ ബോളിവുഡ് എന്‍ട്രി. നെപ്പോട്ടിസം കിഡ് എന്ന പേരിട്ട് പലരും അനന്യയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയാണ് അനന്യ. ഇപ്പോഴിതാ അനന്യയുടെ പുതിയ സിനിമയായ ഗെഹരായിയാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ദീപിക പദുക്കോണ്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത്.

തീവ്രമായ പ്രണയ ബന്ധങ്ങളെക്കുറിച്ചും വഞ്ചനയെക്കുറിച്ചും അവിഹിത ബന്ധങ്ങളെക്കുറിച്ചുമെല്ലാമാണ് ഗെഹരായിയാന്‍ സംസാരിക്കുന്നത്. ചിത്രത്തില്‍ അനന്യയും ദീപികയും കസിന്‍സ് ആയാണ് എത്തുന്നത്. ടിയ എന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിക്കുന്നത്. സിദ്ധാന്തിന്റെ സെയ്‌നുമായി വിവാഹം ഉറപ്പിച്ച പെണ്‍്കുട്ടിയാണ് ടിയ. എന്നാല്‍ സെയ്ന്‍ ആകട്ടെ സിയയുടെ കസിന്‍ ആയ, ദീപിക അവതരിപ്പിക്കുന്ന അലീഷയുമായി പ്രണയത്തിലാണ്. ചിത്രം പറയാന്‍ പോകുന്ന കഥ തീവ്രവും വൈകാരികവുമായിരിക്കുമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

പ്രണയ തകര്‍ച്ച

അതേസമയം തന്റെ ജീവിതത്തിലെ പ്രണയ തകര്‍ച്ചകളെക്കുറിച്ചും മറ്റും മനസ് തുറന്നിരിക്കുകയാണ് അനന്യ. തനിക്ക് ടിയയെ പോലെ അത്രത്തോളം തീവ്രവമായൊരു പ്രണയ തകര്‍ച്ച നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അനന്യ പറയുന്നത്. എന്നാല്‍ നാടകീയമായ പ്രണയ തകര്‍ച്ചകളുണ്ടായിട്ടുണ്ടെന്നും അനന്യ പറയുന്നു. മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനന്യ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

തീവ്രമായ പ്രണയ തകര്‍ച്ച

''ഞാന്‍ വളരെ ചെറുപ്പമാണ്. പ്രണയതകര്‍ച്ചയിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷെ ടിയയുടെ അത്രയും തീവ്രമായ പ്രണയ തകര്‍ച്ചയുണ്ടായിട്ടില്ല. സ്‌കൂളിലൊക്കെ സംഭവിച്ചിട്ടുണ്ട്. ചതിക്കപ്പെടുകയും കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ വളരെ നാടകീയമായിരുന്നു. അതൊക്കെ സംഭവിച്ചിട്ടുണ്ടെന്നല്ലാതെ ഒന്നും ഗൗരവ സ്വഭാവമുള്ളതായിരുന്നില്ല. ടിയ അനുഭവിക്കുന്ന അത്ര വൈകാരികയും അത്ര വലതുമായിരുന്നില്ല എനിക്ക് അനുഭവിക്കേണ്ടി വന്നത്'' എന്നാണ് അനന്യ പറയുന്നത്. ''അവള്‍ അനുഭവിച്ചതൊക്കെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ എല്ലാം ഉപരിപ്ലവമായി മാത്രമാണ്. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി എനിക്ക് ആഴത്തില്‍ കടന്നു ചെല്ലേണ്ടിയും അപ്രീയ സത്യങ്ങളെ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്രയും ഞാന്‍ കൈകാര്യം ചെയ്തിട്ടില്ല'' എന്നും അനന്യ കൂട്ടിച്ചേര്‍ക്കുന്നു.

കഥാപാത്രത്തിന്റെ പ്രത്യേകത

നേരത്തെ തന്റെ കഥാപാത്രത്തിന്റെ പ്രത്യേകതയായി അനന്യ പറയുന്നത് ആരേയും അനായാസം വിശ്വസിക്കും എന്നതാണ്. പ്രണയം എന്നത് വാക്കുകളില്‍ പ്രണയുന്നതല്ലെന്നും അത് പ്രവര്‍ത്തിയില്‍ കാണിക്കുന്നവളാണെന്നുമാണ് ടിയയെക്കുറിച്ച് അനന്യ പറഞ്ഞത്. തന്റെ ഹൃദയത്തിന്റെ തുണ്ടാണ് ടിയ എന്നും അനന്യ പറയുന്നു. ശകുന്‍ ബത്രയാണ് ഗെഹരായിയാന്‍ സംവിധാനം ചെയ്യുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഫെബ്രുവരി 11 നാണ് സിനിമ ആരാധകരിലേക്ക് എത്തുക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഗെഹരായിയാന്‍

സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു അനന്യയുടെ അരങ്ങേറ്റം. പിന്നീട് പതി പത്‌നി ഓര്‍ വോ, ഖാലി പീലി എന്നീ ചിത്രങ്ങളിലും അനന്യ അഭിനയിച്ചു. ഗെഹരായിയാന്‍ എന്ന ചിത്രത്തിന് പിന്നാലെ ലൈഗര്‍ ആണ് അനന്യയുടെ അണിയറയിലുള്ള സിനിമ. 83 ആയിരുന്നു ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗത്തിലാണ് സിദ്ധാന്ത് അവസാനം ആരാധകരുടെ മുന്നിലെത്തിയത്. ഒരിക്കല്‍ നെപ്പോട്ടിസത്തെക്കുറിച്ചുള്ള അനന്യുടെ പ്രസ്താവനയ്ക്ക് സിദ്ധാന്ത് നല്‍കിയ മറുപടി വൈറലായിരുന്നു. ഇതിന് ശേഷം ഇരുവരും ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. കപൂര്‍ ആന്റ് സണ്‍സിന് ശേഷം ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഗെഹരായിയാന്‍.

Read more about: ananya pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X