അനിലിന്റെ കഴുത്ത് ഞെരിച്ച് സണ്ണി, ദേഹത്ത് തുപ്പി അനില്‍; കയ്യാങ്കളിയും തമ്മില്‍ത്തല്ലും; കാരണം ആ സംഭവം!

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അനില്‍ കപൂറും സണ്ണി ഡിയോളും. രണ്ടു പേരും ഒരേ വര്‍ഷമാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ബേതാബ് എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. അതേസമയം വോ സാത്ത് ദിന്‍ ആയിരുന്നു അനില്‍ കപൂറിന്റെ അരങ്ങേറ്റ ചിത്രം. ബേതാബ് ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായി. വോ സാത്ത് ദിന്‍ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ എന്തു തന്നെ ആയിരുന്നാലും രണ്ട് സൂപ്പര്‍ താരങ്ങളുടെ ജനനത്തിന് ആ വര്‍ഷം ബോളിവുഡ് സാക്ഷ്യം വഹിച്ചു.

അധികം വൈകാതെ രണ്ടു പേരും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളായി മാറി. ഇതിനിടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ജോഷീലെ ആയിരുന്നു സണ്ണിയും അനിലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം. ഈ ചിത്രം ഇറങ്ങുമ്പോഴേക്കും അനില്‍ കപൂര്‍ സപ്പര്‍ താരമായി മാറിയിരുന്നു. മിസ്റ്റര്‍ എന്ന ഐക്കോണിക് സിനിമയുടെ വിജയത്തിന് ശേഷം താരത്തില്‍ നിന്നും സൂപ്പര്‍ താരമായി മാറിയിരുന്നു അനില്‍ കപൂര്‍.

Anil Kapoor

1989 ലാണ് ജോഷീലെ എന്ന ചിത്രം അനിലിനേയും സണ്ണിയേയും തേടിയെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ അത് സണ്ണി ഡിയോളിന് ചില അലോസരങ്ങളുണ്ടാക്കി. പോസ്റ്ററില്‍ തന്റെ പേരിനേക്കാള്‍ മുകളില്‍ അനില്‍ കപൂറിന്റെ പേര് വന്നതായിരുന്നു സണ്ണിയെ ചൊടിപ്പിച്ചത്. ദാമിനി അടക്കമുള്ള ചിത്രങ്ങളിലൂടെ അതിനോടകം തന്നെ മുന്‍നിര നായകനായി മാറിയിരുന്നു സണ്ണി ഡിയോള്‍. എന്നാല്‍ പോസ്റ്റര്‍ ലോഞ്ചില്‍ തനിക്ക് അനുഭവപ്പെട്ട മനോവിഷം സണ്ണി ഡിയോള്‍ പുറത്ത് കാണിച്ചില്ല.

പിന്നീട് രാം അവതാര്‍ എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒരുമിച്ചു. പക്ഷെ ഇത്തവണ തന്റെ ഉള്ളില്‍ അടക്കിവച്ചിരുന്ന ദേഷ്യത്തെ സണ്ണി ഡിയോള്‍ തുറന്നു വിട്ടു. ഒരു സീനിന്റെ ഭാഗമായി സണ്ണി ഡിയോള്‍ അനില്‍ കപൂറിന്റെ കഴുത്തിന് കുത്തി പിടിക്കുന്നുണ്ട്. എന്നാല്‍ ഇത് തന്റെ പ്രതികാരത്തിനുള്ള അവസരമായിട്ടാണ് സണ്ണി ഡിയോള്‍ കണ്ടത്. അനിലിന്റെ കഴുത്തില്‍ ശക്തമായി തന്നെ സണ്ണി ഡിയോള്‍ പിടിമുറുക്കി. സണ്ണിയുടെ കൈക്കുള്ളില്‍ കിടന്ന് ശ്വാസം കിട്ടാതെ അനില്‍ കപൂര്‍ പിടയുന്ന ഘട്ടമായതോടെയാണ് താരം പിടി വിടുന്നത്. ഷോട്ട് തീരുമ്പോഴേക്കും അനില്‍ കപൂര്‍ ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anil Kapoor

കഥ അവിടം കൊണ്ട് തീരുന്നില്ല. പിന്നീട് ഇറുവരും ഇന്തെഖാം എന്ന ചിത്രത്തിലും ഒരുമിച്ചു. ഇത്തവണ പ്രതികാരം തീര്‍ക്കാനുള്ള അവസരം അനില്‍ കപൂറിന്റേതായിരുന്നു. ഒരുമിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ അനില്‍ തന്റെ ഉള്ളിലെ വൈരാഗ്യം പുറത്തെടുത്തു. ഡയലോഗ് പറയുന്നതിനിടെ സണ്ണിയുടെ ദേഹത്ത് അനില്‍ തുപ്പുകയായിരുന്നു. തുപ്പല്‍ ആവര്‍ത്തിച്ചതോടെ സണ്ണി ഡിയോള്‍ പരാതിപ്പെട്ടു. എന്നാല്‍ അനില്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ കുപിതനായ സണ്ണി അനിലിന്റെ കോളറിന് കുത്തിപ്പിടിക്കുകയായിരുന്നു.

പരസ്പരം തമ്മിലടിക്കുന്ന സൂപ്പര്‍ താരങ്ങളെ പിരിക്കാന്‍ ചിത്രത്തിന്റെ ക്രൂ ഇടപെട്ടു. എന്തായാലും അതിന് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചതേയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും സണ്ണിയുടെ കസിന്‍ അഭയ് ഡിയോളും ഒരുമിച്ച് ആയിഷ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇത്തവണയും കപൂര്‍ കുടുംബവും ഡിയോള്‍ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഒരിക്കലും ചേരാന്‍ സാധ്യതയില്ലാത്തവരായി മാറിയിരിക്കുകയാണ് ഈ രണ്ട് താര കുടുംബങ്ങളും ഇതോടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X