For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പമായി തോന്നാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ചോദിച്ച് കരൺ! അത് സെക്‌സ് മാത്രമാണെന്ന് അനിൽ കപൂർ

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍. ബോളിവുഡിൽ പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്ന നടനെന്ന വിശേഷമാണ് നടൻ അനിൽ കപൂറിനുള്ളത്. 65 കാരനായ അനിൽ കപൂർ ഇപ്പോഴും കാഴ്ചയിൽ വളരെ ചെറുപ്പമാണ്. അതിനാൽ തന്നെ ഫിറ്റ്നസ്, സ്റ്റെെൽ ഐക്കണായാണ് താരത്തെ ആരാധകറുൾപ്പെടെ കാണുന്നത്.

  ഒരു കാലത്ത് നായക വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്ന അനിൽ കപൂർ പിൽക്കാലത്ത് ക്യാരക്ടർ റോളുകളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുണ്ട്. ജുഡായ്, ബേട്ട, രാമലഖൻ, നായക്: ദ റിയൽ ഹീറോ, തെസബ്, മിസ്റ്റർ ഇന്ത്യ തുടങ്ങിയ ഹിറ്റ് സിനിമകളിൽ തിളങ്ങിയ അനിൽ കപൂർ ദിൽ ഡടക്നെ ദോ, ജ​ഗ് ജ​ഗ് ജീയോ തുടങ്ങിയ സിനിമകളിൽ അച്ഛൻ കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട്. ആരാധകർ എക്കാലത്തും ഓർത്തിരിക്കുന്ന നിരവധി ഹിറ്റുകളും അനിൽ കപൂർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

  Also Read: സൽമാനുമായുള്ള ബന്ധത്തിന് അതിരുകളുണ്ട്; മുൻ കാമുകനുമായുള്ള സൗഹൃദത്തെക്കുറിച്ച് കത്രീന

  കാലം മാറുന്നതിന് അനുസരിച്ച് തന്നിലെ നടനേയും താരത്തേയും മെച്ചപ്പെടുത്തി ഒഴുക്കിനൊപ്പം അതിവേഗം സഞ്ചരിക്കുകയാണ് അനില്‍ കപൂര്‍. തന്റെ സമകാലികരില്‍ പലരും ഇന്ന് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും അനില്‍ കപൂര്‍ ഇന്നും സജീവമായി തന്നെ മുന്‍നിരയില്‍ തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അനില്‍ കപൂര്‍. അഭിമുഖങ്ങളിൽ ഒക്കെ ഇന്നും വളരെ ഊർജസ്വലനായാണ് അനിലിനെ കാണുക.

  കോഫീ വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അനിൽ കപൂർ അതിഥി ആയി എത്തുന്നുണ്ട്. വരുൺ ധവാനൊപ്പമാണ് താരം എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഷോയുടെ അവതാരകനായ കരൺ ജോഹർ അനിൽ കപൂറിനോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് പ്രൊമോയിൽ ശ്രദ്ധേയമാകുന്നത്.

  Also Read: മൂന്ന് മാസത്തോളം ഭർത്താവ് ബോണി കപൂറിനോട് മിണ്ടാതെയിരുന്ന ശ്രീദേവി; കാരണമിതാണ്

  ചെറുപ്പമായി തോന്നാൻ തന്നെ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് കരൺ ജോഹർ അനിൽ കപൂറിനോട് ചോദിക്കുന്നത്. അതിന് സെക്‌സ് മാത്രമാണെന്നാണ് അനിൽ കപൂർ നൽകുന്ന മറുപടി. അതേസമയം, ഇതെല്ലാം സ്ക്രിപ്റ്റഡ് ആണെന്ന് അനിൽ പറയുന്നതാണ് പ്രൊമോയിൽ പിന്നീട് കാണിക്കുന്നത്.

  പ്രൊമോയിൽ കത്രീന കൈഫ് അല്ലെങ്കിൽ ദീപിക പദുക്കോൺ ഇവരിൽ ആരോടൊപ്പമാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് കരൺ വരുണിനോട് ചോദിക്കുന്നുണ്ട്, അതിന് വരുൺ അതിന്, 'ഞാൻ ഒരു കുട്ടിയെപ്പോലെയാണെന്ന് പലരും പറയാറുണ്ട്, അതുകൊണ്ട്...' എന്ന് വരുൺ പറയുന്നതിനിടെ കരൺ തടസപ്പെടുത്തുകയും, 'അവർ നിങ്ങളെക്കാൾ പ്രായമുള്ളവരാണെന്ന് കരുതുന്നുണ്ടോ?' എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്.

  Also Read: ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഭർത്താവിനോട് പറഞ്ഞു; അമ്മയായതിനെക്കുറിച്ച് സോനം കപൂർ

  അതിന് 'ഇല്ല, ഞാൻ അവരെക്കാൾ ചെറുപ്പമാണ്' എന്നാണ് വരുണിന്റെ മറുപടി. അതേസമയം, കരൺ വീണ്ടും ചോദ്യം ആവർത്തിക്കുമ്പോൾ, 'അവർ നിങ്ങളെക്കാൾ പ്രായമുള്ളവരായി തോന്നുന്നു എന്നാണോ' എന്ന് വരുൺ ചോദിക്കുന്നുണ്ട്. അവസാനം കരൺ ജോഹർ അനിലിനോട് ദാമ്പത്യ ജീവിതം സംബന്ധിച്ച കാര്യങ്ങൾ ചോദിക്കുന്നതും പ്രൊമോയിൽ കാണാം.

  പ്രൊമോയിൽ റാപിഡ് സെഷനിൽ നിന്നുള്ള രസകരമായ സംഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ കരൺ വരുൺ ധവനോട് നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്, 'സെൽഫികളിൽ ഭ്രമിക്കുന്നയാൾ ആരാണ്? ഗോസിപ്പി ആരാണ്? തെറ്റായ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത്? അപരിചിതരുമായി ശൃംഗരിക്കുന്നത്?' ഇതിനു എല്ലാത്തിനും വരുൺ അർജുൻ കപൂറിന്റെ പേരാണ് പറയുന്നത്. വ്യാഴാഴ്ചയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ എപ്പിസോഡ് സംപ്രേഷണം ചെയ്യുക.

  Read more about: anil kapoor
  English summary
  Anil Kapoor opens up about the things that makes him feel younger in Koffee with Karan latest promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X