വഴിയില്‍ കാത്തു നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍; കുട്ടിക്കാലത്ത് നേരിട്ടത് പങ്കിട്ട് നടി

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് അനിത ഹസ്സനന്ദനി. യേ ഹേ മൊഹബത്തേന്‍ എന്ന പരമ്പരയിലൂടെയാണ് അനിത താരമാകുന്നത്. പിന്നീട് നിരവധി പരമ്പരകളില്‍ അഭിനയിച്ചു. ,സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായികയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് അനിത. രോഹിത് റെഡ്ഡിയാണ് അനിതയുടെ ഭര്‍ത്താവ്.ഇരുവര്‍ക്കും ഈയ്യടുത്താണ് മകന്‍ ജനിച്ചത്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്നൊരു ദുരനുഭവം തുറന്നു പറയുകയാണ് അനിത. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കുട്ടിക്കാലം മുതല്‍ക്കു തന്നെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കാത്ത സ്ത്രീകളുണ്ടാകില്ലെന്നും ചെറിയ പ്രായമുതല്‍ക്കു തന്നെ അതിക്രമങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നുമാണ് അനിത പറയുന്നത്.

Anita Hassanandini

തന്റെ സ്‌കൂള്‍ കാലത്തെ അനുഭവമാണ് അനിത പങ്കുവെക്കുന്നത്. താനും കൂട്ടുകാരും സ്‌കൂളില്‍ പോയിരുന്നത് ഓട്ടോറിക്ഷയിലായിരുന്നു. തിരികെ ഓട്ടോയില്‍ വരാതെ നടന്നു വരും.അങ്ങനെ ലാഭിക്കുന്ന പത്ത് രൂപ കൊണ്ട് മിഠായും മറ്റും വാങ്ങിയാകും വരികയെന്നും താരം ഓര്‍ക്കുന്നുണ്ട്. പക്ഷെ സ്‌കൂള്‍ വിട്ടു വരുന്ന തങ്ങളെ കാത്ത് സ്ഥിരമായി ഒരാള്‍ നില്‍ക്കാറുണ്ടെന്നും തങ്ങള്‍ അടുത്തെത്തുമ്പോള്‍ അയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുമെന്നുമാണ് അനിത പറയുന്നത്.

''സ്‌കൂളില്‍ പഠിക്കുന്ന സമയം. സ്‌കൂളില്‍ പോകാന്‍ നേരം അമ്മ 10 രൂപ തരും. തിരികെ ഓട്ടോയില്‍ വരാതെ ഞങ്ങള്‍ നടന്നു വരും. ആ പൈസയ്ക്ക് സമൂസ വാങ്ങും. വരുന്ന വഴിക്ക് സ്ഥിരമായി ഒരു ഓട്ടോറിക്ഷ ഡ്രൈവറുണ്ടാകും. എപ്പോഴെങ്കിലും അല്ല, എല്ലാ ദിവസവും കാണും അയാള്‍'' അനിത പറയുന്നു. എന്നും ഒരേ സ്ഥലത്താകും അയാള്‍ നില്‍ക്കുക. തങ്ങളെ കാണുമ്പോള്‍ അയാള്‍ പാന്റ് അഴിക്കുകയും സ്വയംഭോദം ചെയ്യുകയും ചെയ്യും. അതോടെ പേടിച്ചു പോയ തങ്ങള്‍ വഴി മാറാന്‍ നടക്കാന്‍ തുടങ്ങിയെന്നാണ് അനിത പറയുന്നത്.

വഴി മാറ്റിയെങ്കിലും ആ സംഭവത്തില്‍ നിന്നുണ്ടായ പേടി തങ്ങളെ വിട്ട് ഒരിക്കലും പോയില്ലെന്നാണ് അനിത പറയുന്നത്. അയാള്‍ക്ക് ഗേള്‍സ് സ്‌കൂളിലേക്കുള്ള എല്ലാ വഴിയും അറിയുമായിരുന്നു. അതിനാല്‍ അയാള്‍ പിന്തുടര്‍ന്ന് വരുമോ എന്ന് ഭയന്നിരുന്നുവെന്നാണ് അനിത പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും സംഭവിക്കുന്നുണ്ടാകും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിനാല്‍ ജാഗ്രത വേണമെന്നാണ് അനിത പറയുന്നത്. അയാള്‍ കാരണം സ്‌കൂളിന്റെ അടുത്ത് ഏത് ഓട്ടോറിക്ഷ കണ്ടാലും തങ്ങള്‍ പേടിക്കുമായിരുന്നു എന്നാണ് അനിത പറയുന്നത്.

Anita Hassanandini

നേരത്തെ നടന്‍ ഇജാസ് ഖാനുമായി പ്രണത്തിലായിരുന്നു അനിത. തന്റെ വീട്ടുകാരെ എതിര്‍ത്തായിരുന്നു താരം പ്രണയത്തില്‍ മുന്നോട്ട് പോയത്. എന്നാല്‍ പിന്നീട് തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് മനസിലായി. മറ്റൊരാള്‍ക്ക് വേണ്ടി തന്നെ മാറ്റുകയായിരുന്നു താന്‍. തന്റെ വീട്ടുകാരുമായും സുഹൃത്തുക്കളുമായുമെല്ലാം താന്‍ ആ സമയത്ത് അകല്‍ച്ചയിലായിരുന്നുവെന്നും അതെല്ലാം പിന്നീട് താന്‍ സഞ്ചരിക്കുന്നത് തെറ്റായ പാതയിലാണെന്നതിന്റെ തെളിവായി തിരിച്ചറിഞ്ഞുവെന്നാണ് അനിത പറയുന്നത്.

ഈ പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് അനിത രോഹിത് റെഡ്ഡിയെ പരിചയപ്പെടുന്നത്. ഇരുവരും 2013 ല്‍ വിവാഹിതരാവുകയും ചെയ്തു. 2021 ലാണ് അനിതയ്ക്കും രോഹിത്തിനും ആണ്‍ കുഞ്ഞ് പിറന്നത്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അനിത.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X