മുറിയിൽ ഞാൻ ഒറ്റയ്ക്ക്, നിർമ്മാതാവിൻ്റെ കൂടെ കിടക്കാൻ പറഞ്ഞു; രണ്ട് വട്ടം ദുരനുഭവം ഉണ്ടായെന്ന് അങ്കിത
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് അങ്കിത ലോഖണ്ഡെ. ഇപ്പോഴിതാ ബിഗ് ബോസിലൂടെയും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ ഭര്‍ത്താവ് വിക്കി ജെയ്‌നൊപ്പമാണ് അങ്കിത ബിഗ് ബോസിലെത്തിയിരിക്കുന്നത്. പവിത്ര രിഷ്ത എന്ന പരമ്പരയിലൂടെയാണ് അങ്കിത താരമായി മാറുന്നത്. സുശാന്ത് സിങ് രജ്പുത് ആയിരുന്നു പരമ്പരയിലെ നായകന്‍. ഇരുവരും പ്രണയത്തിലായിരുന്നു. ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അങ്കിതയും സുശാന്തും.
അതേസമയം, സിനിമാ ലോകത്ത് വേരുകളൊന്നുമില്ലാതെയാണ് അങ്കിത കടന്നു വന്നത്. അതുകൊണ്ട് ധാരാളം വെല്ലുവിളികളും അങ്കിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മുമ്പ് ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് അങ്കിത തുറന്നു പറഞ്ഞത് വാര്‍ത്തയായിരുന്നു. രണ്ട് തവണ അങ്കിതയ്ക്ക് മോശം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അങ്കിത പറഞ്ഞത്. ഒന്ന് കരിയറിന്റെ തുടക്കത്തിലും രണ്ടാമത്തേത് താരമായ ശേഷവുമായിരുന്നു.

''എനിക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. ആ മുറിയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് 19-20 വയസായിരുന്നു. എന്ത് തരം കോമ്പ്രമൈസ് ആണ് നിങ്ങളുടെ നിര്‍മ്മാതാവിന് വേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. പാര്‍ട്ടികള്‍ക്കും ഡിന്നറിനുമൊക്കെ പോകണമോ? '' അങ്കിത പറയുന്നു. നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം എന്നായിരുന്നു അതിന് തനിക്ക് ലഭിച്ച മറുപടിയെന്നാണ് അങ്കിത പറയുന്നത്.
അത് കേട്ടതും ഞാന്‍ അവന്റെ കാര്യത്തിലൊരു തീരുമാനാമാക്കിയെന്നും അങ്കിത പറയുന്നുണ്ട്. എനിക്ക് തോന്നുന്നത് നിങ്ങളുടെ നിര്‍മ്മാതാവിന് കൂടെക്കിടക്കാന്‍ ഒരു പെണ്ണിനെയാണ് വേണ്ടത് അല്ലാതെ അഭിനയിക്കാന്‍ കഴിവുള്ള ഒരു പെണ്ണിനെയല്ല. അതും പറഞ്ഞ് ഞാനവിടെ നിന്നും പോന്നുവെന്നും അങ്കിത പറയുന്നു.
അയാള്‍ പിന്നീട് എന്നോട് മാപ്പ് പറഞ്ഞു. എന്നെ സിനിമയിലെടുക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. പക്ഷെ നിങ്ങള്‍ ശ്രമിച്ചാലും എടുത്താലും ഞാന്‍ ഈ സിനിമയില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് അങ്കിത പറയുന്നത്. അതേസമയം, രണ്ടാമത്തെ സംഭവം നടക്കുമ്പോഴേക്കും അങ്കിത ടെലിവിഷനില്‍ വലിയ താരമായി മാറിയിരുന്നു.

''ഞാന്‍ വീണ്ടും സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അയാളുമായി ഷെയ്ക്ക് ഹാന്‍ഡ് ചെയ്തപ്പോള്‍ തന്നെ എനിക്ക് മനസിലായി. ഞാന്‍ പേര് പറയുന്നില്ല. അയാളൊരു വലിയ നടനായിരുന്നു. എനിക്ക് മോശം വൈബ് കിട്ടിയതും ഞാന്‍ കൈ വലിച്ചു. എനിക്ക് മനസിലായി, ഇനിയൊന്നും നടക്കാന്‍ പോകുന്നില്ല. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ഇടമാണ്. ഞാനത് മനസിലാക്കുകയും അവിടെ നിന്നും പോരുകയും ചെയ്തു'' എന്നാണ് അങ്കിത വെളിപ്പെടുത്തുന്നത്.
ബിഗ് ബോസ് സീസണ്‍ 17 ലാണ് ഭര്‍ത്താവ് വിക്കി ജെയ്‌നൊപ്പം അങ്കിത പങ്കെടുക്കുന്നത്. ഇതിനോടകം തന്നെ ഷോയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന താരങ്ങളിലൊന്നായി മാറാനും അങ്കിതയ്ക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെയും അങ്കിത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുശാന്തുമായുള്ള പ്രണയം പിരിഞ്ഞ ശേഷമാണ് അങ്കിത വിക്കിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.


Click it and Unblock the Notifications











