For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ മരണത്തിന്റെ വേദന മറികടക്കാനായിട്ടില്ല, വിവാഹം 23 വയസുള്ള കുട്ടിയുടെ തീരുമാനം: ആന്‍ അഗസ്റ്റിന്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആന്‍ അ്ഗസ്റ്റിന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ആന്‍ തന്റെ കരിയറിലെ മികച്ച ഘട്ടത്തില്‍ എത്തി നില്‍ക്കെയായിരുന്നു അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നതും വിവാഹിതയാകുന്നതും. ഇപ്പോഴിതാ ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരവ്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ നായകന്‍.

  പാടാത്ത പൈങ്കിളി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു, ചിത്രങ്ങൾ കാണാം

  മലയാളികളുടെ സ്വന്തം നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് അഗസ്റ്റിന്‍ യാത്രയായത്. അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറി കടക്കാന്‍ തനിക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ലെന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  Ann Augustine

  'അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ അച്ഛനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും, 'ഞാനില്ലേ നിന്റെ കൂടെ?' മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്പോള്‍ വലിയ ആശ്വാസമാണ്'' എന്നാണ് ആന്‍ പറയുന്നത്. ആരാധകരും മാധ്യമങ്ങളും ആഘോഷിച്ചതായിരുന്നു ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

  തന്റെ വിവാഹത്തക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും ആന്‍ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. 'ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍,' എ്ന്നാണ് ആന്‍ പറയുന്നത്.

  'ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു' ആന്‍ പറയുന്നു. അങ്ങനെയാണ് ആന്‍ അഗസ്റ്റിന്‍ മിരമാര്‍ തുടങ്ങുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുവെന്നും താരം പറയുന്നു.

  മടങ്ങി വരവിന് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരുന്നു. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു ആനിനോട് തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചിരുന്നത്. എന്തായാലും ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉടനെ തന്നെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ശക്തമായൊരു കഥാപാത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

  അന്ന് പ്രസവം കഴിഞ്ഞിട്ട് ഏഴോ എട്ടോ ദിവസം, ആ കമന്റ് വളരെ സങ്കടപ്പെടുത്തി, വെളിപ്പെടുത്തി പേളി

  Interview with Unni mukundan | FilmiBeat Malayalam

  ലാല്‍ ജോസ് മലയാള സിനിമയ്ക്ക് നല്‍കിയ നല്ല നായികമാരില്‍ ഒരാളാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടിയായിരുന്നു ആന്‍ അഗസ്റ്റിന്റെ ആദ്യ സിനിമ. ആദ്യ സിനിമയില്‍ തന്നെ ടൈറ്റില്‍ കഥാപത്രമായി എത്തിയ ആന്‍ പിന്നീട് ടാ തടിയ, ആര്‍ട്ടിസ്റ്റ്, ഓര്‍ഡനറി തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി മാറി. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനാണ് ആനിനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്. സോളോ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അവസാനമായി എത്തിയത്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് ആനിന്റെ തിരിച്ചുവരവ് ചിത്രം. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെ നായകന്‍ ആകുന്നു. എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

  Read more about: ann augustine
  English summary
  Ann Augustine About Her Father Marriage And Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X