ഞാന്‍ സുന്ദരനല്ല, അതിനാല്‍ ഉമ്മ വെക്കില്ലെന്ന് പ്രിയങ്ക പറഞ്ഞെന്ന് നടന്‍; അതിന് വേറെ സിനിമ നോക്കാന്‍ പ്രിയങ്ക!
ബോളിവുഡിലെ വെറ്ററന്‍ നടന്മാരില്‍ ഒരാളാണ് അന്നു കപൂര്‍. അമ്പത് വര്‍ഷത്തോളമായി സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നടനാണ് അന്നു കപൂര്‍. 2011 ല്‍ പുറത്തിറങ്ങിയ സാത്ത് കൂണ്‍ മാഫില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമുള്ള ചുംബന രംഗത്തിന്റെ പേരില്‍ അന്നു കപൂര്‍ വിവാദത്തില്‍ ചാടിയിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ് താരം. എന്‍എന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാത്ത് കൂണ്‍ മാഫ്. ചിത്രത്തില്‍ തനിക്കൊപ്പമുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നുവെന്നാണ് അന്നു പറയുന്നത്. താന്‍ നായക നടനല്ലെന്നതാണ് പ്രിയങ്കയുടെ എതിര്‍പ്പിന് കാരണമായി അന്നു കപൂര്‍ ചൂണ്ടിക്കാണിക്കുന്നത്.

''ഞാന്‍ ഹീറോ ആയിരുന്നുവെങ്കില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു. ഹീറോയെ ഉമ്മ വെക്കാന്‍ നായികയ്ക്ക് ഒരു എതിര്‍പ്പുമുണ്ടാകില്ല. പക്ഷെ ഇത് ഞാനല്ലേ, സൗന്ദര്യവുമില്ല, വ്യക്തിത്വവുമില്ല. അതുകൊണ്ട് പ്രശ്‌നമായി'' എന്നാണ് അന്നു കപൂര്‍ പറഞ്ഞത്. പ്രിയങ്കയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് താന്‍ സംവിധായകനായ വിശാല്‍ ഭരദ്വാജിനോട് പറഞ്ഞിരുന്നുവെന്നാണ് അന്നു പറയുന്നത്. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല.
''അവള്‍ക്ക് നാണമാണെന്ന് വിശാല്‍ ഭരദ്വാജ് എന്നോട് പറഞ്ഞു. അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എന്തിന് ആ രംഗം ഒഴിവാക്കണം, അത് പ്രധാനപ്പെട്ട രംഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സെറ്റില്‍ തമാശ കളിക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല. അതിനാല്‍ ആ രംഗം പറഞ്ഞത് പോലെ ചെയ്തു. പിന്നീട് സോളോ ഷോട്ടുകള്‍ വന്നപ്പോള്‍ അസിസ്റ്റന്റുകള്‍ പോലും എനിക്ക് കയ്യടിച്ചു'' എന്നാണ് അന്നു കപൂര്‍ പറയുന്നത്.

2011 ലും അന്നു കപൂര്‍ പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാന്‍ മടി കാണിച്ചുവെന്ന് പറഞ്ഞിരുന്നു. അന്ന് അതിനെതിരെ പ്രിയങ്ക ചോപ്ര രംഗത്തെത്തുകയും ചെയ്തിരുന്നു. ''അദ്ദേഹത്തിന് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുകയും മോശം പ്രസ്താവനകള്‍ നടത്തുകയും ചെയ്യണമെങ്കില്‍ അത്തരം സിനിമകള്‍ ചെയ്യണം. ഞങ്ങളുടെ സിനിമകളില്‍ അത്തരം രംഗങ്ങളില്ല. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. പക്ഷെ ഈ പ്രസ്താവന എന്നെ അസ്വസ്ഥയാക്കി. അദ്ദേഹം സംസാരിച്ചത് ശരിയായ രീതിയല്ല'' എന്നാണ് പ്രിയങ്ക അന്ന് പറഞ്ഞത്.
പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സാത്ത് കൂണ്‍ മാഫ്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. നസറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍, നീല്‍ നിതിന്‍ മുകേഷ്, വിവാന്‍ ഷാ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. റസ്‌കിന്‍ ബോണ്ടിന്റെ സൂസന്‍സ് സെവന്‍ ഹസ്ബന്റ്‌സിന്റെ സിനിമാവിഷ്‌കാരമായിരുന്നു സാത്ത് കൂണ്‍ മാഫ്. ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ പ്രകടനം കയ്യടി നേടിയിരുന്നു. പ്രിയങ്കയുടെ ഏഴ് ഭര്‍ത്താക്കന്മാരില്‍ ഒരാളായാണ് അന്നു കപൂര്‍ അഭിനയിച്ചത്.


Click it and Unblock the Notifications