അയാള്‍ എന്റെ പിന്‍വശത്ത് കയറി പിടിച്ചു; ചുംബന രംഗത്തില്‍ ആവേശം കൂടിപ്പോയ നടന്‍; വെളിപ്പെടുത്തി അനുപ്രിയ

സിനിമാ ലോകത്തും ഒടിടി ലോകത്തും കയ്യടി നേടിയിട്ടുള്ള നടിയാണ് അനുപ്രിയ ഗോയങ്ക. പദ്മാവദ്, ടൈഗര്‍ സിന്ദാ ഹേ, വാര്‍ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചട്ടുണ്ട് അനുപ്രിയ. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനുപ്രിയ ഗോയങ്ക. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് അനുപ്രീയ മനസ് തുറന്നത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്ന നടന്മാര്‍ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനുപ്രിയ. ''ഒരിക്കല്‍, പക്ഷെ അയാള്‍ അവസരം മുതലെടുക്കുകയായിരുന്നു എന്ന് പറയാനാകില്ല. ഒരുപക്ഷെ അയാള്‍ക്ക് ആവേശം കൂടിപ്പോയതാകാം. അയാള്‍ക്ക് ആവേശമാകുന്നുണ്ടെന്ന് എനിക്ക് കാണാന്‍ സാധിച്ചിരുന്നു. അങ്ങനെ സംഭവിക്കാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടും. ചുംബന രംഗങ്ങള്‍ ചെയ്യുമ്പോഴാണ് ഇത് നേരിടേണ്ടി വരിക'' അനുപ്രിയ പറയുന്നു.

Anupriya Goenka

''മറ്റൊരിക്കല്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷമായിരുന്നു ധരിച്ചിരുന്നത്. ഇത്തരം രംഗങ്ങള്‍ നടന്മാര്‍ സ്ത്രീകളുടെ ഇടുപ്പില്‍ പിടിക്കുന്നതാകും എളുപ്പമെന്ന് എനിക്കറിയാം. പക്ഷെ അയാള്‍ എന്റെ നിതംബത്തില്‍ കൈ വച്ചു. അത് അനാവശ്യമായിരുന്നു. അയാള്‍ക്ക് എന്റെ അരയില്‍ കൈ വെക്കാനാകുമായിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് തോന്നി'' എന്നും അനുപ്രിയ പറയുന്നുണ്ട്.

''പിന്നെ ഞാന്‍ അയാളുടെ കൈ എടുത്ത് ഇടുപ്പിലേക്ക് വച്ചു. കൈ അവിടെയാണ് വെക്കേണ്ടത് താഴയല്ല എന്ന് അയാളോട് പറഞ്ഞു. പക്ഷെ ആ സമയം എനിക്ക് അയാളെ ചോദ്യം ചെയ്യാനായില്ല. കാരണം അങ്ങനെ ചെയ്താല്‍ അയാള്‍ തനിക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞേക്കും. അതിനാല്‍ അടുത്ത തവണ ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അയാള്‍ അത് സമ്മതിച്ചു. അതുപോലെ ചുംബന രംഗത്തില്‍ മൃദുവായിട്ടാണ് ചുംബിക്കേണ്ടത്. പക്ഷെ ചിലപ്പോഴൊക്കെ നടന്മാര്‍ തിടുക്കം കാണിക്കും. അതൊക്കെ അസഹനീയമാണ്'' എന്നും അനുപ്രിയ പറയുന്നുണ്ട്.

ഓഡിഷന്റെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ അനുപ്രിയ സംസാരിക്കുന്നുണ്ട്. താന്‍ ഒരിക്കലും എ ഗ്രേഡ് സിനിമകള്‍, ബി ഗ്രേഡ് സിനിമകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കണ്ടിരുന്നില്ലെന്നാണ് അനുപ്രിയ പറയുന്നത്. എന്നാല്‍ പലപ്പോഴും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് അനുപ്രിയ പറയുന്നത്. ''മിക്ക ബി ഗ്രേഡ് സിനിമകളുടെ ഓഡിഷന്‍ നടന്നിരുന്നത് രാത്രിയായിരുന്നു. അതും സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും വീടുകളില്‍ വച്ചായിരുന്നു'' എന്നാണ് അനുപ്രിയ പറയുന്നത്.

''എന്നെ ഓഡിഷന് വേണ്ടി ക്ഷണിക്കും പക്ഷെ അവര്‍ ആകെ ആവശ്യപ്പെടുക നിര്‍മ്മാതാവിനോട് സംസാരിക്കണം എന്ന് മാത്രമാകും. ആദ്യമൊക്കെ ഞാന്‍ അവര്‍ പറഞ്ഞത് കേട്ടിരുന്നു. എല്ലാം പ്രോസസിന്റെ ഭാഗമായിരിക്കുമെന്ന് കരുതി. പക്ഷെ പതിയെ ഞാന്‍ നിരസിക്കാന്‍ ആരംഭിച്ചു. അത്തരം ഓഡിഷനുകള്‍ക്ക് പോകുന്നത് നിര്‍ത്തി.''എന്നാണ് താരം പറയുന്നത്. നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടതിനെക്കുറിച്ചും അനുപ്രിയ സംസാരിക്കുന്നുണ്ട്.

Anupriya Goenka

സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന് വേണ്ടി അനുപ്രിയ ഓഡിഷനില്‍ പങ്കെടുത്തിരുന്നു. പത്തിലധികം ഓഡിഷന്‍ ടെസ്റ്റുകള്‍ നല്‍കിയിട്ടും താന്‍ ഒടുവില്‍ പുറത്തായി. ഇരുണ്ട നിറമാണെന്നും വൈആര്‍എഫിന്റെ നായകമാര്‍ക്ക് വേണ്ടി സൗന്ദര്യമില്ലെന്നും പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്നുമാണ് അനുപ്രിയ പറയുന്നത്.

''ഞാന്‍ സുല്‍ത്താന് വേണ്ടി ഓഡിഷന്‍ ചെയ്തിരുന്നു. അവര്‍ പുതുമുഖങ്ങളെയാണ് നോക്കിയത്. പത്തോ പന്ത്രണ്ടോ റൗണ്ട് പിന്നിട്ടു. മ്യൂസിക് വീഡിയോ ടെസ്റ്റും വൈബവി മര്‍ച്ചന്റിനൊപ്പം ഡാന്‍സ് ടെസ്റ്റുമെല്ലാം ചെയ്തു. ഒടുവില്‍ അലി അബ്ബാസ് സഫറിനൊപ്പം തിരക്കഥ വായിക്കുകയും ചെയ്തു'' എന്നാണ് അനുപ്രിയ പറയുന്നത്. എല്ലാ ടെസ്റ്റുകളും നന്നായി ചെയ്തിട്ടും തന്നെ ഒഴിവാക്കുകയാണ് ചെയ്തത്. ഒടുവില്‍ ചിത്രത്തില്‍ നായികയായത് അനുഷ്‌ക ശര്‍മയാണ്. വൈആര്‍എഫിന്റെ നിരവധി സിനിമകളില്‍ അനുഷ്‌ക നേരത്തെ നായികയായി അഭിനയിച്ചിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X