വെറുപ്പിനെ ജയിച്ചവള്‍, കൂട്ടായി കിങ് കോലിയെത്തിയതോടെ ജീവിതം; വിരുഷ്‌കയുടെ പ്രണയകഥ

ബോളിവുഡിലെ മുന്‍നിര നായികയാണ് അനുഷ്‌ക ശര്‍മ. കുടുംബ വാഴ്ച അരങ്ങുവാഴുന്ന ബോളിവുഡില്‍ സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വരുന്നവര്‍ക്ക് ഒരിടം കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്. പുറമേക്കാരെ സംബന്ധിച്ച് അവസരം കണ്ടെത്തുക എന്നത് തന്നെ ബാലികേറാ മലയാണ്. നല്ല പ്രകടനം കാഴ്ചവെച്ചാല്‍ പോലും തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കണമെന്നില്ല. ശക്തമായ ലോബിയിംഗ് തന്നെ നേരിടേണ്ടി വരും.

എന്നാല്‍ പ്രതിസന്ധികളേയും വെല്ലുവിളികളേയും മറികടന്ന് ബോളിവുഡില്‍ സ്വന്തമായി ഇടം കണ്ടെത്തിയവരുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ. ബോളിവുഡിലെ മുന്‍നിര നായികയായുള്ള അനുഷ്‌കയുടെ വളര്‍ച്ച പല പ്രതിസന്ധികളേയും വെല്ലുവിളിച്ചു കൊണ്ടാണ്. ഷാരൂഖ് ഖാന്റെ നായികയായി സ്വപ്‌ന തുല്യമായൊരു അരങ്ങേറ്റമായിരുന്നു അനുഷ്‌കയുടേത്. മോഡലിംഗില്‍ നിന്നും പരസ്യ ചിത്രങ്ങളിലേക്കും അവിടെ നിന്നുമാണ് അനുഷ്‌ക സിനിമയിലേക്ക് എത്തുന്നത്.

Anushka Sharma

ഗംഭീരമായൊരു തുടക്കം ലഭിച്ചുവെങ്കിലും പല പ്രതിസന്ധികളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അവര്‍ അതിജീവിച്ചു. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ് അനുഷ്‌ക ശര്‍മ. അനുഷ്‌കയുടെ ജന്മദിനമാണിന്ന്. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ലോകത്തു നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുഷ്‌കയും ഭര്‍ത്താവ് വിരാട് കോലിയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിരുഷ്‌ക എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇരുവരും ഇന്ന് രണ്ട് മക്കളുടെ മാതാപിതാക്കളാണ്. ക്രിക്കറ്റും ബോളിവുഡിലും തമ്മിലുള്ള കാലങ്ങളായുള്ള പ്രണയത്തിന്റെ തുടര്‍ച്ചയാണ് അനുഷ്‌കയും വിരാടും. പക്ഷെ വിരുഷ്‌കയോളം ജനപ്രീതി നേടിയ ക്രിക്കറ്റ്-ബോളിവുഡ് ജോഡിയില്ലെന്നതാണ് വസ്തുത.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ നൂറ് അത്‌ലറ്റുകളില്‍ ഒരാളാണ് വിരാട് കോലി. റിപ്പോര്‍ട്ടുഖല്‍ പ്രകാരം 1000 കോടിയലധികം വരും വിരാട് കോലിയുടെ സ്വത്ത്. നടിയും നിര്‍മ്മാതാവുമായ അനുഷ്‌കയുടെ സ്വത്ത് 255 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിരാട് കോലിയ്ക്ക് ഡല്‍ഹിയിലെ ഒരു ആഢംബര റിസോര്‍ട്ടിലും ബ്ലു ട്രൈബ് എന്ന സ്റ്റാര്‍ട്ട്അപ്പിലും എംപില്ലിലും സ്‌പോര്‍സ് കോണ്‍വോ തുടങ്ങിയവയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

ഇതിന് പുറമെ സ്വന്തമായി ബിസിനസ് സംരംഭങ്ങളും വിരാട് കോലിയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയിലൂടേയും ഒരുപാട് പണം വിരാട് കോലി നേടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വിരാട് കോലിയ്ക്ക് ലഭിക്കുന്നത് 11.5 കോടിയാണ്. ഒരു ട്വീറ്റിന് 2.5 കോടിയുമാണ് അദ്ദേഹം വാങ്ങുന്നത്. ഇതിന് പുറമെ മറ്റ് പല വരുമാന മാര്‍ഗ്ഗങ്ങളുമുണ്ട് വിരാട് കോലിയ്ക്ക്.

സിനിമയ്ക്ക് പുറമെയും അനുഷ്‌കയ്ക്ക് വരുമാന മാര്‍ഗ്ഗങ്ങളുണ്ട്. നഷ് എന്നൊരു ക്ലോത്തിംഗ് ബ്രാന്റുണ്ട് അനുഷ്‌കയ്ക്ക്. 65 കോടിയാണ് ഇതിന്റെ മൂല്യം. സഹോദരന്‍ കര്‍ണേഷ് ശര്‍മയുമൊത്താണ് അനുഷ്‌ക നേരത്തെ ക്ലീന്‍ സ്ലേറ്റ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. പതാള്‍ ലോക്, എന്‍എച്ച് 10, ബുള്‍ബുള്‍ തുടങ്ങിയ സിനിമകളും സീരീസുകളും ഇവരാണ് നിര്‍മ്മിച്ചത്. പിന്നീട് അനുഷ്‌ക കമ്പനിയില്‍ നിന്നും പിന്മാറി. 444 കോടിയാണ് കമ്പനിയുടെ മൂല്യം. തന്റെ 25-ാം വയസില്‍ തന്നെ നിര്‍മ്മാതാവായ നടിയാണ് അനുഷ്്ക. ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ സിനികളും സീരീസുകളും ഒരുക്കാന്‍ അനുഷ്‌കയ്ക്ക് സാധിച്ചിട്ടുണ്ട്.

2013 ലാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും കണ്ടുമുട്ടുന്നത്. ഒരു ഷാംപു ബ്രാന്റിന്റെ പരസ്യത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഇരുവരും. ആ സൗഹൃദം അധികം വൈകാതെ പ്രണയത്തിലേക്ക് എത്തി. അനുഷക ബോളിവുഡില്‍ ഉദിച്ചിരുന്ന സമയത്താണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ വിരാട് കോലിയുമായി പ്രണയത്തിലാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി ഇരുവരും മാറി. പ്രണയ ബന്ധത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നുവെങ്കിലും ഇരുവരും അതിനെയെല്ലാം മറികടന്ന് ഒന്നായി.

2017 ഡിസംബറിലായിരുന്നു അനുഷ്‌കയുടേയും വിരാടിന്റേയും വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. രണ്ട് മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. അനുഷ്‌കയും കുടുംബവും ഇപ്പോള്‍ ലണ്ടനിലാണ്‍ താമസിക്കുന്നത്.

2008 ല്‍ പുറത്തിറങ്ങയ രബ്‌നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ശര്‍മ അരങ്ങേറുന്നത്. ഷാരൂഖ് ഖാന്‍ ആയിരുന്നു നായകന്‍. യാഷ് രാജ് ഫിലിംസ് ആണ് അനുഷ്‌കയെ കണ്ടെത്തുന്നത്. അതേസമയം അനുഷ്‌കയെ നായികയാക്കുന്നതിനെ താന്‍ എതിര്‍ത്തതായി ഒരിക്കല്‍ കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. പകരം ഒരു താരപുത്രിയെ ഷാരൂഖ് ഖാന്റെ നായികയാക്കാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്നാണ് കരണ്‍ പറഞ്ഞത്. സോനം കപൂറാണ് ആ താരപുത്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്തായാലും ആദിത്യ ചോപ്ര കരണിന്റെ വാക്കുകള്‍ കേട്ടില്ല. അനുഷ്‌ക തന്നെ ഷാരൂഖ് ഖാന്റെ നായികയായി. പിന്നാലെ വന്ന ബദ്മാഷ് കമ്പനി വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് വന്ന ബാന്റ് ബജാ ബാരാത്ത് വലിയ വിജയമായി. ഈ ചിത്രത്തിലൂടെയാണ് രണ്‍വീര്‍ സിംഗ് അരങ്ങേറുന്നത്. ബാന്റ് ബജാ ബാരാത്തിലെ അനുഷ്‌കയുടെ പ്രകടനത്തില്‍ കരണ്‍ ജോഹറും ഇംപ്രസ്ഡ് ആയി. തുടര്‍ന്ന് താന്‍ അനുഷ്‌കയോട് മാപ്പ് പറഞ്ഞുവെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

പിന്നീട് ജബ് തക് ഹേ ജാന്‍, പികെ, എന്‍ എച്ച് 10, ദില്‍ ദഡക്ക്‌നെ ദോ, സുല്‍ത്താന്‍, യേ ദില്‍ ഹേ മുഷ്‌കില്‍, പരി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ബോളിവുഡിലെ മുന്‍നിര നായികയായി അനുഷ്‌ക മാറുകയും ചെയ്തു. തന്റെ 25-ാം വയസില്‍ എന്‍എച്ച് 10 എന്ന സിനിമയിലൂടെയാണ് അനുഷ്‌ക നിര്‍മ്മാതാവാകുന്നത്. പിന്നീട് ഫില്ലൗരി, പരി, ബുള്‍ബുള്‍, ഖ്വാല എന്നീ സിനിമഖളും പാതാള്‍ ലോക് എന്ന സീരീസും നിര്‍മ്മിച്ചു.

സീറോയാണ് അനുഷ്‌കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2018 ലാണ് സീറോ പുറത്തിറങ്ങുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. ഷാരൂഖ് ഖാന്‍ ആയിരുന്നു നായകന്‍. ഇതോടെ അനുഷ്‌ക സിനിമയില്‍ നിന്നും ഇടവേളയെടുത്തു. പിന്നാലെ അമ്മയായതോടെ ഇടവേള നീണ്ടു പോയി. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ കഥ പറയുന്ന ചക്ദാ എക്‌സ്പ്രസിലൂടെ അനുഷ്‌ക തിരിച്ചുവരുമെന്നായിരുന്നു പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയായതോടെ റിലീസ് നീണ്ടു.

Anushka Sharma

ഇപ്പോള്‍ താരം കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ്. അധികം വൈകാതെ തന്നെ ഇടവേള അവസാനിപ്പിച്ച് അനുഷ്‌ക തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും അനുഷ്‌ക ശര്‍മയെ ആരാധകര്‍ മറന്നിട്ടില്ല. താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ തിരിച്ചുവരവ് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുഷ്‌ക ശര്‍മ. താരത്തിന്റെ പോസ്റ്റുകള്‍ വൈറലാകാറുണ്ട്. ഭര്‍ത്താവ് വിരാട് കോലിയുടെ മത്സരങ്ങള്‍ കാണാന്‍ പതിവായി എത്താറുണ്ട് അനുഷ്‌ക. ക്രിക്കറ്റ് മൈതാനത്തു നിന്നുളള വിരാടിന്റേയും അനുഷ്‌കയുടേയും പ്രണയ നിമിഷങ്ങള്‍ വൈറലായി മാറാറുണ്ട്.

അനുഷ്‌കയെ പോലെ ബോളിവുഡിലെ ഒഴുക്കിനെതിരെ നീന്തുകയും മുന്‍നിര നായികയായി മാറുകയും ചെയ്‌തൊരു താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ കാത്തിരിക്കുന്നതാണ്. വെട്ടിത്തുറന്ന് അഭിപ്രായങ്ങള്‍ പറയുകയും ഓഫ് സ്‌ക്രീനില്‍ അഭിനയിക്കാത്ത അനുഷ്‌കയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അധികം വൈകാതെ തന്നെ താരം തിരികെ വരുമെന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X