വരാനിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികള്‍ക്കായി തയ്യാറായിക്കോളൂ! പ്രിയങ്കയോട് അനുഷ്‌ക
ലോകമെമ്പാടും ആരാധകരുളള സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയ ശ്രദ്ധ നേടിയ പ്രിയങ്ക തമിഴിലൂടെയായിരുന്നു അരങ്ങേറിയത്. പിന്നാലെ താരം ബോളിവുഡിലെത്തുകയായിരുന്നു. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ് ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയായിരുന്നു പ്രിയങ്കയുടെ വളര്‍ച്ചു. ആദ്യ സിനിമയിലൂടെ തന്നെ വാര്‍പ്പു മാതൃകകളെ തിരുത്തിയ പ്രിയങ്ക ബോളിവുഡിലെ സൂപ്പര്‍ നായികയായി വളരുകയായിരുന്നു. പിന്നീട് ഹോളിവുഡിലേക്ക് ചുവടുമാറിയ പ്രിയങ്ക ആ വിജയം ഹോളിവുഡിലും ആരംഭിച്ചു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര.
തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസമാണ് താനും ഭര്‍ത്താവായ പോപ്പ് ഗായകന്‍ നിക്കും ജൊനാസും അച്ഛനും അമ്മയുമായ വിവരം പ്രിയങ്ക അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും മാതാപിതാക്കളായി മാറിയത്. പെണ്‍കുഞ്ഞാണ് പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചിരിക്കുന്നത്.

സന്തോഷ വാര്‍ത്ത പങ്കുവച്ച പ്രിയങ്കയ്ക്കും നിക്കിനും ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ നായികയും അമ്മയുമായ അനുഷ്‌ക ശര്‍മയും പ്രിയങ്കയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. ഈയ്യടുത്തായിരുന്നു അനുഷ്‌കയ്ക്കും വിരാട് കോഹ്ലിയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് പ്രിയങ്കയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് അനുഷ്‌ക എത്തിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''പ്രിയങ്കയ്ക്കും നിക്കിനും ആശംസകള്‍. ഉറക്കമില്ലാത്ത രാത്രികള്‍ക്കും സമാനതകളില്ലാത്ത സ്‌നേഹത്തിനും സന്തോഷത്തിനും തയ്യാറാവുക. കുഞ്ഞിന് ഒരുപാട് സ്‌നേഹം നേരുന്നു'' എന്നായിരുന്നു അനുഷ്‌ക കുറിച്ചത്. അതേസമയം കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും മകള്‍ വാമികയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. അച്ഛന്‍ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നത് മകള്‍ക്ക് കാണിച്ചു കൊടുക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. തങ്ങളുടെ മകളുടെ ചിത്രം പകര്‍ത്തരുതെന്ന് നേരത്തേ തന്നെ വിരാടും അനുഷ്‌കയും പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. നാൡതുവരെ അത് പാലിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അനുഷ്‌കയുടെ കയ്യിലിരിക്കുന്ന വാമികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയായിരുന്നു.

സമ്മതമില്ലാതെ, അഭ്യര്‍ത്ഥന ലംഘിച്ച് ചിത്രം എടുത്തതിനെതിരെ അനുഷ്‌കയും വിരാടും രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കഴിഞ്ഞ ദിവസം ക്യാമറക്കണ്ണുകള്‍ തങ്ങളെ കാണുന്നുണ്ടെന്ന് അറിയാതെ വന്നതാണെന്നുമായിരുന്നു അനുഷ്‌കയും വിരാടും കുറിപ്പിലൂടെ അറിയിച്ചത്.
അതേസമയം പ്രതീക്ഷിച്ചിരുന്നതിലും 12 ആഴ്ച നേരത്തെയാണ് പ്രിയങ്കയുടേയും നിക്കിന്റേയും കുഞ്ഞ് ജനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് സ്ഥിരീകരിച്ചത് നടിയും പ്രിയങ്കയുടെ സഹോദരിയുമായി മീര ചോപ്രയായിരുന്നു. ''പ്രിയങ്കയ്ക്ക് എന്നും കുറേ കുട്ടികള്‍ വേണമെന്നായിരുന്നു ആഗ്രഹം. അവള്‍ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുട സൂപ്പര്‍ മദര്‍ ആവും അവള്‍. ജീവിതത്തിലെ നാളിതുവരെ എല്ലാ മേഖലയിലും അവള്‍ മികവ് തെളിയിച്ചിട്ടുണ്ട്. അമ്മയാവുക എന്നത് അതിനോടുള്ള കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. അവളെ ഓര്‍ത്ത് ഞങ്ങളെല്ലാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു'' എന്നായിരുന്നു മീരയുടെ പ്രതികരണം.
Recommended Video

നേരത്തെ കുട്ടിയുടെ വരവോടെ തന്റെ പുതിയ സിനിമയായ ജീ ലേ സരയില്‍ നിന്നും പ്രിയങ്ക പിന്മാറുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും ഒഴിയില്ലെന്നാണ് ഇപ്പോള്‍ വരുന്ന സ്ഥിരീകരണങ്ങള്‍. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ഹോളിവുഡ് ചിത്രമായ മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.


Click it and Unblock the Notifications