കേട്ടതെല്ലാം ശരി തന്നെ! അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണ്; വീഡിയോ തെളിവുമായി സോഷ്യല്‍ മീഡിയ
ബോളിവുഡും ക്രിക്കറ്റും തമ്മില്‍ ഒരുമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ക്രിക്കറ്റ് താരങ്ങളെ വിവാഹം കഴിച്ച ബോളിവുഡ് സുന്ദരിമാരുടെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. അതില്‍ ആരാധകരുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അനുഷ്‌കയും വിരാടും. ഇരുവരുടേയും പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. അനുഷ്‌ക ഗര്‍ഭിണിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയാകുന്നത്. വാര്‍ത്തകളോട് അനുഷ്‌കയും വിരാടും പ്രതികരിച്ചിട്ടില്ലെങ്കിലും താരം വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ ആ വാര്‍ത്ത ഉറപ്പിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടപ്പോള്‍ ഗ്യാലറിയില്‍ അനുഷ്‌ക ശര്‍മയും ഉണ്ടായിരുന്നു. അനുഷ്‌ക വിരാടിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തുന്നത് സ്ഥിരം സംഭവമാണ്. മത്സര ശേഷമുള്ള അനുഷ്‌കയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ് ഈ വീഡിയോയാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്.
വെള്ള നിറത്തിലുളള ഓവര്‍ സൈഡ് ഷര്‍ട്ട് ഡ്രസ് ധരിച്ചാണ് അനുഷ്‌ക എത്തിയത്. ചര്‍ച്ചയാകുന്ന വീഡിയോയില്‍ അനുഷ്‌കയെ വിരാട് കരുതലോടെ നോക്കുന്നത് കാണാം. അനുഷ്‌കയെ കൈപിടിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ അനുഷ്‌ക തന്റെ വയറില്‍ കൈ വെക്കുന്നതും ആ ബേബി ബംപുമെല്ലാം കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതോടെ കേട്ടതൊക്കെ ശരിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കഴിഞ്ഞ ആഴ്ചയാണ് അനുഷ്‌കയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ് ആരംഭിച്ചതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങളാണ് അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയായെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. ഗൈനക്കോളജിസ്റ്റിനെ കണ്ട് മടങ്ങുന്ന അനുഷ്‌കയുടെ ചിത്രങ്ങളും വീഡിയോകളും പാപ്പരാസികള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്തേത് പോലെ അവസാന സമയത്ത് പ്രഖ്യാപിക്കാനാണ് താരങ്ങളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി അനുഷ്‌ക പൊതു വേദികളിലൊന്നും എത്തിയിരുന്നില്ല. അതും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. 2021 ലാണ് വിരാടിന്റേയും അനുഷ്‌കയുടേയും ആദ്യത്തെ കണ്‍മണി ജനിച്ചത്. വാമിക എന്നാണ് താരപുത്രിയ്ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. വാമികയുടെ മുഖം ഇതുവരേയും താരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കണക്കിലെടുത്താണ് അനുഷ്‌കയും വിരാടും അങ്ങനൊരു തീരുമാനത്തിലെത്തിയത്. പാപ്പരാസികളോട് മകളുടെ ചിത്രങ്ങളെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ഇരുവരും.
അതേസമയം ബിഗ് സ്‌ക്രീനില്‍ നിന്നും കുറേനാളുകളായി വിട്ടു നില്‍ക്കുകയാണ് അനുഷ്‌ക ശര്‍മ. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തുടര്‍ന്ന് വാമികയെ ഗര്‍ഭം ധരിച്ചതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ അനുഷ്‌ക തിരിച്ചു വരാനായി തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥയായ ചക്ദാ എക്‌സ്പ്രസുമായാണ് അനുഷ്‌ക തിരിച്ചുവരുന്നത്.


Click it and Unblock the Notifications