അനുഷ്‌ക വീണ്ടും ഗര്‍ഭിണി! രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി വിരാടും അനുഷ്‌കയും

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ബോളിവുഡിനേയും ക്രിക്കറ്റിനേയും ഒരുമിപ്പിക്കുന്ന ഈ താരജോഡിയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റിയതാണ്. അനുഷ്‌കയും വിരാടും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും പരസ്പരം പിന്തുണയാകുന്നതും അതേസമയം തന്നെ അവര്‍ക്കിടയിലുള്ള ചങ്ങാത്തവുമെല്ലാം ആരാധകര്‍ക്ക് ഒരുപാടിഷ്ടമാണ്.

കഴിഞ്ഞ ദിവസവും ഇന്ത്യയുടെ ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ അനുഷ്‌കയെ വീഡിയോ കോള്‍ ചെയ്യുന്ന വിരാട് കോലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പരസ്പരം സ്‌നേഹക്കുന്നത്ര തന്നെ ട്രോളുന്നതിലും ഇരുവരും യാതൊരു മടിയും കാണിക്കാറില്ല. പ്രണയത്തിലും ദാമ്പത്യജീവിതത്തിലും സൗഹൃദത്തിനും തമാശയ്ക്കുമൊക്കെ എത്ര സ്ഥാനമുണ്ടെന്ന് കാണിച്ചു തരുന്നവരാണ് അനുഷ്‌കയും വിരാടും.

Anushka Sharma

2017 ലാണ് അനുഷ്‌കയും വിരാടും വിവാഹം കഴിക്കുന്നത്. കൊവിഡ് കാലത്തായിരുന്നു അനുഷ്‌കയ്ക്കും വിരാടിനും പെണ്‍ കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് താരപുത്രിയ്ക്ക് ഇരുവരും നല്‍കിയ പേര്. അനുഷ്‌കയ്ക്കും വിരാടിനും കുഞ്ഞ് പിറന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഈ സമയത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു അനുഷ്‌ക ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയും പുറത്ത് വരികയാണ്.

അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുക്കുകയാണ് അനുഷ്‌കയെന്നും ആദ്യത്തെ തവണത്തേത് പോലെ തന്നെ അവസാന നിമിഷം മാത്രമായിരിക്കും ഈ വിവരം ഇരുവരും ഔദ്യോഗികമായി പുറത്ത് വിടുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അനുഷ്‌കയെ പൊതുവേദികളിലൊന്നും കാണാറുണ്ടായിരുന്നില്ല.

മുംബൈ നഗരത്തില്‍ നിന്ന് തന്നെ അപ്രതക്ഷ്യയായത് പോലെയായിരുന്നു അനുഷ്‌ക. ഇത് ഒട്ടും യാദൃശ്ചികമല്ലെന്നും താരം മനപ്പൂര്‍വ്വം അകലം പാലിക്കുന്നതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിരാടിനൊപ്പം ക്രിക്കറ്റ് മത്സരം കാണാന്‍ അനുഷ്‌ക പതിവായി പോകാറുണ്ടായിരുന്നു. കുറച്ച് നാളുകളായി അവിടേയും താരത്തെ കാണാതിരുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അനുഷ്‌കയും വിരാടും ഈയ്യടുത്തൊരു മെറ്റേണിറ്റി ക്ലിനിക്കിലെത്തിയിരുന്നും തങ്ങളുടെ ചിത്രമെടുക്കരുതെന്ന് പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മകള്‍ വാമികയുടെ ചിത്രങ്ങള്‍ പുറത്ത് വിടാനും അനുഷ്‌കയും വിരാടും ഇപ്പോഴും മടി കാണിക്കുന്നുണ്ട്. കുട്ടിയുടേയും തങ്ങളുടേയും സ്വകാര്യതയെ മാനിക്കണമെന്നാണ് അനുഷ്‌കയും വിരാടും മുമ്പ് പറഞ്ഞിട്ടുള്ളത്. മകള്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് താരദമ്പതികള്‍ പറഞ്ഞത്.

Anushka Sharma

അതേസമയം ബിഗ് സ്‌ക്രീനില്‍ അനുഷ്‌ക അധികം വൈകാതെ തന്നെ തിരികെ വരും. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചക്ദാ എക്‌സ്പ്രസിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്. താരം അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ സീറോയാണ്. 2018 ലാണ് ഈ സിനിമ റിലീസിനെത്തിയത്. പിന്നാലെയാണ് അനുഷ്‌ക ഗര്‍ഭിണിയാകുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതുമെല്ലാം. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തയോടെയാണ് അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായെന്ന വാര്‍ത്ത പ്രചരിച്ചിരിക്കുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം വാര്‍ത്തകളോട് അനുഷ്‌കയും വിരാടും അധികം വൈകാതെ തന്നെ പ്രതികരിക്കുമെന്നാണ് കരുതുന്നത്.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X