For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം സ്വര്‍ണം വിറ്റ് അമ്മ നല്‍കിയ സമ്മാനം; ചാനുവിന്റെ കമ്മലിന്റെ കഥ പങ്കുവച്ച് അനുഷ്‌ക

  |

  മീരാബായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് അഭിമാനം നേട്ടം എത്തിയിരിക്കുകയാണ്. വെയ്റ്റ്‌ലിഫ്റ്റിംഗില്‍ വെള്ളി മെഡല്‍ നേടിയാണ് ടോക്കിയോ ഒളിമ്പിക്‌സില്‍ ചാനു തിളങ്ങിയിരിക്കുന്നത്. പിന്നാലെ ചാനുവിന് അഭിനന്ദനവുമായി രാജ്യം മൊത്തം എത്തി. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ളവര്‍ പ്രശംസയും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തി. സിനിമാലോകവും ചാനുവിന് കൈയ്യടിച്ചു.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി തൃച്ചമ്പലത്തെ മരുമകള്‍; ബ്ലസിയുടെ പുത്തന്‍ ചിത്രങ്ങള്‍

  ഇതിനിടെ പലര്‍ക്കും അറിയാത്തൊരു കഥയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ പങ്കുവച്ചത്. ചാനുവിന്റെ കമ്മലിന്റെ കഥയായിരുന്നു അനുഷ്‌കയ്ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. ചാനുവിന്റെ അമ്മ സമ്മാനിച്ചതായിരുന്നു ആ കമ്മലുകള്‍. അതിന് പിന്നിലെ ഹൃദയസ്പര്‍ശിയായ കഥയാണ് അനുഷ്‌ക പങ്കുവച്ചത്. ഇതോടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. വിശദമായി വായിക്കാം.

  ചാനുവിന്റെ അമ്മ സമ്മാനിച്ചതായിരുന്നു ആ കമ്മലുകള്‍. സ്വന്തം സ്വര്‍ണം വിറ്റ കാശിനാണ് അമ്മ ചാനുവിന് കമ്മലുകള്‍ സമ്മാനിച്ചത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു അത്. കമ്മലുകള്‍ മകള്‍ക്ക് ഭാഗ്യം കൊണ്ടു വരുമെന്ന് കരുതിയായിരുന്നു അമ്മ കമ്മലുകള്‍ നല്‍കിയത്. എന്നാല്‍ 2016 ല്‍ റിയോയില്‍ അത് നടന്നില്ല. പക്ഷെ ഇപ്പോഴിതാ ടോക്കിയോയില്‍ ചാനു ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

  ''കമ്മലുകള്‍ ഞാന്‍ ടിവിയില്‍ കാണുകയായിരുന്നു. 2016ല്‍ റിയോയ്ക്ക് മുമ്പേ ഞാനവള്‍ക്ക് സമ്മാനിച്ചു. എന്റെ സ്വര്‍ണവും സേവിംഗ്‌സും വച്ചായിരുന്നു അത് വാങ്ങിയത്. അവള്‍ക്കത് ഭാഗ്യവും വിജയവും കൊണ്ടുവരുമെന്നായിരുന്നു കരുതിയിരുന്നത്. അവള്‍ മെഡല്‍ നേടിയപ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. അവളുടെ അച്ഛനും കരയുകയായിരുന്നു. സന്തോഷത്തിന്റെ കണ്ണുനീരാണ്. അവളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായിരിക്കുന്നു'' എന്നായിരുന്നു ചാനുവിന്റെ അമ്മ പറഞ്ഞത്.


  21 വര്‍ഷം മുമ്പ് കര്‍ണ്ണം മല്ലേശ്വരിയായിരുന്നു ആദ്യമായി വെയ്റ്റ്‌ലിഫ്റ്റിംഗില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. വെങ്കലം ആയിരുന്നു അവര്‍ നേടിയത്. അതാണ് ചാനു വെള്ളിയാക്കി മെച്ചപ്പെടുത്തിയത്. ചാനുവിന്റെ നേട്ടത്തെ അഭിനന്ദിച്ച് ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. താപ്‌സി വന്നു, സ്വര ഭാസ്‌കര്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ അഭിനന്ദനം അറിയിച്ചിരുന്നു.

  അതേസമയം ഇത്തവണ താന്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ഉറപ്പിച്ചായിരുന്നു എത്തിയതെന്നാണ് ചാനു പറഞ്ഞത്. രാജ്യം തന്നെ കാണുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിനാല്‍ കഴിഞ്ഞ തവണ പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇത്തവണ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരുന്നുവെന്ന് താരം പറയുന്നു. അതേസമയം 2016 ല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തിനെ തുടര്‍ന്ന് ചാനു മത്സരം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നുവെന്നും ചാനുവിന്റെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞു.

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  അതേസമയം, ഭര്‍ത്താവും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോഹ്ലിയ്‌ക്കൊപ്പം ഇംഗ്ലണ്ടിലാണ് അനുഷ്‌ക ഇപ്പോള്‍. മകള്‍ വാമികയും ഒപ്പമുണ്ട്. ഈയ്യടുത്തായിരുന്നു വിരാടിനും അനുഷ്‌കയ്ക്കും കുഞ്ഞ് ജനിച്ചത്. അതിനാല്‍ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക. താരസുന്ദരിയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

  Read more about: anushka sharma
  English summary
  Anushka Sharma Shares The Heart Touching Story Behind Mirabai Chanu's Earrings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X