ഒളിച്ചോടി വിവാഹം, നാല് വര്‍ഷം രഹസ്യമാക്കി വച്ചു; ഗര്‍ഭിണിയായിരിക്കെ കഠിനമായ ഡാന്‍സ്; അര്‍ച്ചന പറയുന്നു
ടെലിവിഷന്‍ ലോകത്തെ ഹിറ്റ് പരിപാടിയാണ് ദ കപില്‍ ശര്‍മ ഷോ. കപില്‍ ശര്‍മ അവതാരകനായി എത്തുന്ന ഈ ഹിറ്റ് കോമഡി ഷോ വര്‍ഷങ്ങളായി വിജയക്കുതിപ്പ് തുടരുകയാണ്. ദ കപില്‍ ശര്‍മയുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മലയാളത്തിലും സമാനമായ ഫോര്‍മാറ്റിലുള്ള ഷോകള്‍ നടന്നിരുന്നു. സിനിമാ ലോകത്തെ മാത്രമല്ല കായിക രംഗത്തേയും, ഗാനരംഗത്തേയും രാഷ്ട്രീയ രംഗത്തേയുമെല്ലാം പ്രമുഖര്‍ പരിപാടിയില്‍ അതിഥികളായി എത്താറുണ്ട്. കോമഡി സ്‌കിറ്റുകളും സ്റ്റാന്റ് അപ്പുകളുമൊക്കെയായി വര്‍ഷങ്ങളായി ആരാധകരെ രസിപ്പിക്കുകയാണ് പരിപാടി. ദ കപില്‍ ശര്‍മ ഷോയിലെ സ്ഥിരം സാന്നിധ്യമാണ് അര്‍ച്ചന പൂരന്‍ സിംഗ്.
പല താരങ്ങളും തങ്ങളടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ ഷോയിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. സമാനമായ രീതിയില്‍ അര്‍ച്ചനയും തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ തുറന്ന് പറച്ചില്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി സിനിമകളില്‍ അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. പക്ഷെ അര്‍ച്ചനയെ ആരാധകര്‍ ആദ്യം ഓര്‍ക്കുക കുച്ച് കുച്ച് ഹോത്താ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മിസ് ബ്രഗാന്‍സ എന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. ചിത്രത്തിലെ അര്‍ച്ചനയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടന്‍ പര്‍മീത് ആണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിന്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ആര്യമന്‍, ആയുഷ്മാന്‍ എന്നിങ്ങനെയാണ് അര്‍ച്ചനയുടേയും പര്‍മീതിന്റേയും മക്കളുടെ പേരുകള്‍. കപില്‍ ശര്‍മ ഷോയിലെ ഒരു എപ്പിസോഡിലാണ് തന്റെ ജീവിതത്തിലെ ഇതുവരെ പറയാത്ത പല വിവരങ്ങളും അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്. ദ വിസില്‍ബ്ലോവര്‍ എന്ന ഷോയിലെ താരങ്ങള്‍ പങ്കെടുത്ത എപ്പിസോഡിലായിരുന്നു തുറന്നു പറച്ചില്‍. രോഹിത് ഷെട്ടി ചിത്രമായ സിംഗത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ആ സമയത്ത് താന്‍ കടന്നു പോയിരുന്ന അവസ്ഥയെക്കുറിച്ചും സൊണാലി കുല്‍ക്കര്‍ണി മനസ് തുറന്നിരുന്നു.

പിന്നാലെ രാജഹിന്ദുസ്ഥാനിയുടെ ചിത്രീകരണം നടക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് അര്‍ച്ചന വെളിപ്പെടുത്തുകയായിരുന്നു. തനിക്ക് വേണ്ടി കാത്തിരിക്കാന്‍ സിനിമയുടെ സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ സിനിമ വൈകിപ്പിക്കാന്‍ താന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നുമാണ് അര്‍ച്ചന പറഞ്ഞത്. ''മിനിസ്‌കേര്‍ട്ട് ധരിച്ച്, റാക്കറ്റ് കറക്കി കൊണ്ട് അഭി മേം ജവാന്‍ ഹൂന്‍ എന്ന പാട്ട് പാടുകയായിരുന്നു ഞാന്‍''എന്നായിരുന്നു അര്‍ച്ചന പറഞ്ഞത്. നേരത്തെ താനും പര്‍മീതും തമ്മിലുളള വിവാഹത്തെ നാല് വര്‍ഷങ്ങളോളം തങ്ങള്‍ രഹസ്യമാക്കി വച്ചിരുന്നുവെന്നും അര്‍ച്ചന വെളിപ്പെടുത്തിയിരുന്നു.

''അന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടി വിവാഹിതയായാല്‍ അവള്‍ക്ക് അവസരങ്ങള്‍ കുറയുമായിരുന്നു. വിവാഹം കഴിഞ്ഞാല്‍ നായികമാര്‍ക്ക് അവസരം ലഭിക്കില്ലെന്ന് പറയുമായിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ഗൈഡ് ലൈനുകളുണ്ട്'' എന്നായിരുന്നു വിവാഹ വിവരം രഹസ്യമാക്കി വച്ചതിനെക്കുറിച്ച് അര്‍ച്ചന പറഞ്ഞത്. ''കല്യാണം കഴിച്ച് മക്കള്‍ ആയാല്‍ പാതി വഴിക്ക് ഇട്ടിട്ട് പോകുമെന്നായിരുന്നു ധാരണ. സിനിമയില്‍ ശ്രദ്ധിക്കില്ല. വിവാഹം എനിക്കും പര്‍മീതിനും വേണ്ടി മാത്രമായിരുന്നു. അതിനാല്‍ അത് പരസ്യമാക്കേണ്ടതില്ലെന്ന് കരുതി. വിവാഹം എന്റെ കരിയറിനെ ബാധിക്കരുതെന്നായിരുന്നു പര്‍മീതിന്. അതിനാല്‍ രഹസ്യമാക്കി വെക്കാന്‍ ഞങ്ങള്‍ രണ്ടു പേരും തീരുമാനിക്കുകയായിരുന്നു'' എന്നും അര്‍ച്ചന പറയുന്നു.
Recommended Video

vഅതേസമയം തങ്ങളുടെ വിവാഹം ഒളിച്ചോട്ടത്തെ തുടര്‍ന്നായിരുന്നുവെന്നും അര്‍ച്ചന വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് അര്‍ച്ചന തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും തനിക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നും തമാശയായി പര്‍മീത് പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും പര്‍മീത് തന്നെയാണ് തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതെന്നും അര്‍ച്ചന വ്യക്തമാക്കി. ഇന്ന് കപില്‍ ശര്‍മ ഷോയിലൂടെ ആരാധകരുടെ വീട്ടിലെ ഒരംഗമായി മാറിയിരിക്കുകയാണ് അര്‍ച്ചന പൂരന്‍ സിംഗ്.


Click it and Unblock the Notifications











