Don't Miss!
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- News
'ഒരു പൈസ പോലും പിരിക്കരുത്';സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
- Lifestyle
നിധി കിട്ടുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്നശാസ്ത്രം പറയുന്നത് ഇത്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Sports
ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ആര്യനും നോറയും പ്രണയത്തില്‍? ബോളിവുഡില്‍ വീണ്ടുമൊരു രഹസ്യ പ്രണയം! ചര്‍ച്ചയായി ചിത്രങ്ങള്‍
ബോളിവുഡിനെ സംബന്ധിച്ച് ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ഗോസിപ്പുകള്‍ എന്നത്. താരങ്ങളെ മാത്രമല്ല താരങ്ങളുടെ മക്കളെ പോലും ഗോസിപ്പുകള്‍ വെറുതെ വിടാറില്ല. സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ എപ്പോഴും താരങ്ങളുടെ പിന്നാലെ തന്നെ മാധ്യമങ്ങളുമുണ്ട്. ഇങ്ങനെ എപ്പോഴും സോഷ്യല്‍ മീഡിയയും പാപ്പരാസികളും തിരയുകയും പിന്തുടരുകയും ചെയ്യുന്ന താരമാണ് നോറ ഫത്തേഹി. പാപ്പരാസികള്‍ വിടാതെ പിന്നാലെ കൂടുന്ന താരപുത്രനാണ് ആര്യന് ഖാന്.
ഇപ്പോഴിതാ ആര്യനേയും നോറയേയും ചേര്‍ത്തുള്ളൊരു വാര്‍ത്തയാണ് ബോളിവുഡില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനും നടി നോറ ഫത്തേഹിയും പ്രണയത്തിലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് റിപ്പോര്‍ട്ടുകളുടെ ഉറവിടം. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

നോറയ്ക്കൊപ്പവും ആര്യനൊപ്പവുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ചില ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ആര്യനും നോറയും ഒരുമിച്ചുള്ള ചിത്രമില്ലെങ്കിലും രണ്ട് ചിത്രങ്ങളും എടുത്തിരിക്കുന്നത് ഒരേ സ്ഥലത്തു നിന്നുമാണ്. ഇത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പിന്നാലെ ഇരുവരും ഒരുമിച്ചായിരുന്നുവോ പ്രണയത്തിലാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്.

താരങ്ങളുടെ സമാനരീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുമ്പും പ്രചരിച്ചിട്ടുണ്ടെങ്കിലും ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇതിനിടെ ചിലര്‍ അനന്യ പാണ്ഡെയെ കളിയാക്കാനും സമയം കണ്ടെത്തുന്നുണ്ട്. ഇനി അനന്യ എന്ത് ചെയ്യുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. നേരത്തെ ആര്യനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. ഇതിന് ശേഷം പാര്‍ട്ടികളിലും മറ്റും അനന്യയെ ആര്യന് ബോധ പൂര്‍വ്വം അവഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസംബന്ധമാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. ഒരേസ്ഥലത്തു വച്ച് ഫോട്ടോകള്‍ എടുത്തുവെന്നതോ ഒരുമിച്ച് ഫോട്ടോ എടുത്തു എന്നതോ രണ്ട് പേര് പ്രണയത്തിലാണെന്നതിന്റെ തെളിവല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഭാവന നല്ലതാണെങ്കിലും മറ്റുള്ളവരെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചിരപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്റെ മൂത്തമകനാണ് ആര്യന് ഖാന്. എന്നും ക്യാമറകള്‍ പിന്തുടരുന്ന താരപുത്രനാണ് ആര്യന്. അച്ഛന്റെ പാതയിലൂടെ ആര്യന് സിനിമയിലെത്തുമെന്ന് നാളുകളായി അഭ്യൂഹങ്ങളുണ്ട്. താരപുത്രന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്തായിരുന്നു ആര്യന് ഖാനെ പോലീസ് മയക്കുമരുന്ന് കേസില്‍ പിടി കൂടുന്നത്. എന്നാല്‍ പിന്നീട് ഈ കേസില്‍ താരപുത്രനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ഇതിനിടെ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആര്യന് ഖാന് തന്റെ അരങ്ങേറ്റം കുറിക്കുകയാണ്. അച്ഛന് നടനാണെങ്കിലും ആര്യന് ക്യാമറയുടെ മുന്നിലൂടെയല്ല സിനിമയിലെത്തുന്നത്. താരപുത്രന് സംവിധാനത്തിലൂടെയാണ് അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരപുത്രന്റെ അരങ്ങേറ്റത്തിനായി ബോളിവുഡ് കാത്തിരിക്കുകയാണ്.
അതേസമയം ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. തന്റെ ഡാന്‍സിലൂടെയാണ് നോറ ആരാധകരുടെ പ്രിയങ്കരിയാകുന്നത്. ഇന്ന് ബോളിവുഡില്‍ നോറയുടെ ഡാന്‍സില്ലാത്തൊരു മാസ് എന്റര്ടെയ്നര് സാധ്യമല്ലെന്നാണ് കണക്കാക്കുന്നത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും നോറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലും നോറ ഫത്തേഹി എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയിലൂടെയാണ് നോറ മലയാളത്തിലെത്തിയത്. സിനിമയിലെന്നത് പോലെ ടെലിവിഷനിലും സ്ഥിരസാന്നിധ്യമാണ് നോറ. ഡാന്‍സ് റിയാലിറ്റി ഷോ വിധികർത്താവായി കയ്യടി നേടിയ താരമാണ് നോറ.
-
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്‍ഭകാലം ഇടിതീ പോലെ നില്‍ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്‍
-
'നമുക്കെത്ര വയസ്സായാലും, അമ്മയ്ക്ക് നമ്മൾ എപ്പോഴും കുട്ടിയാണ്', അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി താര!, വീഡിയോ
-
ഇതെന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് അമ്മ പോലും ചോദിച്ചുണ്ട്; സീരിയലിലെ വില്ലത്തി വേഷത്തെ കുറിച്ച് ഷാലു