രണ്‍വീറിന്റെ കൈ പിടിക്കാന്‍ കൂട്ടാക്കാതെ ദീപിക; താരദമ്പതികള്‍ വേര്‍ പിരിയലിലേക്ക്! ഞെട്ടലോടെ ആരാധകര്‍

ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇരുവരും ഏറെ നാള്‍ പ്രണയിച്ചു നടന്ന ശേഷാണ് വിവാഹം കഴിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിക്കുകയായിരുന്നു. ഇന്ന് പലരുടേയും മാതൃകാ ദമ്പതികളാണ് ദീപികയും രണ്‍വീറും.

തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല ദീപികയും രണ്‍വീറും. അഭിമുഖങ്ങളിലും മറ്റും തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയം ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ആരാധകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്.

Deepika Padukone

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണര്‍ അവാര്‍ഡ്‌സില്‍ ദീപികയും രണ്‍വീറുമെത്തിയിരുന്നു. ദീപികയുടെ അച്ഛനും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പാദുക്കോണും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് താരദമ്പതികളെത്തിയത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. അതേസമയം സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ നിന്നും വീഡിയോയില്‍ നിന്നും മറ്റൊരു കാര്യമാണ് ശ്രദ്ധിച്ചത്.

കാറില്‍ നിന്നും ആദ്യം പുറത്തിറങ്ങുന്നത് രണ്‍വീറാണ്. പിന്നാലെയാണ് ദീപിക പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ ദീപികയ്ക്ക് നേരെ രണ്‍വീര്‍ കൈ നീട്ടുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ തന്റെ സാരിയില്‍ പിടിക്കുകയായിരുന്നു ദീപിക ചെയ്തത്. ഈ വീഡിയോയാണ് വൈറലാകുന്നത്. രണ്‍വീറിന്റെ ഭാഗത്തു നിന്നുമുണ്ടായ റൊമാന്റിക് നീക്കത്തെ ദീപിക പൂര്‍ണമായും അവഗണിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ദീപികയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പോലും സോഷ്യല്‍ മീഡിയ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ദീപികയ്ക്ക് എന്തോ ദേഷ്യം ഉണ്ടെന്നും അതിനാലാണ് കൈ പിടിക്കാത്തതെന്നുമാണ് ചിലര്‍ പറയുന്നത്. ഇരുവരുടേയും ശരീരഭാഷയിലും പ്രശ്‌നമുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വഴക്കുണ്ടാക്കിയിട്ടാണ് വരുന്നതെന്ന് തോന്നുന്നുവെന്നായിരുന്നു ചിലരുടെ വിലയിരുത്തലുകള്‍.

അതേസമയം രണ്‍വീര്‍ ദീപികയുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നില്ലെന്നും ഒരാള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദീപികയും രണ്‍വീറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണെന്നും അധികം വൈകാതെ ഇരുവരും പിരിയുമെന്ന് വരെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അതിവായനകളാണെന്നാണ് താരജോഡിയുടെ ആരാധകര്‍ പറയുന്നത്. ദീപിക തന്റെ സാരി ശരിയാക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ രണ്‍വീര്‍ കൈ നീട്ടിയത് കാണാത്തതാണെന്നും അനുകൂലിച്ചെത്തിയവര്‍ പറയുന്നു.

ഇരുവര്‍ക്കുമിടയില്‍ പ്രശനങ്ങളൊന്നുമില്ലെന്നും ഈയ്യടുത്തും ഇരുവരും പരസ്പരം പ്രശംസി്ച്ച് സംസാരിച്ചതാണെന്നും ഭാര്യയും ഭര്‍ത്താവുമാണെന്ന് കരുതി എപ്പോഴും നാടകീയമായി പെരുമാറേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാര്‍ത്തകളോട് താരദമ്പതിമാര്‍ പ്രതികരിച്ചിട്ടില്ല.

2012 ലാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ രാം ലീല എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇറ്റലിയില്‍ വച്ചാണ് രണ്‍വീറും ദീപികയും വിവാഹം കഴിച്ചത്. ഓണ്‍ സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും. രാം ലീല മുതല്‍ ബാജിറാവു മസ്താനി, പത്മാവത്, 83 തുടങ്ങിയ ഹിറ്റുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Deepika Padukone

അതേസമയം ഇതാദ്യമായല്ല രണ്‍വീറിനും ദീപികയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹം പരക്കുന്നത്. 2022 ല്‍ രണ്‍വീറിനും ദീപികയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഈ അഭ്യൂഹങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു. പഠാന്റെ വമ്പന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് ദീപിക ഇപ്പോള്‍. നീണ്ടൊരു ഇടവേളയ്്ക്ക് ശേഷം ഷാരൂഖ് ഖാനും ദീപികയും ഒരുമിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തേയും വലിയ വിജമായി മാറിയിരിക്കുകയാണ്.

നിരവധി സിനിമകളാണ് ദീപികയുടേയും രണ്‍വീറിന്റേതുമായി അണിയറയിലുള്ളത്. ഹൃത്വിക് റോഷന്‍ നായകനായ ഫൈറ്റര്‍, പ്രഭാസ് നായകനായ തെലുങ്ക് ചിത്രം എന്നിവയാണ് ദീപികയുടേതായി അണിയറയിലുള്ള സിനിമകള്‍. പിന്നാലെ പീക്കുവിന് ശേഷം അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ദ ഇന്റേണിന്റെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്. അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ പുതിയ സിനിമ. ആലിയ ഭട്ട് നായികയായ ചിത്രത്തിന്റെ സംവിധാനം കരണ്‍ ജോഹറാണ്. സര്‍ക്കസ് ആണ് രണ്‍വീറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിലൊരു പാട്ടില്‍ ദീപികയുമെത്തിയിരുന്നു.

More from Filmibeat

Read more about: deepika padukone ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X