ദീപികയുടെ അച്ഛനും അമ്മയും സഹോദരങ്ങള്‍! വിവാഹശേഷം രാജ്യം വിട്ടത് എന്തിന്? ചര്‍ച്ചയായി പ്രകാശിന്റെ വാക്കുകള്‍
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. കര്‍ണാടകക്കാരിയായ ദീപിക മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം ആയിരുന്നു ആദ്യ സിനിമ. ആരും കൊതിക്കുന്നൊരു അരങ്ങേറ്റമായിരുന്നു ദീപികയുടേത്. നായകനേക്കാളും വലിയ ഇന്‍ട്രോയോടെയാണ് ഓം ശാന്തി ഓമില്‍ ഫറ ഖാന്‍ ദീപികയെ അവതരിപ്പിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. അതിന് ശേഷം ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നായികയാണ് ദീപിക. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയും ദീപികയാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദീപിക. അതേസമയം ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് ദീപിക. ഈയ്യടുത്താണ് ദീപികയ്ക്കും രണ്‍വീര്‍ സിംഗിനും കുഞ്ഞ് പിറന്നത്.

താരപുത്രിയ്ക്ക് ഇരുവരും നല്‍കിയ പേര് ദുവ പദുക്കോണ്‍ സിംഗ് എന്നാണ്. താരപുത്രിയുടെ പേരിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദം ഉടലെടുത്തിരുന്നു. മകളുടെ വരവിന്റെ സന്തോഷത്തിലാണ് ദീപികയും കുടുംബവും ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ ദീപികയുടെ അച്ഛന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസമായ പ്രകാശ് പദുക്കോണ്‍ ആണ് ദീപികയുടെ അച്ഛന്‍.
തന്റേയും ഭാര്യ ഉജ്ജ്വലയുടേയും വിവാഹത്തെക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ പ്രകാശ് പദുക്കോണ്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ''ഞാന്‍ ഉടനെ തന്നെ എന്റെ സെക്കന്റ് കസിന്‍ ആയ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും കോപ്പണ്‍ ഹേഗനിലേക്ക് പോവുകയും ചെയ്തു. 1986 ല്‍ ദീപിക ജനിക്കുന്നത് വരെ അവിടെയാണ് ജീവിച്ചത്. 1989 ല്‍ ഞാന്‍ വിരമിച്ചു'' എന്നാണ് പ്രകാശ് പദുക്കോണ്‍ പറഞ്ഞത്. പ്രകാശ് തന്റെ സെക്കന്റ് കസിനെയാണ് വിവാഹം കഴിച്ചതെന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ബന്ധുവായ ഉജ്ജ്വലയെയാണ് പ്രകാശ് പദുക്കോണ്‍ കല്യാണം കഴിച്ചതെന്ന് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സഹോദരിയായി കണക്കാക്കേണ്ടയാളെ എങ്ങനെയാണ് വിവാഹം കഴിച്ചതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതൊരു പുതിയ കാര്യമല്ലെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. വലിയൊരു ചര്‍ച്ചയായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

'വര്‍ഷങ്ങളായി നടക്കുന്നതാണ്. ആദ്യം അറിഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും ഇത്തരം വിവാഹങ്ങള്‍ ദക്ഷിണേന്ത്യയില്‍ സാധാരണയാണ്. ഇപ്പോള്‍ കുറവ് വന്നിട്ടുണ്ടെങ്കിലും നടക്കുന്നുണ്ട്, ഇത് സാധാരണയാണ്, കുടുംബത്തിനുള്ളില്‍ തന്നെ വിവാഹം കഴിക്കുന്നത് ദക്ഷിണേന്ത്യയില്‍ സാധാരണയാണ്, തന്റെ അച്ഛന്റെ സഹോദരിയുടെ മകനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ അറിയാം, സ്വന്തം അമ്മാവന്മാരെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതും പതിവാണ്'' എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങള്‍.
കുടുംബത്തിനുള്ളില്‍ തന്നെ വിവാഹം നടക്കുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും പലിയടത്തും ഇപ്പോഴും നടക്കുന്നുണ്ട്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇത്തരം വിവാഹങ്ങള്‍ കൂടുതലും. സ്വത്ത് കുടുംബം വിട്ട് പുറത്ത് പോകാതിരിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഇത്തരത്തിലുള്ള വിവാഹം എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇപ്പോഴും ഈ രീതി തുടരുന്നതിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications