ഇതിലും നല്ലത് കല്യാണത്തിന് വിളിക്കാത്തതാണ്! വിക്കിയും കത്രീനയും അപമാനിക്കുന്നുവെന്ന് അതിഥികള്‍!

ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ്. സൂപ്പര്‍ നായിക കത്രീന കൈഫും യുവനടന്‍ വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ബോളിവുഡും ആരാധകരും. തങ്ങള്‍ പ്രണയത്തിലാണെന്നോ വിവാഹം കഴിക്കാന്‍ പോവുകയാണെന്നോ കത്രീനയും വിക്കിയും ഇതുവരേയും പറഞ്ഞിട്ടില്ലങ്കിലും ഇരുവരുടേയും വിവാഹ വാര്‍ത്ത ചര്‍ച്ചയില്‍ സജീവമായി മാറിയിരിക്കുകയാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിക്കിയും കത്രീനയും വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയിരിക്കുകയാണ്. ഡിസംബര്‍ ഒമ്പതിനാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ വിവാഹത്തിന് അതിഥികളായി എത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ജയ്പൂരില്‍ വച്ചായിരിക്കും വിവാഹമെന്നും രജിസ്റ്റര്‍ വിവാഹമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വളരെ സ്വകാര്യമായ ചടങ്ങായി തങ്ങളുടെ വിവാഹം നടത്താന്‍ ആണ് വിക്കിയും കത്രീനയും ആഗ്രഹിക്കുന്നത് എന്നും അതിനാലാണ് താരങ്ങള്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കൊന്നും നില്‍ക്കാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോര്‍ട്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

നിബന്ധനകള്‍

വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ വിക്കിയും കത്രീനയും വച്ച നിബന്ധനകള്‍ മറ്റുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളും മറ്റും നടത്തുന്ന ടീം ദിവസവും ഓരോ പുതിയ നിബന്ധന തങ്ങളെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അതിഥികളില്‍ ചിലര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ''അവരുടെ ടീം ഇതിനോടെല്ലാം ഓവര്‍ റിയാക്ട് ചെയ്യുന്നതാണോ അതോ വിക്കിയും കത്രീനയും തങ്ങളുടെ വിവാഹത്തെക്കുറിച്ച് വല്ലാതെ സ്വകാര്യത പാലിക്കാന്‍ അഗ്രഹിക്കുന്നതണോ എന്ന് അറിയില്ല. വിവാഹത്തിന് പങ്കെടുക്കാനായി ഓരോ ദിവസവും ഒാരോ നിബന്ധനകള്‍ മുന്നോട്ട് വെക്കുകയാണ്. ഇത്രയും സുരക്ഷതയ്ക്ക് ഇത് രാജ്യത്തിന്റെ രഹസ്യമൊന്നുമല്ലല്ലോ ഒരു വിവാഹമല്ലേ?'' എന്നൊരു അതിഥി പറഞ്ഞതായാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 എന്തിന് ക്ഷണിക്കണം?

''നിങ്ങള്‍ക്ക് നിങ്ങളുടെ അതിഥികളെ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ഇതില്‍ നിന്നെല്ലാം അവര്‍ പറഞ്ഞുവെക്കുന്നത് അതാണ്, പിന്നെ എന്തിന് ക്ഷണിക്കണം?'' മറ്റൊരു അതിഥി ചോദിക്കുന്നു. വിവാഹം നടക്കുന്ന ഇടത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രങ്ങളോ വീഡിയോകളോ എടുക്കാന്‍ പാടില്ല. കത്രീനയുടേയും വിക്കിയുടേയും ടീമിന്റേയും അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും നിബന്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിബന്ധനകള്‍ അടങ്ങിയൊരു കരാര്‍ അതിഥികള്‍ ഒപ്പിടണമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കല്യാണത്തിന് വരുന്നില്ല

ഇതിനിടെ നടന്‍ ഗജ്‌രാജ് റാവു പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിവാഹത്തിന് മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ലെന്ന വാര്‍ത്തയായിരുന്നു താരം പങ്കുവച്ചത്. സെല്‍ഫി എടുക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞാന്‍ കല്യാണത്തിന് വരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സ്റ്റോറി. അതേസമയം മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തിനുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങളും ആരാധകരും സിനിമാ ലോകവും ആകാംഷയോടെ കാത്തിരിക്കുകയാണ് വിക്കിയുടേയും കത്രീനയുടേയും വിവാഹത്തിനായി.

Read more about: katrina kaif vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X