നതാഷ വീണ്ടും ഗര്‍ഭിണി! ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്നു
ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോള്‍ കടന്നു പോകുന്നത് എന്നതും വസ്തുതയാണ്. നാളുകളായി താരം പരുക്കിന്റെ പിടിയിലാണ്. ടീമില്‍ ഇടം കിട്ടാതെ വരികയും കിട്ടിയപ്പോള്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഇതോടെ താരം സ്വയം കുറച്ചുനാള്‍ വിട്ടു നില്‍ക്കാനും ഫിറ്റ്‌നസ് വീണ്ടെടുക്കാനും തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വ്യക്തിജീവിതത്തില്‍ ഏറ്റവും നല്ല വാര്‍ത്തയും ഹാര്‍ദ്ദിക്കിനെ തേടിയെത്തിയത് ഈയ്യടുത്തായിരുന്നു.
സിനിമാലോകവും ക്രിക്കറ്റ് ലോകവും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ഉദാഹഹരണമാണ് ഹാര്‍ദ്ദിക് പാണ്ഡയയും ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചും. ഇരുവരും നീണ്ട നാളത്തെ പ്രണത്തിന് ശേഷമായിരുന്നു വിവാഹിതരായത്. നര്‍ത്തകിയും അഭിനേത്രിയുമാണ് നതാഷ. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ പേജിലൂടെ നതാഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഹാര്‍ദ്ദിക് പങ്കുവെക്കാറുണ്ട്. ഈയ്യടുത്തായിരുന്നു ഹാര്‍ദ്ദിക്കിനും നതാഷയ്ക്കും കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ ഈ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

അഗസ്ത്യ എന്നാണ് ഹാര്‍ദ്ദിക്കിന്റേയും നതാഷയുടേയും മകന്റെ പേര്. മകന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നേരത്തെ താന്‍ അച്ഛനായി മാറിയതിന്റെ സന്തോഷത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പ്രത്യേക ടാറ്റു പതിച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഹാര്‍ദ്ദിക്കിനും നതാഷയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഹാര്‍ദ്ദിക് സോഷ്യല്‍ മീഡിയയിലൂടെ തന്റെ വീട്ടിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് താരം കൃണാല്‍ പാണ്ഡ്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ഈ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തലിന്റെ ആധാരം. ചിത്രത്തില്‍ നതാഷയുടെ വയറ് ചൂണ്ടിക്കാണിച്ചാണ് താരം ഗര്‍ഭിണിയാണെന്ന നിഗമനത്തിലേക്ക് സോഷ്യല്‍ മീഡിയ എത്തുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു ചിത്രത്തില്‍ നതാഷ വയറില്‍ കൈ വച്ചു നില്‍ക്കുന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കമന്റുകളിലൂടെ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതിനൊപ്പം രണ്ടാമത്തെ കുഞ്ഞിന് വരവേല്‍ക്കാന്‍ പോകുന്ന ദമ്പതികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട് ആരാധകര്‍. ചിലര്‍ ട്രോളാനും മടിക്കുന്നില്ല. അത്തരക്കാരെ ആരാധകര്‍ തന്നെ നേരിടുന്നുണ്ട്. അതേസമയം റിപ്പോര്‍ട്ടുകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Recommended Video

സെര്‍ബിയ സ്വദേശിയാണ് നതാഷ. സത്യാഗ്രഹ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ബിഗ് ബോസ് 8, നച്ച് ബലിയേ 9 എന്നീ റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥിയുമായിരുന്നു നതാഷ. സിനിമയിലും വെബ് സീരീസുകളിലും സജീവമാണ് നതാഷ. ദ ഹോളിഡേ എന്ന സീരീസിലാണ് അവസാനം അഭിനയിച്ചത്. ബാദ്ഷായും ആസ്ത ഗില്ലും ചേര്‍ന്ന് ആലപിച്ച ഡിജെ വാല ബാബു എന്ന മ്യൂസിക് വീഡിയോയാണ് നതാഷയെ താരമാക്കി മാറ്റുന്നത്. 2020 ജനുവരി ഒന്നിനായിരുന്നു നതാഷയും ഹാര്‍ദ്ദികും തമ്മിലുള്ള വിവാഹ നിശ്ചയം. പിന്നാലെ കൊവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ട് തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. 2020 ജൂലൈ 30 നായിരുന്നു മകന്‍ അഗസ്ത്യയുടെ ജനനം.


Click it and Unblock the Notifications