കാര്‍ത്തിക് ആര്യനും കൃതി സനോണും പ്രണയത്തില്‍? മൗറീഷ്യസ് യാത്രയിലെ സെല്‍ഫി വൈറല്‍

ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങള്‍ തമ്മിലുളള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വാര്‍ത്തയായി മാറാറുണ്ട്. താരങ്ങളുടെ പ്രണയ വാര്‍ത്തകളും എപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലൊരു പുതിയ പ്രണയ ജോഡിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുവതാരങ്ങളായ കാര്‍ത്തിക് ആര്യനും കൃതി സനോണുമാണ് വാര്‍ത്തകളിലെ താരങ്ങള്‍. ഇരുവും നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. ഇരുവരുടേയും ജോഡി ആരാധകരുടെ കയ്യടി നേടുകയും ചെയ്തു. ഇതോടെയാണ് കാര്‍ത്തിക് ആര്യനും കൃതി സനോണും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഈ പ്രണയം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

കാര്‍ത്തിക്കും കൃതിയും വാര്‍ത്തകളോട് നേരത്തെ തന്നെ അകലം പാലിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍് വൈറലായി മാറിയതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായി മാറിയിരിക്കുകയാണ്. തങ്ങളുടെ പുതിയ സിനിമയായ ഷെഹ്‌സാദയുടെ ചിത്രീകരണത്തിനായി മൗറീഷ്യസിലായിരുന്നു കാര്‍ത്തിക്കും കൃതിയും. മൗറീഷ്യസില്‍ നിന്നുമുളള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ്‌സജീവമായി മാറിയിരിക്കുന്നത്.

Kartik Aaryan

മൗറീഷ്യസില്‍ നിന്നുമുള്ള തന്റേയും കൃതിയുടേയും ചിത്രം കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മൗറീഷ്യസില്‍ നിന്നും മടങ്ങി മുംബൈ എയര്‍ പോര്‍ട്ടിലെത്തിയ കൃതിയുടേയും കാര്‍ത്തിക്കിന്റേയും ചിത്രങ്ങളും വീഡിയോകളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരുമിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വരുന്ന കൃതിയുടേയും കാര്‍ത്തിക്കിന്റേയും വീഡിയോ വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വീണ്ടും ചര്‍ച്ചയായി മാറിയത്.

നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ പുതിയ വീഡിയോയും ചിത്രവും ചര്‍ച്ചയായി മാറിയതോടെ ഇരുവരും പ്രണയത്തിലാണെന്നുറപ്പിച്ചിരിക്കുകയാണ് ചില ആരാധകര്‍. ഇരുവരോടുമായി തങ്ങളുടെ പ്രണയം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നുണ്ട് ചില ആരാധകര്‍. ഇരുവരും ഇപ്പോള്‍ ഷെഹ്‌സാദ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. നേരത്തെ ലുക്കാ ചുപ്പിയില്‍ കാര്‍ത്തിക്കും കൃതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടേയും ജോഡി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.

കൃതിയും കാര്‍ത്തികും ബോളിവുഡില്‍ വേരുകളൊന്നുമില്ലാത്ത, താരകുടുംബങ്ങളുടെ പിന്തുണയില്ലാതെ കടന്നു വരികയും സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരങ്ങളാണെന്നതും ശ്രദ്ധേയമാണ്. തെലുങ്കിലൂടെയായിരുന്നു കൃതിയുടെ സിനിമാ അരങ്ങേറ്റം. മഹേഷ് ബാബു ചിത്രം 1 ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. ബറേലി കി ബര്‍ഫിയാണ് കൃതിയിലെ അഭിനേത്രിയെ വെളിവാക്കുന്നത്. ടൈറ്റില്‍ റോളിലെത്തിയ മിമി വലിയ വിജയമായി മാറുകയും കൃതിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്്തു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ നേടിയ താരമാണ് കൃതി.

കാര്‍ത്തിക് സിനിമയിലെത്തുന്നത് പ്യാര്‍ കാ പഞ്ച്‌നാമ എന്ന സിനിമയിലൂടെയാണ്. പിന്നീട് പ്യാര്‍ ക പഞ്ച്‌നാമ 2, സോനു കേ ടിറ്റു കേ സ്വീറ്റി, ലുക്കാ ചുപ്പി, പതി പത്‌നി ഓര്‍ വോ, ലവ് ആജ്കല്‍ 2, ധമാക്ക തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു. ഭൂല്‍ ഭുലയ്യ 2, ഫ്രെഡി എന്നിവയാണ് കാര്‍ത്തിക്കിന്റെ പുതിയ സിനിമ. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്ട് താരങ്ങളാണ് കാർത്തിക്കും കൃതിയും. ഇരുവരും ഏറെ നാളത്തെ കഠിനാധ്വാനത്തിലൂടെയാണ് സ്വന്തമായൊരു ഇടം ബോളിവുഡില്‍ നേടിയെടുക്കുന്നത്. വാർത്തകളിലെ വസ്തുത എന്തെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

More from Filmibeat

Read more about: Kartik Aaryan kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X