പ്രായത്തിന്റെ അതിര്‍വരമ്പ് മറികടന്ന പ്രണയം; അര്‍ജുനും മലൈകയും വേര്‍പിരിയുന്നു!

ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹ വാര്‍ത്തയാണ്. ഇരുവരും പ്രണയത്തിലാണെന്ന് നാളുകളായി ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നു. ഇപ്പോള്‍ ആ പ്രണയം വിവാഹത്തിലേക്ക് എത്തിയിരിക്കുകയാണ്. ഡിസംബര്‍ ആദ്യം തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വാര്‍ത്തകളോട് വിക്കിയോ കത്രീനയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഒരുവശത്ത് വിവാഹ വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ മറുവശത്ത് ഒരു പ്രണയ തകര്‍ച്ചയുടെ വാര്‍ത്തകള്‍ നിറയുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പ്രായത്തിന്റെ അതിര്‍ വരമ്പുകളെ തകര്‍ത്തു കൊണ്ടുള്ള അര്‍ജുന്റേയും മലൈകയുടേയും പ്രണയം ആരാധകര്‍ ഏറെ ആഘോഷിച്ച ഒന്നാണ്. പലര്‍ക്കും പ്രചോദനവും മാതൃകയുമായി മാറിയവരാണ് ഇരുവരും. ഇരുവരും 2022 ല്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇരുവരും പിരിയുകയാണെന്നാണ്.

ക്രിസ്തുമസിനും ന്യൂ ഇയറിനും

ഇത്തവണ ക്രിസ്തുമസിനും ന്യൂ ഇയറിനും ഒരുമിച്ച് ആഘോഷിക്കാന്‍ അര്‍ജുനും മലൈകയും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും അതിനാല്‍ പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് പലര്‍ക്കും അറിയില്ല. ഇത്തവണ ക്രിസ്തുമസും ന്യു ഇയറും മലൈകയും അര്‍ജുനും ഒരുമിച്ചായിരിക്കില്ല ആഘോഷിക്കുക എന്നത് സത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് ഇരുവരും പിരിയാന്‍ തീരുമാനിച്ചത് കൊണ്ടല്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.

സത്യത്തില്‍

സത്യത്തില്‍ അര്‍ജുന്‍ തന്റെ പുതിയ സിനിമയായ കുത്തേയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ്. ക്രിസ്തുമസിനും ന്യു ഇയറിനുമൊക്കെ അര്‍ജുന്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ആയതിനാല്‍ അര്‍ജുന് മലൈകയോടൊപ്പം ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയത്തില്‍ വിള്ളലുകളില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഘോഷങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നെഗറ്റിവിറ്റികളെയെല്ലാം മറികടന്നു

ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍ കപൂര്‍. ഇഷഖ്‌സാതെയിലൂടെയായിരുന്നു അര്‍ജുന്‍ സിനിമയിലെത്തിയത്. അതേസമയം നടിയും നര്‍ത്തകിയുമായ മലൈക അറോറ ആരാധകരുടെ പ്രിയപ്പെട്ടവളാണ്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ഭര്‍ത്താവ്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് അര്‍ജുനും മലൈകയും പ്രണയത്തിലാകുന്നത്. അര്‍ജുനേക്കാള്‍ പ്രായം മലൈകയ്ക്ക് ആണെന്നതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നവരാണ് ഇവര്‍. എന്നാല്‍ അത്തരം നെഗറ്റിവിറ്റികളെയെല്ലാം മറികടന്നു കൊണ്ട് തങ്ങളുടെ പ്രണയം മനോഹരമായി ആഘോഷിക്കുകയാണ് അര്‍ജുനും മലൈകയും.

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam
ഭൂത് പോലീസ്

ഭൂത് പോലീസ് ആണ് അര്‍ജുന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സെയ്ഫ് അലി ഖാന്‍, യാമി ഗൗതം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിരവധി സിനിമകളാണ് അര്‍ജുന്റേതായി പുറത്തിറങ്ങാനുള്ളത്. ഏക് വില്ലന്‍ ടുവാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന അര്‍ജുന്‍ കപൂര്‍ ചിത്രം. അഭിനേത്രിയും നര്‍ത്തകിയുമായ മലൈക റിയാലിറ്റി ഷോ വിധികര്‍ത്താവായി ആരാധകരുടെ കയ്യടി നേടുകയാണ്. ഇപ്പോള്‍ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് മലൈക. 2018 ല്‍ പുറത്തിറങ്ങിയ പട്ടാക്കയിലാണ് അവസാനമായി അഭിനയിച്ചത്.

Read more about: malaika arora arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X