ഇതെന്ത് തൂവാലയോ? നിങ്ങളെന്താ ജയില്‍പുള്ളിയോ? മലൈകയുടെ വസ്ത്രത്തെ കളിയാക്കി മകന്‍
എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. പ്രായം വെറും നമ്പര്‍ മാത്രമാണ് ഓര്‍മ്മപ്പെടുത്തുന്ന താരമാണ് മലൈക. ലുക്കിലും ഫിറ്റ്‌നസിലുമെല്ലാം യുവാക്കളെ പോലും മലൈക പിന്നിലാക്കും. ഇപ്പോഴിതാ തന്റെ പുതിയ റിയാലിറ്റി ഷോയുമായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലുമെല്ലാം നിറയുകയാണ് മലൈക.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന സ്വന്തം റിയാലിറ്റി ഷോയുമായാണ് മലൈക എത്തിയിരിക്കുന്നത്. താരത്തിന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതാണ് ഷോ. തന്റെ ജീവിതത്തെക്കുറിച്ച് ഇതുവരെ പറയാത്ത പല തുറന്നു പറച്ചിലുകള്‍ക്കും ഷോയില്‍ മലൈക നടത്തുന്നുണ്ട്.

ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് മലൈകയുടെ മകന്‍ അര്‍ഹാന്‍ ഖാന്‍ ആണ്. മലൈകയുടേയും മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്റേയും ഏക മകനാണ് അര്‍ഹാന്‍. 20 കാരനായ അര്‍ഹാന്‍ യുഎസ്എയില്‍ ഫിലിം മേക്കിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ എപ്പിസോഡില്‍ അമ്മയെ മകന്‍ കളിയാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
താനും അമ്മയും തമ്മിലുള്ള സാമ്യത്തെക്കുറിച്ചും അമ്മയുടെ സഹോദരിയുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ അര്‍ഹാന്‍ സംസാരിക്കുന്നുണ്ട്. താനും അമ്മയും ആദ്യത്തെ കുട്ടികളാണെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ തങ്ങള്‍ക്കിടയില്‍ ഒരു സാമ്യതയുമില്ലെന്നാണ് അര്‍ഹാന്‍ പറയുന്നത്. അതേസമയം മലൈകയുടെ അനിയത്തിയായ അമൃത തനിക്ക് രണ്ടാനമ്മയാണെന്നും അര്‍ഹാന്‍ പറയുന്നുമ്ട്.
''എനിക്ക് തോന്നുന്നത് അവര്‍ നിങ്ങളുടെ സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ്. അതിനായി നന്നായി ശ്രമിക്കുന്നുണ്ട്. എനിക്കും അവരോട് പക്ഷപാതമുണ്ട്'' എന്നാണ് അര്‍ഹാന്‍ ചിരിച്ചു കൊണ്ട് പറയുന്നത്. പിന്നാലെ മലൈകയുടെ വസ്ത്രത്തെ കളിയാക്കുകയും ചെയ്യുന്നു അര്‍ഹാന്‍. കറുപ്പും വെളുപ്പും വരകളുള്ള സ്ലീവ് ലെസ് ടോപ്പായിരുന്നു മലൈക ധരിച്ചത്. ഇതിനെ അര്‍ഹാന്‍ ടേബിള്‍ നാപ്കിന്നിനോടാണ് ഉപമിച്ചത്. നിങ്ങളെന്താ ജയില്‍പുള്ളിയാണോ എന്നും അര്‍ഹാന്‍ ചോദിക്കുന്നുണ്ട്.
അതേസമയം എപ്പിസോഡില്‍ മലൈകയ്‌ക്കെതിരെ സഹോദരി അമൃത രംഗത്തെത്തുന്നതുമുണ്ട്. കഴിഞ്ഞ എപ്പിസോഡിലെ തന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ ഭാഗമായി അമൃതയെ മലൈക കളിയാക്കിയിരുന്നു. ഇതിനെതിരെയാണ് അമൃത രംഗത്തെത്തിയത്. തന്നെക്കുറിച്ച് പറയുമ്പോള്‍ തന്നോട് ചോദിക്കണമായിരുന്നുവെന്നാണ് അമൃത പറയുന്നത്.
''അന്നത്തെ ദിവസം ഞാനൊന്നും പറയാതെ വിട്ടതാണ്. എന്നെക്കുറിച്ച് തമാശകള്‍ പറയുന്നതില്‍ നിനക്കിത്തിരി പരിഗണനയാകാമായിരുന്നു. ഞാന്‍ വലിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനേയും ഒന്നും ചെയ്യാതിരിക്കുന്നതിനേയുമൊക്കെ കുറിച്ച് പറയുമ്പോള്‍. നിനക്ക് എന്നെ വിളിച്ച് ഞാന്‍ ഓക്കെയാണോ എന്ന് ചോദിക്കാമായിരുന്നു. സ്റ്റാന്റ് അപ്പ് ആണെന്ന് കരുതി ഒരാളെ ഇല്ലാതാക്കണമോ? നീയങ്ങനെ ചെയ്ത അഞ്ച് സംഭവങ്ങളെങ്കിലും എനിക്ക് കാണിച്ചു തരാനാകും'' എ്ന്നാണ് അമൃത പറഞ്ഞത്.
എന്നാല്‍ അന്ന് നീ ചിരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവല്ലോ എന്ന് മലൈക ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് എന്നെ മാത്രം എപ്പോഴും പറയുന്നതെന്നായിരുന്നു അമൃതയുടെ മറുചോദ്യം. തമാശയ്‌ക്കൊന്നും താന്‍ എതിരല്ലെന്നും എന്നാല്‍ ഇതിത്തിരി കൂടിപ്പോയെന്നാണ് താന്‍ പറയുന്നതെന്നും അമൃത മലെെകയോട് പറയുന്നുണ്ട്.

സദസില്‍ അമൃതയിരിക്കെ തന്നെയായിരുന്നു വേദിയില്‍ മലൈക സഹോദരിയെക്കുറിച്ച് തമാശ പൊട്ടിച്ചത്. അമൃതയുടെ വസ്ത്രങ്ങളെക്കുറിച്ചും സമ്പന്നനായ ഭര്‍ത്താവിനെക്കുിച്ചുമൊക്കെ മലൈക തമാശ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും വെെറലായിരുന്നു. എന്തായാലും വഴക്ക് ഇരുവരും പറഞ്ഞ് അവസാനിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.
മലൈകയുടെ പാത പിന്തുടര്‍ന്നാണ് സഹോദരി അമൃതയും സിനിമയിലെത്തുന്നത്. എന്നാല്‍ മലൈകയെ പോലെ താരമായി മാറാന്‍ അമൃതയ്ക്ക് സാധിച്ചില്ല. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എങ്കിലും ആരാധകര്‍ക്ക് സുപരിചിതയാണ് അമൃത. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമൃത.


Click it and Unblock the Notifications