അര്‍ജുനും മലൈകയും പിരിഞ്ഞു! ഒരാഴ്ചയായി മുറിയില്‍ തന്നെ ഇരുന്ന് കരഞ്ഞ് മലൈക!

ബോളിവുഡിലെ ഹോട്ട് കപ്പിളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. നാളുകളായി ഇരുവരും പ്രണയത്തിലാണ്. തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെയാണ് മലൈകയും അര്‍ജുനും ആരാധകര്‍ക്ക് മുന്നില്‍ പരസ്യമാക്കിയത്. അന്ന് മുതല്‍ തന്നെ തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള പരസ്പരമുള്ള ബോണ്ടിനെക്കുറിച്ചുമെല്ലാം മലൈകയും അര്‍ജുനും പല പൊതുവേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അര്‍ജുനേക്കാള്‍ പ്രായം കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരുവരും ഇരയായിട്ടുണ്ട്. എന്നാല്‍ തങ്ങളെ ട്രോളുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കിയും പരസ്പരം ചേര്‍ത്തു പിടിച്ചും പ്രണയത്തില്‍ മുന്നോട്ട് പോവുകയായിരുന്നു അര്‍ജുനും മലൈകയും.

പ്രണയത്തെക്കുറിച്ചുള്ള വാര്‍പ്പ് മാതൃകകളെ തന്നെ തകര്‍ത്ത അര്‍ജുനും മലൈകയും ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയും മാതൃകയുമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ വേദനിപ്പിക്കുന്നതാണ്. മലൈകയും അര്‍ജുനും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബോളിവുഡ് ലൈഫ് ആണ്. പിരിയാന്‍ തീരുമാനിക്കുക മാത്രമല്ല ഇരുവരും പിരിഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശദമായി വായിക്കാം.

പിരിയാന്‍

മലൈകയും അര്‍ജുനും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസമായി മലൈക തന്റെ വീട്ടില്‍ നിന്നും പുറത്ത് വന്നിട്ടില്ല. പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കാന്‍ ആണ് മലൈക ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. പ്രണയ തകര്‍ച്ച മലൈകയെ തകര്‍ത്തു കളഞ്ഞിരിക്കുകയാണെന്നും ഈ സമയം ലോകത്തില്‍ നിന്നുമെല്ലാം അകലം പാലിക്കാന്‍ ആണ് മലൈക താല്‍പര്യപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി അര്‍ജുന്‍ കപൂര്‍ മലൈകയെ കാണാന്‍ നടിയുടെ വീട്ടില്‍ വന്നിട്ടില്ലെന്നും താരങ്ങള്‍ പിരിഞ്ഞതിനാലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ സഹോദരി റിയ കപൂറിന്റെ വീട്ടില്‍ ഡിന്നറിന് അര്‍ജുന്‍ എത്തിയിരുന്നു. റിയയുടെ വീടിന്റെ അടുത്ത് തന്നെയാണ് മലൈകയുടെ വീടും. എന്നാല്‍ മലൈകയുടെ വീട്ടിലേക്ക് അര്‍ജുന്‍ പോയില്ല.

പ്രണയ തകര്‍ച്ച

സാധാരണ റിയയുടെ വീട്ടില്‍ വരുമ്പോഴൊക്കെ മലൈകയുടെ വീട്ടിലേക്കും അര്‍ജുന്‍ എത്താറുള്ളതാണ്. ഇത്തവണ വരാത്തതിന് പിന്നില്‍ പ്രണയ തകര്‍ച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എപ്പോഴും ഒരുമിച്ച് കാണപ്പെടുന്നവരാണ് മലൈകയുയം അര്‍ജുനും. അങ്ങനെയിരിക്കെ ഒരാഴ്ചയായി അടുത്തുണ്ടായിട്ടുണ്ടും ഇരുവരും അകലം പാലിക്കുന്നതിന് പിന്നില്‍ പ്രണയ തകര്‍ച്ച തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടേയും വിലയിരുത്തലുകള്‍. എന്താണ് താരങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്നും തങ്ങളുടെ പ്രിയപ്പെട്ട താരജോഡി പിരിഞ്ഞത് എന്തിനാണെന്നും ആരാധകര്‍ക്ക് അറിയില്ല. വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കുറച്ച് നാള്‍ മുമ്പും

കുറച്ച് നാള്‍ മുമ്പും മലൈകയും അര്‍ജുനും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ക്രിസ്തുമസും ന്യു ഇയറും ഇരുവരും ഒരുമിച്ച്് ആഘോഷിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ഷൂട്ടിംഗ് തിരക്ക് മൂലമാണ് അര്‍ജുന്‍ മലൈകയുടെ അടുത്ത് എത്താതിരുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇരുവരും പിരിയുന്നതായി വീണ്ടും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ആരാധകരും വസ്തുത എന്താണെന്ന് താരങ്ങളില്‍ നിന്നു തന്നെ അറിയാനായി കാത്തിരിക്കുകയാണ്.

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam
മുന്‍നിര താരങ്ങളാണ്

ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. ബോളിവുഡിന്റെ ഡാന്‍സ് ഐക്കണുകളില്‍ ഒരാളാണ് മലൈക. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലൈകയെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് ചയ്യ ചയ്യ, മുന്നി ബദ്‌നാം തുടങ്ങിയ ഡാന്‍സ് നമ്പറുകളുടെ പേരിലാകും. ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂര്‍ സിനിമയിലെത്തുന്നത് ഇഷഖ്‌സാതെയിലൂടെയായിരുന്നു. സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് അര്‍ജുന്‍ നായകനായി പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അര്‍ജുന്റേതായി അണിയറയിലൊരുങ്ങുന്നത്. ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നിറ സാന്നിധ്യമാണ് മലൈക അറോറ.

Read more about: arjun kapoor malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X