ഇത് തെറ്റാണ്, താഴെയിറങ്ങൂ; മതില്‍ ചാടിക്കടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ചയാളെ വിലക്കി അര്‍ജുന്‍ കപൂര്‍

താരങ്ങള്‍ എവിടെ പോയാലും പിന്നാലെ കൂടുന്നവരാണ് പാപ്പരാസികള്‍. ചിത്രങ്ങള്‍ പകര്‍ത്താനും പ്രതികരണങ്ങള്‍ ആരായാനുമായി പിന്നാലെ കൂടുന്ന ഇവര്‍ പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായി മാറാറുമുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരക്കാരെ പിണക്കാന്‍ താരങ്ങള്‍ മുതിരാറില്ല. എന്നാല്‍ മറ്റു ചിലര്‍ ഒരു പരിധിക്കപ്പുറത്തേക്ക് കടന്നാല്‍ പ്രതികരിക്കുന്നവരാണ്. ഇത്തരത്തിലൊരു പ്രതികരണം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ബോളിവുഡിലെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരും പ്രണയത്തിലായത് മുതല്‍ ഇവര്‍ക്ക് പിന്നാലെ ക്യാമറാക്കണ്ണുകളുമുണ്ട്. ദമ്പതികളുടെ മൂത്തമകന്‍ തൈമുര്‍ അലി ഖാന്‍ എന്നും സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. തൈമുര്‍ എന്തു ചെയ്യുന്നുവെന്നറിയാനായി നിരന്തരം പാപ്പരാസികള്‍ പിന്തുടരുന്നുണ്ട്.

Arjun Kapoor

കഴിഞ്ഞ ദിവസമായിരുന്നു സെയ്ഫ്-കരീന ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. തൈമുറിന് അനിയന്‍ പിറന്നുവെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. പുതിയ അംഗത്തെ കാണാനായി ബോളിവുഡില്‍ നിന്നും ധാരാളം പേരാണ് സെയ്ഫ്-കരീന ദമ്പതികളുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കറുപ്പണിഞ്ഞ് ഹോട്ട് ലുക്കില്‍ ലാറിസ ബൊനേസി

ഇങ്ങനെ എത്തുന്ന താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും കരീനയുടേയും കുഞ്ഞിന്റേയും ദര്‍ശനത്തിനായും കാത്തിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍. താരങ്ങളുടെ വീടിന് മുമ്പില്‍ ധാരാളം ഫോട്ടോഗ്രാഫര്‍ ഇപ്പോഴുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കരീനയേയും കുഞ്ഞിനേയും കാണുന്നതിനായി ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും വന്നപ്പോഴായിരുന്നു സംഭവം.

വീടിന്റെ മതിലിന് മുകളിലൂടെ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ അര്‍ജുന്‍ കപൂര്‍ വിലക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അര്‍ജുനും മലൈകയും ഒരുമിച്ചാണ് എത്തിയത്. മതിലില്‍ ഇന്നും താഴെ ഇറങ്ങണമെന്നും അപേക്ഷിക്കുകയാണെന്നും അര്‍ജുന്‍ പറയുന്നുണ്ട് വീഡിയോയില്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

മതില്‍ ചാടിക്കടക്കരുത്. അവര്‍ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലേ. ഇത് തെറ്റാണ്. താഴെയിറങ്ങൂ എന്നാണ് അര്‍ജുന്‍ പറയുന്നത്. ഇതിനിടെ പിന്നിലൂടെ കടന്നു പോയ മലൈകയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറയുന്നവരേയും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X