അച്ഛന്റെ രണ്ടാം ഭാര്യ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരം; കൂട്ടുകാര്‍ 'പുതിയ അമ്മ'യെക്കുറിച്ച് ചോദിക്കും!
ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെത്തി അവിടേയും സൂപ്പര്‍ നായികയായി മാറുകയായിരുന്നു ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങിയ താരം. പാന്‍ ഇന്ത്യന്‍ താരം എന്ന ലേബില്‍ ശ്രീദേവിയോളം ചേരുന്ന മറ്റൊരു നടിയുണ്ടാകില്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെയുള്ള വിളികള്‍ തുടങ്ങുന്നതിനും ഒരുപാട് മുമ്പ് തന്നെ സൂപ്പര്‍ താരമായി മാറിയ നായിക.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നെല്ലാം ഇടവേളെയടുത്ത ശ്രീദേവി പിന്നീട് തിരികെ വന്നു. തിരിച്ചുവരവില്‍ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിക്കൊണ്ടിരിക്കെയാണ് ശ്രീദേവി മരണപ്പെടുന്നത്. ഇനിയും ഒരുപാട് വേഷങ്ങള്‍ അവതരിപ്പിക്കാനിരിക്കെയായിരുന്നു ആ മരണം. ഇന്നും ശ്രീദേവിയുടെ മരണം ഏല്‍പ്പിച്ച ആഘാതം ബോളിവുഡ് മറന്നിട്ടില്ല. ഒട്ടും നിനച്ചിരിക്കാതെയായിരുന്നു താരത്തിന്റെ വേര്‍പാട് സംഭവിക്കുന്നത്.

2018 ലായിരുന്നു ശ്രീദേവിയുടെ മരണം. അതേസമയം ശ്രീദേവിയുടെ മരണ ശേഷം ബോണി കപൂറിനും മക്കള്‍ക്കും കരുത്തായി കൂടെ നിന്നത് ആദ്യ വിവാഹത്തിലെ മക്കളായ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറുമായിരുന്നു. അച്ഛന്‍ തങ്ങളുടെ അമ്മയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചതോടെ അകലം പാലിച്ചിരുന്ന അര്‍ജുനും സഹോദരിയും വീണ്ടും അടുക്കുകയായിരുന്നു. അമ്മ നഷ്ടപ്പെട്ട ജാന്‍വിയ്ക്കും അനിയത്തി ഖുഷിയ്ക്കും പിന്നെ എല്ലാമായി മാറുകയായിരുന്നു സഹോദരന്‍ അര്‍ജുന്‍.
ഇന്ന് ഈ സഹോദരങ്ങള്‍ക്കിടയിലെ സ്‌നേഹവും ആത്മബന്ധവും ഏറെ ശക്തമാണ്. പലപ്പോഴായി ജാന്‍വി തന്നെ തങ്ങളെ വേദനയില്‍ നിന്നും എങ്ങനെയാണ് അര്‍ജുന്‍ ഉയര്‍ത്തി കൊണ്ടു വന്നതെന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നാലു പേരും പരസ്പരം കളിയാക്കും തമാശകള്‍ പറഞ്ഞും പ്രോത്സാഹിപ്പിച്ചുമൊക്കെ ശ്രദ്ധ നേടാറുണ്ട്.
ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് 12 വയസായിരുന്നു പ്രായം. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അച്ഛന്റെ രണ്ടാം വിവാഹം മൂലം തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അര്‍ജുന്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ സ്‌കൂളിലെ സുഹൃത്തുക്കള്‍ പുതിയ അമ്മയെക്കുറിച്ച് ചോദിക്കുമായിരുന്നുവെന്നാണ് നടന്‍ പറയുന്നത്. അമ്മ മോണ ഷൗരിയും അച്ഛനും പിരിഞ്ഞത് വലിയ ആഘാതമായിരുന്നു അര്‍ജുന്റെ ജീവിതത്തില്‍ സൃഷ്ടിച്ചത്.

''അച്ഛന്‍ കൈ പിടിച്ച സ്ത്രീ ഇന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായിരുന്നു. ഇന്നത്തെ യുവാക്കളെ എല്ലാവരേയും ചേര്‍ത്തു വച്ചാല്‍ പോലും അവരുടെ താരപദവിയോളം വരില്ലായിരുന്നു. അത്രയും വലിയ താരമായിരുന്നു അഴര്‍. സ്‌കൂളില്‍ വച്ച് കുട്ടികള്‍ പുതിയ അമ്മയെങ്ങനെയുണ്ടെന്ന് ചോദിക്കുമായിരുന്നു. അതൊട്ടും എളുപ്പമായിരുന്നില്ല. അത് നമ്മളെ ഒരു ഷെല്ലിലേക്ക് ഒതുക്കും. ഇത് സിമ്പതി കിട്ടാന്‍ പറയുന്നതോ സങ്കടകഥയോ അല്ല. ഇതാണ് സത്യം. അത് മറികടന്നതാണ്'' എന്നാണ് താരം പറഞ്ഞത്.
ഇഷഖ്സാദെ എന്ന ചിത്രത്തിലൂടെയായിരുന്നു അർജുന്‍ കപൂറിന്റെ അരങ്ങേറ്റം. കുത്തെയാണഅ അർജുന്റെ പുതിയ സിനിമ. നിരവധി സിനിമകളാണ് അർജുന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications