വിമാനത്തില്‍ കയറിയാല്‍ പോലും വണ്ണം കൂടും; അപൂര്‍വ്വ രോഗമെന്ന് അര്‍ജുന്‍ കപൂര്‍; വിഷാദ രോഗത്തെക്കുറിച്ചും താരം
ബോളിവുഡിലെ നെപ്പോ കിഡ്‌സില്‍ ഒരാളാണ് അര്‍ജുന്‍ കപൂര്‍. അച്ഛന്‍ ബോണി കപൂറിന്റെ പാതയിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. വലിയ താരങ്ങളുള്ള കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ അര്‍ജുന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യം പുറത്തിറങ്ങിയ സിനിമകളില്‍ മിക്കതും ബോക്‌സ് ഓഫീസില്‍ വിജയം നേടിയതോടെ അര്‍ജുന്‍ അടുത്ത താരമാകുമെന്ന് പലരും കരുതി. എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
കഴിഞ്ഞ കുറേ നാളുകളായി ബോക്‌സ് ഓഫീസില്‍ അര്‍ജുന്‍ കപൂര്‍ നിലം തൊട്ടിട്ടില്ല. ഇപ്പോഴിതാ പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സിംഗം എഗെയ്‌നിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അര്‍ജുന്‍ അഭിനയിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ പുതുജീവന്‍ നല്‍കാനുള്ള അര്‍ജുന്റെ ശ്രമമാണ് ഈ വില്ലന്‍ വേഷം.

ഇതിനിടെ ഇപ്പോഴിതാ വിഷാദരോഗത്തെക്കുറിച്ചും തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''ഏതൊരു പ്രൊഫഷനില്‍ സ്വയം സംശയം തോന്നുകയും അതിനെ ഫൈറ്റ് ചെയ്യുകയും ചെയ്യും. സിനിമ നടക്കാതെ വരുമ്പോള്‍, ആ നിമിഷങ്ങള്‍ ദിവസങ്ങളാകും മാസങ്ങളാകും, വര്‍ഷങ്ങളാകും. സ്വയം സംശയിക്കാന്‍ തുടങ്ങും. നെഗറ്റീവുകള്‍ക്ക് എന്നും ശബ്ദം കൂടുതലാണ്. പിന്നെ തടിയനായ കുട്ടി ആയതിനാല്‍ വര്‍ഷങ്ങളോളം നമ്മള്‍ പോലുമറിയാതെ മെന്റല്‍ ട്രോമയുണ്ടാകും'' എന്നാണ് താരം പറയുന്നത്.
''ഞാനും ഈ ഘട്ടത്തിലെത്തിയപ്പോള്‍ തെറാപ്പി സ്വീകരിച്ചു. ഞാന്‍ ആരോടും അങ്ങോട്ട് പോയി സംസാരിക്കുന്നതല്ല. എനിക്ക് സാധിക്കുന്ന ഏറ്റവും നല്ല രീതിയില്‍ സ്വയം പരിഹരിക്കുകയാണ് ചെയ്യുക. കഴിഞ്ഞ വര്‍ഷമാണ് വിഷാദരോഗത്തിനുള്ള തെറാപ്പി ആരംഭിക്കുന്നത്. കഴിഞ്ഞൊരു വര്‍ഷം പ്രൊഫഷണലിനേക്കാള്‍ എനിക്ക് പേഴ്‌സണല്‍ ആണ്. സിനിമ കാണുന്നത് പോലും എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. സിനിമയായിരുന്നു എന്റെ ജീവിതം'' എന്നാണ് താരം പറയുന്നത്.
''ഉറക്കം നഷ്ടമായി. തെറാപ്പി തുടങ്ങിയപ്പോള്‍ ആദ്യത്തെ ചിലര്‍ വര്‍ക്കായില്ല. പിന്നീട് എന്നെ സംസാരിക്കാന്‍ അനുവദിക്കുന്ന ഒരാളെ കണ്ടെത്തി. അവര്‍ എനിക്ക് മൈല്‍ഡ് ഡിപ്രഷന്‍ ആണെന്ന് കണ്ടെത്തി'' എന്നാണ് താരം പറയുന്നത്. തനിക്ക് അപൂര്‍വ്വമായൊരു ആരോഗ്യ പ്രശ്‌നമുള്ളതിനെക്കുറിച്ചും അര്‍ജുന്‍ കപൂര്‍ സംസാരിക്കുന്നുണ്ട്.

''ഞാന്‍ അതേക്കുറിച്ച് സംസാരിക്കാറില്ല. എനിക്ക് ഹഷിമോട്ടോസ് ഡിസീസുണ്ട്. തൈറോയ്ഡിന്റെ വകഭേദം ആണ്. വിമാനയാത്ര നടത്തിയാല്‍ പോലും എന്റെ ഭാരം കൂടും. എനിക്ക് 30 വയസുള്ളപ്പോഴാണ് അത് വന്നത്. എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു. സഹോദരിയ്ക്കും ഉണ്ട്. ഓരോ സിനിമകളിലും എന്റെ ശരീരത്തില്‍ വന്ന മാറ്റം കൃത്യമായി എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്'' എന്നാണ് അര്‍ജുന്‍ പറയുന്നത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രമാണ് സിംഗം എഗെയ്ന്‍. അര്‍ജുന്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍. കരീന കപൂര്‍, ദീപിക പദുക്കോണ്‍, ടൈഗര്‍ ഷ്‌റോഫ്, രണ്‍വീര്‍ സിംഗ്, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











