നരകതുല്യം, മലൈകയോടുള്ള പ്രണയം പറഞ്ഞതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു! തുറന്ന് പറഞ്ഞ് അര്‍ജുന്‍ കപൂര്‍
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. സമൂഹത്തിന്റെ പൊതുബോധത്തിന്് വിപരീതമായി സഞ്ചരിക്കുന്ന ജോഡിയാണ് ഇരുവരും. പന്ത്രണ്ട് വയസിന്റെ പ്രായ വ്യത്യാസമുണ്ട് അര്‍ജുനും മലൈകയ്ക്കും തമ്മില്‍. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്നതിന്റെ പേരില്‍ മലൈകയെ ഇന്നും സോഷ്യല്‍ മീഡിയ അധിക്ഷേപിക്കാറുണ്ട്. ഇരുവരും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ തുറന്ന് പറഞ്ഞത് മുതല്‍ ഇപ്പോഴും അത് തുടരുകയാണ്. ഇപ്പോഴിതാ ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് അര്‍ജുനും മനസ് തുറക്കുകയാണ്.
നേരത്തെ നടന്‍ അര്‍ബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു മലൈക. 1998 ലായിരുന്നു വിവാഹം. 2016 ലാണ് ഇരുവരും പിരിയുന്നത്. പിന്നീടാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് നടനായ അര്‍ജുന്‍. ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളികളെക്കുറിച്ച് അര്‍ജുന്‍ മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ഞങ്ങള്‍ പരസ്പരം ചേര്‍ത്തു പിടിച്ച് നില്‍ക്കുകയായിരുന്നു. അനാവശ്യമായ സംസാരങ്ങളേയും ഊഹാപോഹങ്ങളേയും പരിഹാസങ്ങളേയും സോഷ്യല്‍ മീഡിയയിലെ ടോക്‌സിസിറ്റിയേയുമെല്ലാം ഞങ്ങള്‍ നേരിട്ടു. കുറേനാളുകള്‍ ഞങ്ങള്‍ നരകതുല്യമായ ജീവിതമായിരുന്നു ജീവിച്ചത്. ഞങ്ങള്‍ പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ അവള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. പക്ഷെ ഞങ്ങളുടെ പ്രണയത്തിനും എനിക്കും ഒരുപാട് ആദരം നല്‍കിയതില്‍ ഞാനവളെ അഭിനന്ദിക്കുകയാണ്. മലൈകയോടൊപ്പം നില്‍ക്കുമ്പോള്‍ അസാധാരണമായൊന്നും തോന്നില്ല. ശരിയായ, ഏറ്റവും സ്വാഭാവികമായ ഒന്നായി മാത്രമേ തോന്നാറുള്ളൂ'' എന്നാണ് അര്‍ജുന്‍ പറഞ്ഞത്.

അതേസമയം തങ്ങളുടെ പ്രണയത്തെ മറ്റുള്ളവര്‍ അംഗീകരിക്കാന്‍ സമയമെടുക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. ''ട്രോളുകളില്‍ നിന്നുമുള്ള കടുത്ത ആക്രമണത്തിനായി ഞാന്‍ തയ്യാറായിരുന്നു. നേരിടുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലായിരുന്നു. ഇതിലും മോശം അവസ്ഥകളെ ഞാന്‍ ജീവിതത്തില്‍് നേരിട്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പിരിഞ്ഞു, അമ്മയെ നഷ്ടമായി, അച്ഛന്റെ തകര്‍ച്ച കാണേണ്ടി വന്നു, അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവിയുടെ മരണത്തെ നേരിട്ടത് കണ്ടു, പ്രശ്‌നങ്ങളൊക്കെ ഉണ്ടാകും. പക്ഷെ പ്രണയം ആണ്് എന്നും നിലനില്‍ക്കുന്നത്. ചിലപ്പോള്‍ വലിയ കാര്യങ്ങള്‍ ചെയ്യേണ്ടി വരില്ല. നിശബ്ദമായിരുന്നു കൊണ്ട് തന്നെ നിങ്ങള്‍ വിശ്വസിക്കുന്ന ഒന്നിന് വേണ്ടി നിലയുറപ്പിക്കാന്‍ സാധിക്കും'' എന്നും അര്‍ജുന്‍ പറഞ്ഞു.

''ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയാനുള്ള തീരുമാനം നേരത്തെ പ്ലാന്‍ ചെയ്തതല്ലായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതാണ്. മലൈകയുടെ ജീവിത തീരുമാനങ്ങള്‍ക്ക് അവശ്യമായ സ്്‌പെയ്‌സും ആദരവും നല്‍കേണ്ടതുണ്ട്. എന്നെങ്കിലും ഒരുനാള്‍ ലോകത്തോട് പറയണമെന്നുണ്ടായിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ വരും വരായ്കകളെക്കുറിച്ച് ്ചിന്തിക്കാതെയായി. ഒഴുക്കിന്് അനുസരിച്ച് ്കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും. അങ്ങനെയാണ് ഞങ്ങള്‍ ചെയ്തത്. വരാനിരിക്കുന്ന ഊഹാപോഹങ്ങളെക്കുറിച്ചും സംസാരങ്ങളേയുമെല്ലാം നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു'' എന്നും അര്‍ജുന്‍ പറഞ്ഞു. പ്രണയ ദിനത്തില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന തന്റേയും അര്‍ജുന്റേയും ചിത്രം പങ്കുവെക്കുകയുയം ചെയ്തിട്ടുണ്ട് മലൈക അറോറ. എന്റേത് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്ന്ത്.
Recommended Video

''അവള്‍ എന്റെ കൂടെ നിന്നു. ഞാന്‍ അവളുടെ കൂടെ നിന്നു. ഞങ്ങള്‍ ഒരുമിച്ച് നിന്നാണ് ഈ ബന്ധത്തിന് നേരെയുള്ള അനാവശ്യ സംസാരങ്ങളെ നേരിട്ടത്'' എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. 2019 ല്‍ തന്റെ ജന്മദിനത്തിലായിരുന്നു അര്‍ജുന്‍ മലൈകയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്. സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് അര്‍ജുന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായി കയ്യടി നേടുകയാണ് മലൈക അറോറ.


Click it and Unblock the Notifications