മലൈക ഗര്‍ഭിണിയെന്ന് വാര്‍ത്ത; ഇല്ലാക്കഥയെഴുതി ജീവിതം തകര്‍ക്കരുത്! തുറന്നടിച്ച് അര്‍ജുന്‍ കപൂര്‍
ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും പ്രണയമാണ് വലുതെന്നും ലോകത്തിന് കാണിച്ചു തന്ന ജോഡി. ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ 2019ലാണ് മലൈകയും അര്‍ജുനും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും തങ്ങളുടെ പ്രണയം ഇരുവരും പ്രകടിപ്പിക്കാറുണ്ട്.
അര്‍ജുന്റേയും മലൈകയുടേയും പ്രായ വ്യത്യാസവും മലൈക വിവാഹ മോചിതയാണെന്നതുമൊക്കെ എന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്. പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകാറുണ്ട് ഇരുവരും. പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഇരുവരേയും അധിക്ഷേപിക്കുന്നത് പതിവാണ്. ഇതിനിടെ മലൈക ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

2022 ലായിരുന്നു ആ വാര്‍ത്തകള്‍ പ്രചരിച്ചത്. അര്‍ജുനും മലൈകയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ് പ്രചരിച്ചത്. അന്ന് വാര്‍ത്തകള്‍ കണ്ട് സഹികെട്ട് അര്‍ജുന്‍ തന്നെ പ്രതിഷേധിച്ച് രംഗത്തെത്തി. ഇപ്പോഴിതാ ആ സമയം തങ്ങള്‍ നേരിട്ടത് എങ്ങനെയെന്ന് തുറന്ന് പറയുകയാണ് അര്‍ജുന്‍ കപൂര്‍. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്.
2022 നവംബറിലാണ് അര്‍ജുന്റെ കാമുകിയും നടിയുമായ മലൈക അറോറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. താരങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുമെന്നാണ് അര്‍ജുന്‍ പറയുന്നത്. താരങ്ങളുടെ ജീവിതത്തില്‍ സ്വകാര്യത എന്നൊന്നില്ലെന്ന് മനസിലാക്കുന്നു. കുറഞ്ഞപക്ഷം ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുകയെങ്കിലും ചെയ്യണം എന്നാണ് അര്‍ജുന്‍ പറയുന്നത്.
''നെഗറ്റീവ് പറയാന്‍ വളരെ എളുപ്പമാണ്. അതിന് ആളുകളുടെ ശ്രദ്ധ കിട്ടും. ഞങ്ങള്‍ അഭിനേതാക്കളാണ്. ഞങ്ങളുടെ ജീവിതം എല്ലായിപ്പോഴും സ്വകാര്യമായ ഒന്നാകണമെന്നില്ല. ഈ തൊഴില്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് മനസിലാക്കുകയും അംഗീരിക്കുകയും വേണം. ഞങ്ങള്‍ പ്രേക്ഷകരിലേക്ക് എത്താന്‍ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ഞങ്ങളും മനുഷ്യരാണ് എന്ന വസ്തുതയെങ്കിലും നിങ്ങള്‍ മനസിലാക്കണം. വളരെ പ്രധാനപ്പെട്ടത് എന്തെങ്കിലും എഴുതും മുമ്പ് ഒരു തവണയെങ്കിലും അത് പരിശോധിക്കാന്‍ തയ്യാറാകണം. ഉറപ്പ് വരുത്തുക, ഊഹിക്കുകയല്ല വേണ്ടത്'' എന്നാണ് അര്‍ജുന്‍ പറയുന്നത്.
ജീവിതം തന്നെ മാറ്റിമറിച്ചുകളയുന്ന കാര്യങ്ങള്‍ എഴുതരുത്. അന്ന് ഞാനത് പറഞ്ഞതും ആ വാര്‍ത്ത എടുത്തു മാറ്റി. അതങ്ങനെ കൈകാര്യം ചെയ്തു. അതൊരു തെറ്റാണെന്ന് മനസിലായിട്ടുണ്ടാകും. ഞാനത് ചെയ്തത് എനിക്ക് നിങ്ങളിലൊക്കെ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടാണ്. ഞാന്‍ ഒരിക്കലും ഒന്നും മറച്ചു വെച്ചിട്ടില്ല. ആ കാഷ്വല്‍നെസ് ആണ് എന്നെ അത്തരത്തിലൊരു സാഹചര്യത്തില്‍ എത്തിച്ചത് എന്ന് തോന്നുന്നു'' എന്നും അര്‍ജുന്‍ കപൂര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം മലൈകയ്ക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അര്‍ജുന്‍ കപൂറിന്റെ ഒരു ചിത്രം പങ്കുവച്ചതാണ് മലൈകയ്ക്ക് വിനയായത്. ഒരു തവണ മാത്രം ഉപയോഗിച്ച് തന്റെ നഗ്നത മറച്ചിരിക്കുന്ന അര്‍ജുന്റെ ചിത്രമാണ് മലൈക പങ്കുവച്ചത്. താരം തമാശയ്ക്കായി പങ്കുവെച്ച ഈ ചിത്രം പക്ഷെ നേരിട്ടത് കടുത്ത വിമര്‍ശനങ്ങളും പരിഹാസവുമാണ്. രൂക്ഷമായ സൈബര്‍ അറ്റാക്കാണ് ഇരുവരും നേരിട്ടത്.
ഇതിനിടെ മലൈക തന്റെ യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചു എന്നൊരു ആരോപണവും സോഷ്യല്‍ മീഡിയ ഉന്നയിച്ചിട്ടുണ്ട്. താരത്തിന്റെ പഴയൊരു വീഡിയോയാണ് ഇതിന് ആധാരം. അന്ന് അര്‍ബാസ് ഖാന്റെ ഭാര്യയാണ് മലൈക. മലൈകയ്ക്ക് അര്‍ബാസിനേക്കാള്‍ രണ്ട് വയസ് കൂടുതലാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ താരത്തിന് ഇപ്പോള്‍ പറയുന്നതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടാകുമല്ലോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. ഇതിനോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications