For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു, അപ്പോഴാണ് അയാളെ കണ്ടത്; അര്‍ജുന്റെ ജീവിതം മാറ്റിമറിച്ച ആരാധകന്‍

  |

  ബോളിവുഡിലെ യുവടന്മാരില്‍ മുന്‍നിരക്കാരനാണ് അര്‍ജുന്‍ കപൂര്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് അര്‍ജുന്‍ കപൂര്‍ സിനിമയിലെത്തുന്നത്. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍. സാക്ഷാല്‍ സല്‍മാന്‍ ഖാന്റെ പരിശീലനം നേടിയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. ഇഷഖ്‌സാദെയായിരുന്നു അര്‍ജുന്റെ ആദ്യത്തെ സിനിമ. ആദ്യം ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. പിന്നാലെ വന്ന ടു സ്റ്റേറ്റ്‌സ് പോലുള്ള സിനിമകളുടെ വിജയം അര്‍ജുന്റെ സ്താനം ഉറപ്പക്കുകയായിരുന്നു.

  Also Read: 'മുറി മുഴുവനും അവൾക്ക് വേണം, എന്റെ സ്ഥലം ചുരുങ്ങുന്നു'; വഴക്കിടുന്നത് ഇക്കാര്യത്തിനെന്ന് വിക്കി

  എന്നാല്‍ എല്ലാ മേഖലയേയും പോലെ തന്നെ സിനിമാ മേഖലയും അനിശ്ചതത്തങ്ങള്‍ നിറഞ്ഞതാണ്. താരങ്ങള്‍ക്ക് എല്ലാവര്‍ക്കും എല്ലാ കാലത്തും വിജയം മാത്രമായിരിക്കില്ല. പരാജയങ്ങളും നേരിടേണ്ടി വരും. വിജയ പരാജയങ്ങള്‍ സിനിമയുടെ ഭാഗമാണ്. പലരേയും പോലെ അര്‍ജുനും കരിയറില്‍ വലിയ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അവയില്‍ നിന്നും തിരിച്ചുവന്നതിനെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞത് വിശദമായി വായിക്കാം തുടര്‍ന്ന്.

  ലോകം മുഴുവന്‍ നിശ്ചയമായിപ്പോയ അവസ്ഥയായിരുന്നു കൊവിഡും പിന്നാലെ വന്ന ലോക്ക്ഡൗണും സമ്മാനിച്ചത്. മറ്റ് മേഖലകളെപോലെ ലോക്ക്ഡൗണ്‍ സിനിമാ മേഖലയേയും സാരമായി തന്നെ ബാധിച്ചു. മാസങ്ങളോളം തന്നെ സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവുമൊക്കെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നിരവധി പേര്‍ക്കാണ് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത്.

  അര്‍ജുനെ സംബന്ധിച്ചും ലോക്ക്ഡൗണ്‍ കാലം പ്രതിസന്ധികളുടേതായിരുന്നു. തന്റെ കരിയറില്‍ തുടര്‍പരാജയങ്ങളിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു ലോക്ക്ഡൗണും കടന്നു വരുന്നത്. എന്നാല്‍ തന്റെ ആത്മവിശ്വാസം തിരികി കിട്ടിയ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ അര്‍ജുന്‍ മനസ് തുറന്നിരിക്കുകയാണ്. ഒരു ആരാധകനുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകൊണ്ടു വന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ലോക്ക്ഡൗണ്‍ സമയത്താണ് ഞാന്‍ ഭൂത് പോലീസിന്റെ കരാറില്‍ ഒപ്പിടുന്നത്. വീട്ടില്‍ വെറുതെയിരിക്കുകയായിരുന്നു. പിന്നീട് ധര്‍മ്മശാലയിലേക്ക് ചിത്രീകരണത്തിനായി പോയി. ആദ്യ ഘട്ടം ഡാല്‍ഹൗസിലായിരുന്നു. ആറ് മാസത്തെ ലോക്ക്ഡൗണിന് ശേഷമായിരുന്നു അത്. ആ സമയത്ത് എന്റെ ആത്മവിശ്വാസം വല്ലാതെ മോശമായിരുന്നു. പാനിപത്ത് പരാജയപ്പെട്ടു. തീയേറ്ററുകള്‍ അടച്ചു. ഇന്‍ഡസ്ട്രിയാകെ നിശ്ചലമായി. ആദ്യമായി പുറത്തിറങ്ങുന്നത് ആ സിനിമയുടെ ചിത്രീകരണത്തിനായിരുന്നു. ആശങ്കയോടെയാണ് ഞാന്‍ ചെന്നത്. എന്നെക്കൊണ്ട് സാധിക്കുമോ എന്നായിരുന്നു ചിന്ത''.

  ''ഡാല്‍ഹൗസിലെത്തി. അവിടെ വച്ച് ഞാന്‍ എന്തോ ചിന്തിച്ചു നടക്കുമ്പോള്‍ ഒരു ഒരാള്‍ വന്നു, അര്‍ജുന്‍ കപൂര്‍, സാറിന് സുഖമാണോ? ഞാന്‍ നിങ്ങളുടെ സിനിമയായ ഗുണ്ടെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി, ഇവര്‍ക്ക് വേണ്ടിയാണ് ഞാന്‍ പണിയെടുക്കുന്നതെന്ന്. എന്റെ സിനിമ ജയിച്ചില്ലെങ്കിലും ഇവര്‍ കാര്യമാക്കില്ല. ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. ആത്മവിശ്വാസം മൊത്തം നശിച്ചിരുന്നു. പക്ഷെ അയാളോട് സംസാരിച്ച മൂന്ന് മിനുറ്റ് ആ സിനിമ ചെയ്യാനുള്ള ശക്തി എനിക്ക് നല്‍കി''.

  ''പത്ത് വര്‍ഷത്തെ എന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആണ് ഡൗല്‍ഹൗസിലെ ആ ആര്‍മി ഉദ്യോഗസ്ഥന്‍ എന്നെ അറിയാമെന്ന് പറഞ്ഞത്. അദ്ദേഹത്തിന് എന്നെ അറിയാം, എന്നെ ഇഷ്ടമാണ്'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് അര്‍ജുന്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജോണ്‍ എബ്രഹാം, ദിഷ പഠാനി, താര സുതാരിയ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എന്നാല്‍ സിനിമയ്ക്ക് തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. കുത്തെ, ദ ലേഡി കില്ലര്‍ എന്നിവയാണ് അര്‍ജുന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: arjun kapoor
  English summary
  Arjun Kapoor Reveals How He Got Confidence After Talking To An Army Officer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X