For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  20 കോടിയ്ക്ക് വാങ്ങി, 16 ന് വിറ്റു, മലൈകയുടെ വീടിന് തൊട്ടടുത്ത ഫ്‌ളാറ്റ് അര്‍ജുന്‍ വിട്ടു; പ്രണയം പൊളിഞ്ഞോ?

  |

  പ്രണയത്തിന് മുന്നില്‍ പ്രായം എന്നത് വെറുമൊരു അക്കമാണെന്ന് തെളിയിച്ചവരാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. അര്‍ബാസ് ഖാനുമായുള്ള ദീര്‍ഘകാലത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് മലൈകയും അര്‍ജുനും പ്രണയത്തിലാകുന്നത്. തുടക്കം മുതല്‍ തന്നെ സമൂഹത്തിന്റെ സാദാചാര ആക്രമണങ്ങള്‍ ഇരുവരും നേരിടേണ്ടി വന്നിട്ടുണ്ട്. മലൈകയേക്കാള്‍ പ്രായം കുറവാണ് അര്‍ജുന് എന്നതാണ് അവരെ ചൊടിപ്പിച്ച കാരണം. നിരന്തരം ഇതിന്റെ പേരില്‍ മലൈകയേയും അര്‍ജുനേയും സോഷ്യ്ല്‍ മീഡിയയും മാധ്യമങ്ങളും പരിഹസിക്കുമായിരുന്നു.

  Also Read: സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ പോയവന് പെരുവഴി ശരണം; മാസ് മറുപടിയുമായി ഗോപി

  മലൈകയു അര്‍ജുനും തമ്മിലുള്ള പ്രണയം അധികനാള്‍ നീണ്ടു പോകില്ലെന്ന് വരെ ചിലര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ട്രോളുകളേയും വിധിയെഴുത്തുകാരേയും നിശബ്ദരാക്കി കൊണ്ട് തങ്ങളുടെ പ്രണയ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് മലൈകയും അര്‍ജുനും. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വലിയ ഓളം തന്നെ തീര്‍ക്കാറുണ്ട്.

  ജന്മദിനങ്ങളും വിശേഷ ദിവസങ്ങളുമൊക്കെ മലൈകയും അര്‍ജുനും എന്നും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. ഈയ്യടുത്ത് ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലൈക താമസിക്കുന്ന അതേ ബില്‍ഡിംഗില്‍ തൊട്ടടുത്തു തന്നെയായി ഒരു 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് അര്‍ജുന്‍ വാങ്ങിയതോടെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ബില്‍ഡിംഗ് അര്‍ജുന്‍ വിറ്റുവെന്നതാണ്.

  ഈയ്യടുത്താണ് ബാന്ദ്രയിലെ 81 ഓറേറ്റ് ബില്‍ഡിംഗിലെ ഒരു 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് അര്‍ജുന്‍ കപൂര്‍ വാങ്ങുന്നത്. 4364 സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ര്‍ട്ട്‌മെന്റിനായി 20 കോടിയോളം രൂപയാണ് അര്‍ജുന്‍ മുടക്കിയത്. ഈ അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്താണ് മലൈക താമസിക്കുന്നത്. ഇരുവും ഒരേ ബില്‍ഡിംഗില്‍, അതും അടുത്തടുത്ത അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തുന്നതോടെ വിവാഹ വാര്‍ത്തകള്‍ സജീവമായി മാറുകയായിരുന്നു.

  ഇതേ ബില്‍ഡിംഗിലാണ് നടിയും അര്‍ജുന്റെ മുന്‍ കാമുകിയുമായ സൊനാക്ഷി സിന്‍ഹയും താമസിക്കുന്നത്. നടന്‍ കരണ്‍ കുന്ദ്രയും ഈ ബില്‍ഡിംഗിലെ താമസക്കാരനാണ്. നിലവില്‍ അര്‍ജുന്‍ താമസിക്കുന്നത് ജൂഹുവിലെ രാഹേജ ഓര്‍ക്കിഡ് ബില്‍ഡിംഗിലാണ്. ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി കുറച്ച് നാളുകള്‍ക്കകം തന്നെ വില്‍ക്കുന്നതോടെ നിലവില്‍ താമസിക്കുന്ന ബില്‍ഡിംഗില്‍ തന്നെ കുറച്ച് കാലം അര്‍ജുന്‍ കപൂറുണ്ടാകുമെന്നുറപ്പായിരിക്കുകയാണ്.

  20 കോടി നല്‍കിയ അപ്പാര്‍ട്ട്‌മെന്റ് നാല് കോടി നഷ്ടത്തിന് 16 കോടിയ്ക്കാണ് അര്‍ജുന്‍ വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്ര വലിയൊരു നഷ്ടം സഹിച്ചു കൊണ്ട് എന്തിനാണ് ഇത്ര നല്ലൊരു അപ്പാര്‍ട്ട്‌മെന്റ് അതും തന്റെ കാമുകിയുടെ അപ്പാര്‍ട്ടുമെന്റിന് തൊട്ടടുത്തുള്ളത് അര്‍ജുന്‍ വിറ്റതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും അര്‍ജുനും മലൈകയും തമ്മിലുള്ള പ്രണയത്തില്‍ വിള്ളലകളൊന്നും വീണിട്ടില്ലെന്നും ഇരുവരും നല്ല നിലയില്‍ തന്നെയാണെന്നും ഗോസിപ്പ് കോളങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

  ബോളിവുഡിലെ യുവനടന്മാരില്‍ മുന്‍നിരക്കാരനാണ് അര്‍ജുന്‍ കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍. പരനീതി ചോപ്രയ്‌ക്കൊപ്പം അഭിനയിച്ച ഇഷഖ്‌സാദെ എന്ന സിനിമയിലൂടെയായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. പിന്നീട് ഗുണ്ടേ, 2 സ്റ്റേറ്റ്‌സ് തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചു. സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പരിനീതി ആയിരുന്നു നായിക. ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് അര്‍ജുന്റെ പുതിയ സിനിമ. ജോണ്‍ എബ്രഹാം, ദിഷ പഠാനി, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏക് വില്ലന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഏക് വില്ലന്‍ റിട്ടേണ്‍സ്. എന്നാല്‍ ആദ്യ ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥയാണ് രണ്ടാം ഭാഗം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ഭാഗത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.

  Read more about: arjun kapoor malaika arora
  English summary
  Arjun Kapoor Sold His Apartment Next To Malaika Arora, Trouble Brewing In relationship?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X