14 സിനിമകള്‍ നിരത്തിപ്പൊട്ടി, വാടക കൊടുക്കാനില്ല ; തലവര മാറ്റി ഷാരൂഖ്; തേടിയെത്തി ദേശീയ അവാര്‍ഡ്

പുറമേ നിന്നും നോക്കി കാണുന്നത് പോലെ സുന്ദരമായിരിക്കില്ല താരജീവിതം. സിനിമയില്‍ അഭിനയിക്കുക എന്ന സ്വപ്‌നം തേടിയിറങ്ങുന്നവര്‍ക്ക് അതിലേക്ക് എത്താന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടി വരും. അഭിനയിക്കാനുള്ള അവസരം ലഭിച്ചാലും സ്വന്തമായൊരു ഇടം കണ്ടെത്താനും താരമാകാനും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും. ജോജു ജോര്‍ജിനെ പോലുള്ളവരുടെ കരിയര്‍ നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്.

അതുപോലൊരു നടനാണ് അര്‍ജുന്‍ രാംപാല്‍. 23 വര്‍ഷമായി അര്‍ജുന്‍ രാംപാല്‍ അഭിനയ രംഗത്തുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവുമാണ് അര്‍ജുന്‍ രാംപാലിനെ താരമാക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പലര്‍ക്കും പ്രചോദനമാഅണ്.

1972ലായിരുന്നു അര്‍ജുന്‍ രാംപാലിന്റെ ജനനം. പഠിക്കാനായാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. മോഡലിംഗില്‍ താല്‍പര്യമുണ്ടായിരുന്നു അര്‍ജുന്. അങ്ങനെയാണ് താരം റാംപിലെത്തുന്നത്. ഒരിക്കല്‍ പ്രശസ്ത ഡിസൈനര്‍ രോഹിത് ബാലിന്റെ ശ്രദ്ധയില്‍ അര്‍ജുന്‍ പെട്ടു. അതോടെ അര്‍ജുന്‍ രോഹിത്തിന്റെ മോഡലായി മാറി. മോഡലിംഗില്‍ രാംപാലിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. സംഗീത വീഡിയോകൡും അഭിനയിച്ചിരുന്നു. ഒടുവില്‍ ബോൡവുഡും അര്‍ജുന്‍ രാംപാലിനെ ശ്രദ്ധിച്ചു.

arjunrampal

പ്യാര്‍ ഇഷ്‌ക് ഓര്‍ മൊഹബത്ത് ആയിരുന്നു ആദ്യ സിനിമ. പക്ഷെ സിനിമ പരാജയപ്പെട്ടു. എങ്കിലും അര്‍ജുനെ തേടി വീണ്ടും സിനിമകളെത്തി. പക്ഷെ അഭിനയിച്ച സിനിമകളില്‍ മിക്കതും തുടര്‍ച്ചയായി പരാജയപ്പെട്ടു. അര്‍ജുന്‍ അഭിനയിച്ച 14 സിനിമകളാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്. ഇതോടെ മുംബൈയിലെ ജീവിതം തന്നെ പ്രയാസകരമായി മാറി. വീടിന്റെ വാടക പോലും കൊടുക്കാന്‍ ഇല്ലാതായി. എന്നെങ്കിലും ഒരുനാള്‍ അര്‍ജുന്‍ താരമാകുമെന്ന് വിശ്വസിച്ചിരുന്ന വീട്ടുടമ പക്ഷെ തന്നോട് വാടകയുടെ കാര്യത്തില്‍ കടുപ്പം പിടിച്ചിരുന്നില്ലെന്ന് അര്‍ജുന്‍ പിന്നീട് ഓര്‍ക്കുന്നുണ്ട്.

അരങ്ങേറ്റത്തിന് ശേഷം അര്‍ജുന്‍ അഭിനയിച്ച ദില്‍ ഹേ തുമാരാ, ദില്‍ കാ രിഷ്ത, തെഹ്‌സീവ്, അസംഭവ്, വാദാ, എലാന്‍, യക്കീന്‍, ഏക് അജ്‌നബീ, ഹം കോ തുംസേ പ്യാര്‍ ഹേ, ഡര്‍ന സരൂരി ഹേ എല്ലാം പരാജയങ്ങളായിരുന്നു. ഇതിനിടെയാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഡോണ്‍ ആയിരുന്നു ആ സിനിമ. ചിത്രം ഹിറ്റാവുകയും അര്‍ജുന്‍ രാംപാല്‍ ഷാരൂഖിന്റെ ശ്രദ്ധ നേടുകയും ചെയ്തു.

ഈ അടുപ്പമാണ് ഷാരൂഖ് ഖാന്റെ അടുത്ത സിനിമയായ ഓം ശാന്തി ഓമിലെ വില്ലന്‍ വേഷത്തിലേക്ക് രാംപാലിനെ എത്തിക്കുന്നത്. ചിത്രം മെഗാ ഹിറ്റായി മാറി.വില്ലനായുള്ള രാംപാലിന്റെ പ്രകടനവും കയ്യടി നേടി. ഐക്കോണിക് വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു ഓം ശാന്തി ഓമിലേത്. 2008 ല്‍ ഫര്‍ഹാന്‍ അക്തര്‍ നായകന്‍ ആയ റോക്ക് ഓണ്‍ പുറത്തിറങ്ങിയതോടെ അര്‍ജുന്‍ വലിയ താരമായി മാറി. സിനിമ വന്‍ വിജയം നേടിയതിനോടൊപ്പം മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അര്‍ജുനെ തേടിയെത്തി.

പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നായകനായും വില്ലനായും സഹനടനായുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അര്‍ജുന്‍ രാംപാല്‍. ഇപ്പോഴിതാ ഒടിടി ലോകത്തും സാന്നിധ്യം അറിയിക്കുന്നു. വിദ്യുത് ജാംവാലിനൊപ്പം അഭിനയിച്ച ക്രാക്ക് ആണ് അര്‍ജുന്‍ രാംപാല്‍ ഒടുവില്‍ അഭിനയിച്ച പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: arjun rampal om shanti om
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X