For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിന്റെ ഇടുപ്പ് വലുതാണ്, തുടകള്‍ തടിച്ചതാണ്; ബോഡി ഷെയ്മിംഗിനെക്കുറിച്ച് അര്‍ജുന്‍ രാംപാലിന്റെ കാമുകി

    |

    കാലം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും സമൂഹത്തിലെ പല മോശം പ്രവണതകളും ഇന്നും അതുപോലെ തുടരുന്നുണ്ട്. അത്തരത്തിലൊന്നാണ് ബോഡി ഷെയ്മിംഗ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മോഡലും നടന്‍ അര്‍ജുന്‍ രാംപാലിന്റെ കാമുകിയുമായ ഗബ്രിയേല ദിമെത്രിദേസ്. മോഡിലിംഗ് രംഗത്തെ തുടക്കകാലത്തായിരുന്നു തനിക്ക് ഇത്തരം അനുഭവമുണ്ടായതെന്നാണ് താരം പറയുന്നത്.

    കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഗബ്രിയേല. ഇതിനിടെ ഒരാള്‍ താരത്തോട് എന്നെങ്കിലും ശരീരത്തിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയോ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടി വരികയോ ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനായിരുന്നു താരത്തിന്റെ മറുപടി. വിശദമായി വായിക്കാം.

    Gabriella Demetriades

    ഉണ്ടെന്നായിരുന്നു താരത്തിന്‍രെ മറുപടി. ഫാഷന്‍ ലോകം ഇന്നത്തെ അത്ര വൈവിധ്യം നിറഞ്ഞതായിരുന്നില്ല അന്ന്. നിനക്ക് വേണ്ടത്ര ഉയരമില്ലെന്നും നിന്റെ ഇടുപ്പ് വല്ലാതെ വലുതാണെന്നും തുടകള്‍ തടിച്ചതാണെന്നുമെല്ലാം പറയുമായിരുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്തതൊക്കെ പറയുമായിരുന്നു. അതില്‍ നിന്നെല്ലാം മാറാന്‍ കുറച്ച് സമയം എടുത്തുവെന്നും ഗബ്രിയേല പറഞ്ഞു. എന്നാല്‍ മറ്റൊരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നു ഗബ്രിയേലയുടെ സ്‌കിന്നിന്റെ രഹസ്യമായിരുന്നു.

    Also Read: എന്‌റെ കൂടെ അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു, കാരണം ഇതാണ്, മനസുതുറന്ന് ഷിജു

    ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

    മദ്യപാനമില്ല, നന്നായി ഉറങ്ങും, നല്ല വ്യായാമം, നല്ല ശീലങ്ങള്‍ എല്ലാം തന്നെ സഹായിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. പിന്നാലെ അര്‍ജുന്‍ രാംപാലുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്. മകന്‍ അരിക്കിനെക്കുറിച്ചും ഗബ്രേയില ആരാധകരോട് സംസാരിക്കുന്നുണ്ട്. 2019 ലായിരുന്നു ഗബ്രിയേലയ്ക്കും അര്‍ജുനും ആണ്‍ കുഞ്ഞ് ജനിക്കുന്നത്.

    Read more about: arjun rampal
    English summary
    Arjun Rampal's Gril Friend Gabirella Says She Was Called Big Hip And Thick Thighs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X