ആ റേപ്പ് സീൻ ചെയ്യുമ്പോൾ ആശങ്കയുണ്ടായി; എനിക്കീ അടച്ച റൂമിൽ ഇരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു: ശാലിനി പാണ്ഡെ

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പരിചിതയായ നടിയാണ് ശാലിനി പാണ്ഡെ. തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലായി 11 ചിതങ്ങൾ ചെയ്തെങ്കിലും ഇന്നും അർജുൻ റെഡ്ഡിയിലെ പ്രീതി ഷെട്ടി എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകര്യത ചെറുതല്ല. ആ സിനിമ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ശാലിനിയുടെ പുതിയ ഹിന്ദി ചിത്രം മഹാരാജും വലിയ വിവാദങ്ങൾക്കൊടുവിൽ റിലീസ് ചെയ്തു. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ശാലിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയം.

ചിത്രത്തിൽ ഒരു റേപ്പ് സീൻ ഉണ്ട്. അതിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് നടി തുറന്ന് പറയുന്നു. "ചരൺ സേവ സീൻ ചെയ്യുമ്പോൾ അതെത്രത്തോളം എന്നെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടില്ല. ഞാനത് ചെയ്ത് കഴിഞ്ഞയുടൻ അവിടുന്ന് പുറത്ത് ഇറങ്ങി. എന്നിട്ട് നേരെ ക്രൂവിനോട് ചെന്ന് പറഞ്ഞു എനിക്കീ അടച്ച റൂമിൽ ഇരിക്കാൻ സാധിക്കില്ല, എനിക്ക് കുറച്ച് സമയം വേണം, കുറച്ച് ശുദ്ധവായു വേണം. എനിക്കൽപം ആശങ്കയുണ്ട്." പ്രമുഖ മീഡിയയോട് ശാലിനി പറഞ്ഞു.

shalini pandey

സംവിധായകൻ സിദ്ധാർത്ഥ് പി മൽഹോത്രയോടും ഈ സീനിലെ സഹനടനായിരുന്ന ജയ്ദീപിനോടും താൻ ഇക്കാര്യം പറഞ്ഞതായി ശാലിനി പറഞ്ഞു. ആ സീനിലെ ബുദ്ധിമുട്ടുകളെ കുറിച്ച് താരം ഒരുപാട് സംസാരിച്ചു. യഥാർത്ഥ ജീവിതത്തിലെ തൻറെ ചിന്താരീതികളിൽ നിന്ന് വിഭിന്നമാണ് ചിത്രത്തിലെ കിഷോരി എന്ന കഥാപാത്രം. മാത്രമല്ല ആദ്യം ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ, തൻറെ കഥാപാത്രമായ കിഷോരി എന്ത് വിഡ്ഢിയായ സ്ത്രീയാണെന്ന് തോന്നിയെന്നും ശാലിനി പറഞ്ഞു. പക്ഷേ പിന്നീട് മനസിലായി അവൾ വിഢിയൊന്നുമല്ല, സമൂഹം അവളിൽ അത്തരം ആചാരങ്ങളെല്ലാം അടിച്ചേൽപ്പിച്ചതാണ്. പതിയെ അവളും അതെല്ലാം വിശ്വസിച്ചു , അത്ര തന്നെ.

ജുനൈദ് ഖാൻ, ജയ്ദീപ് ആഹ്ലാവദ്. ശർവാണി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 1800 കളിലെ കഥ പറയുന്ന ചിത്രത്തിൽ മഹാരാജ് ജദുനാഥ് എന്ന ആൾദൈവമായാണ് ജയ്ദീപ് എത്തുന്നത്. പെൺകുട്ടികളെ മഹാരാജിന് സമർപ്പിച്ചു കൊണ്ടുള്ള ചടങ്ങാണ് ചരൺ സേവ. മഹാരാജ് പെൺകുട്ടികളെ പീഡിപ്പിച്ചാൽ അത് വിശുദ്ധമാണെന്ന് അയാൾ ജനങ്ങളെ വിശ്വസിപ്പിക്കുകയും സമൂഹം അത് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്കർത്താവും മാധ്യമ പ്രവർത്തകനുമായ കർസന്ദാസ് മുൽജി നടത്തിയ പോരാട്ടമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

shalini pandey

നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 14 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഗുജറാത്ത് ഹൈക്കോടതി ഈ ചിത്രം ബാൻ ചെയ്തു. ഒരു പ്രത്യേകത ഹിന്ദു മത വിഭാഗത്തെ അതിക്ഷേപിക്കുന്ന രംഗങ്ങളും പ്രമേയവുമാണ് മഹാരാജിൽ ഉള്ളതെന്ന് പറഞ്ഞായിരുന്നു പ്രശ്നം. അവസാനം ജൂൺ 21 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്തു.

ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചത് ജുനൈദ് ഖാൻ ആണ്. കർസന്ദാസ് മുൽജി എന്ന മാധ്യമ പ്രവർത്തകനായെത്തി പ്രേക്ഷകരെ ഞെട്ടിച്ച ഈ താരം ആമിർഖാൻ്റെ മകനാണ്. ജുനൈദിൻ്റെ ആദ്യ ചിത്രം കൂടിയാണ് മഹാരാജ്.

Read more about: arjun reddi actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X