നിക്കറും ബനിയനും ധരിച്ച് വിമാനയാത്ര; മാന്യമായി വസ്ത്രം ധരിക്കണം! ജയ ബച്ചന്‍ ദേഷ്യപ്പെട്ടെന്ന് അര്‍ഷദ് വാര്‍സി

ബോളിവുഡിലെ മുന്‍നിര നടനാണ് അര്‍ഷദ് വാര്‍സി. നായകനായും സഹനടനായും കൊമേഡിയനായുമെല്ലാം അര്‍ഷദ് കയ്യടി നേടിയിട്ടുണ്ട്. മുന്നാ ഭായ് എംബിബിഎസിലെ സര്‍ക്കിട്ട് എന്ന കഥാപാത്രമാണ് അര്‍ഷദിനെ വലിയ താരമാക്കി മാറ്റുന്നത്. മികച്ചൊരു നര്‍ത്തകന്‍ കൂടിയാണ് അര്‍ഷദ്. ഒരിടവേളയ്ക്ക് ശേഷം ഒടിടി സീരീസിലൂടെ കരിയറില്‍ ശക്തമായി തിരികെ വന്ന താരം കൂടിയാണ് അര്‍ഷദ്.

നടനാകും മുമ്പ് കൊറിയോഗ്രാഫറായിരുന്നു അര്‍ഷദ്. രാജ്യാന്തര ഡാന്‍സ് മത്സരത്തില്‍ വിന്നറാവുകയും ചെയ്തിരുന്നു. 1996 ല്‍ പുറത്തിറങ്ങിയ തേരെ മേര സപ്‌നെ ആയിരുന്നു ആദ്യ സിനിമ. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അര്‍ഷദ്. സംദിഷ് ഭാട്ട്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ഷദ് മനസ് തുറന്നത്.

Arshad Warsi

തന്നെ ജയ ബച്ചന്‍ വഴക്ക് പറഞ്ഞ സംഭവമാണ് താരം പങ്കുവെക്കുന്നത്. തന്റെ ആദ്യ സിനിമയുടെ ഷൂട്ടിനായി ഹൈദരാബാദിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവമുണ്ടത് എന്നാണ് അര്‍ഷദ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ പുതിയ ആളായിരുന്നു. എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. വ്യത്യസ്തമായൊരു ലോകത്തു നിന്നുമാണ് ഞാന്‍ വരുന്നത്. ആദ്യ സിനിമയായ തേരെ മേരെ സപ്‌നെയുടെ ഭാഗമായി ഹൈദരാബാദിലേക്ക് പോകേണ്ടി വന്നു. ഞാന്‍ വിമാനത്തില്‍ കയറിയത് നിക്കറും ബനിയനും ധരിച്ചായിരുന്നു. മുമ്പേ അങ്ങനെയായിരുന്നു സഞ്ചരിച്ചിരുന്നത്. ഡാന്‍സ് കളിച്ച് നടക്കുന്ന കാലമല്ലേ'' അര്‍ഷദ് പറയുന്നു.

എന്നാല്‍ അര്‍ഷദിന്റെ വസ്ത്രങ്ങള്‍ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നടി ജയ ബച്ചനെ ചൊടിപ്പിച്ചു. അവര്‍ അര്‍ഷദിനോട് ദേഷ്യപ്പെട്ടു. ''ജയാ ജി ഇത് അറഞ്ഞു. അവര്‍ എനിക്കൊരു മെസേജ് അയച്ചു. യാത്ര ചെയ്യുന്ന സമയത്ത് മാന്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ മിസ്റ്റര്‍ വാര്‍സിയോട് പറയണം എന്നായിരുന്നു മെസേജ്'' അര്‍ഷദ് പറയുന്നു. പിന്നീടൊരിക്കല്‍ ജയ ബച്ചന്‍ തന്നെ ഒരു സിനിമയുടെ പ്രീമിയറിന് ക്ഷണിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

Arshad Warsi

''ഒരിക്കല്‍ ജയാ ജീ എന്നെ ഒരു സിനിമയ്ക്ക് വിളിച്ചു. ആളുകളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് വിളിക്കുന്നത്. എന്ത് തോന്നുന്നു എന്ന് അവര്‍ ചോദിച്ചു. വളരെ മോശം എന്ന് ഞാന്‍ പറഞ്ഞു. അവര്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തിയിട്ട്, നിന്റെ അഭിപ്രായം കയ്യില്‍ വച്ചോളൂ, ഇവിടെ സത്യം പറയാനേ പാടില്ല. സിനിമ എത്ര മോശമായാലും ശരി'' അര്‍ഷദ് പറയുന്നു.

അതേസമയം ബച്ചന്‍ പാണ്ഡെയാണ് അര്‍ഷദ് വാര്‍സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വെല്‍ക്കം പരമ്പരയിലെ പുതിയ സിനിമയാണ് അര്‍ഷദിന്റേതായി ഇപ്പോള്‍ അണിയറയിലുള്ളത്. അക്ഷയ് കുമാര്‍, രവീണ ടണ്ടന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സഞ്ജയ് ദത്ത്, അനില്‍ കപൂര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണിത്. പിന്നാലെ ജോളി എല്‍എല്‍ബി 3 എന്ന ചിത്രവും അണിയറയിലുണ്ട്. സൂപ്പര്‍ ഹിറ്റായി മാറിയ ജോളി എല്‍എല്‍ബി ഒന്നാം ഭാഗത്തില്‍ അര്‍ഷദ് ആയിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ അക്ഷയ് കുമാറും. ഇരുവരും ഒരുമിക്കുകയാണ് മൂന്നാം ഭാഗത്തില്‍.

Read more about: jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X