ആദ്യ കാഴ്ചയില്‍ തന്നെ ഞങ്ങള്‍ അടുത്തു! ഹൃത്വികിന്റെ മുന്‍ ഭാര്യ സൂസെയ്‌നെക്കുറിച്ച് കാമുകന്‍ പറയുന്നു

ഗോസിപ്പുകള്‍ക്ക് ഒരു കുറവുമില്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങള്‍ക്കിടയിലെ പ്രണയവും അടുപ്പവുമെല്ലാം എപ്പോഴും ഗോസിപ്പ് കോളങ്ങൡ നിറയാറുണ്ട്. അങ്ങനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന പ്രണയമാണ് ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സുസെയ്ന്‍ ഖാനും അര്‍സ്‌ലന്‍ ഗോണിയും തമ്മിലുള്ളത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇരുവരും പ്രണയത്തിലാണെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഒരുമിച്ച് പാര്‍ട്ടികള്‍ക്ക് എത്തിയും ചിത്രങ്ങള്‍ പങ്കുവച്ചും സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടേയും ഇരുവരും ഈ സൂചനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

തന്റെ ഷോയുടെ ടീസര്‍ പങ്കുവച്ചുകൊണ്ട് അര്‍സ്ലന്‍ എത്തിയിരുന്നു. ഈ പോസ്റ്റിന് സൂസെയ്ന്‍ നല്‍കിയ കമന്റ് കണ്ടതോടെയാണ് ഇരുവരുടേയും സൗഹൃദം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പിന്നീട് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സുസെയ്‌നുമായുള്ള സൗഹൃദത്തെക്കുറിച്ച് അര്‍സ്ലന്‍ മനസ് തുറക്കുകയും ചെയ്തതിരുന്നു. ഈ വര്‍ഷം ഗോവയില്‍ വച്ച് നടന്ന സുസെയ്ന്‍ ഖാന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയിലും അര്‍സ്ലന്‍ ഉണ്ടായിരുന്്‌നു. സുസെയ്ന്‍ നല്ല സുഹൃത്താണെന്നും ഒരു സുഹൃത്ത് എന്ന നിലയിലാണ് ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തതെന്നുമായിരുന്നു താരം പറഞ്ഞത്.

ബര്‍ത്ത് ഡേ പാര്‍ട്ടി

''സോഷ്യല്‍ മീഡിയയിലെ ചാറ്റ് സാധാരണ കാര്യം മാത്രമാണ്. സുഹൃത്തുക്കള്‍ക്കായുള്ള ബര്‍ത്ത് ഡേ പാര്‍ട്ടിയായിരുന്നു അത്. എല്ലാവര്‍ക്കും അവരുടെ സുഹൃത്തുക്കളുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാമല്ലോ? ആളുകള്‍ എപ്പോഴും എന്തെങ്കിലും ഊഹിച്ചെടുക്കും. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതൊന്നും ശ്രദ്ധിക്കാതെ ഇരുന്നാല്‍ മതി'' എന്നായിരുന്നു ഗോണി പറഞ്ഞത്. പിന്നാലെ എങ്ങനെയാണ് തങ്ങളുടെ സൗഹൃദം ആരംഭിച്ചതെന്നും അര്‍സ്ലന്‍ പറയുന്നുണ്ട്. തങ്ങളുടെ ഒരു പൊതു സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു സൗഹൃദത്തിന്റെ തുടക്കമെന്നാണ് താരം പറയുന്നത്.

വളരെ നല്ല സുഹൃത്തുക്കളാണ്

''ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഒരു പൊതു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കണ്ട് മുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാറുണ്ട് ഞങ്ങള്‍ എപ്പോഴും. അവള്‍ വളരെ നല്ലൊരു വ്യക്തിയാണ്'' എന്നായിരുന്നു അര്‍സ്ലന്‍ പറഞ്ഞത്. നേരത്തെ സൂപ്പര്‍ താരം ഹൃത്വിക് റോഷനെയായിരുന്നു സൂസെയ്ന്‍ വിവാഹം കഴിച്ചത്. എന്നാല്‍ 2013ല്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരെ ഏറെ വിഷമിപ്പിച്ചതായിരുന്നു ഈ വാര്‍ത്ത. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹ മോചനത്തിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. തങ്ങളുടെ മക്കളുടെ കോ പാരന്റ്‌സ് ആയി തുടരുന്ന ഹൃത്വിക്കും സൂസെയ്‌നും ലോക്ക്ഡൗണ്‍ കാലത്ത് ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. മക്കള്‍ക്കൊപ്പം ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്താറുമുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സൂസെയ്‌ന്റെ പ്രതികരണം


അതേസമയം പ്രചരിക്കുന്ന പ്രണയ വാര്‍ത്തകളോട് നാളിതുവരെ സൂസെയ്ന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല. നടനും ബിഗ് ബോസ് താരവുമായ അലി ഗോണിയുടെ സഹോദരന്‍ കൂടിയാണ് അര്‍സ്ലന്‍ ഗോണി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. ഗോസിപ്പുകളോടുള്ള സൂസെയ്‌ന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X