ആദ്യ സിനിമയില്‍ സഞ്ജുവിന്റെ അമ്മ, അടുത്തതില്‍ അവനെ വശീകരിക്കുകയായിരുന്നു ഞാന്‍; അരുണ ഇറാനി പറയുന്നു
ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ താരങ്ങളില്‍ ഒരാളും ഐക്കോണിക് നായികമാരില്‍ ഒരാളുമാണ് അരുണ ഇറാനി. ആറ് പതിറ്റാണ്ടായി ബോളിവുഡിലെ നിറ സാന്നിധ്യമായ അരുണ പല തരത്തിലുള്ള കഥാപാത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. നായികയായും സഹനടിയായും നെഗറ്റീവ് വേഷവുമെല്ലാം ചെയ്തിട്ടുള്ള അരുണ സിനിമയ്ക്ക് പുറമെ സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡില്‍ മാത്രമല്ല മറ്റ് പല ഭാഷകളിലും അഭിനയിച്ചിട്ടുള്ള പ്രതിഭയാണ് അരുണ ഇറാനി.
തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അരുണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍. ഒരേ അഭിനേതാവിനെ തന്നെ വ്യത്യസ്തമായ വേഷങ്ങളില്‍ ആരാധകര്‍ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അരുണയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പലരു ഒരേ തരത്തിലുള്ള വേഷങ്ങള്‍ ചെയ്ത് സ്റ്റീരിയോടെപ്പുകളില്‍ കുടങ്ങി കിടന്നപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി നേടിയതിന്റെ അനുഭവമുണ്ട് അരുണയ്ക്ക്. അതേക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

ബാലതാരമായിട്ടായിരുന്നു അരുണയുടെ സിനിമ അരങ്ങേറ്റം. 1961 ല്‍ പുറത്തിറങ്ങിയ ഗംഗ ജമുനയായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. നായികയായും നായകന്റെ അമ്മയായുമെല്ലാം ഒരേ കാലത്ത് അഭിനയിച്ചിട്ടുളള താരമാണ് അരുണ ഇറാനി. രണ്ട് വേഷങ്ങളിലും കയ്യടി നേടാനും അരുണ ഇറാനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് ദത്തിന്റെ അമ്മയായും നായികയായും അഭിനയിച്ചതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അരുണ. സഞ്ജയ് ദത്തിന്റെ ആദ്യ സിനിമയായ റോക്കിയില്‍ അദ്ദേഹത്തിന്റെ അമ്മയായിട്ടായിരുന്നു അരുണ അഭിനയിച്ചത്.

''ഞാന്‍ മിക്ക നടന്മാര്‍ക്കൊപ്പവും അഭിനിയിച്ചുണ്ട്. ആരെയെങ്കിലും കുറിച്ച് മാത്രം എടുത്ത് പറയാനാകില്ല. എല്ലാവര്‍ക്കൊപ്പവും അഭിനയിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. സഞ്ജുവിനൊപ്പം അഭിനയിക്കുന്നതും ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ അരങ്ങേറ്റ സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. രണ്ടാമത്തെ സിനിമയില്‍ ഞാന്‍ സഞ്ജുവിനെ വശീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എങ്ങനെയാണ് അന്നത്തെ കാലത്ത് ആളുകള്‍ അത് അംഗീകരിച്ചതെന്ന് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല'' എന്നായിരുന്നു അരുണ പറഞ്ഞത്.
അതേസമയം തന്റെ കരിയറില്‍ അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ചും അരുണ മനസ് തുറക്കുന്നുണ്ട്. അതിന്റെ കാരണം മെഹമ്മൂദ് ആണെന്നാണ് അരുണ പറയുന്നത്. ബോളിവുഡിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് മെഹമൂദ്. മെഹമൂദും അരുണയും വിവാഹിതരാണെന്നായിരുന്നു പലരും കരുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് അരുണ പറയുന്നത്. അരുണയും മെഹമൂദും തമ്മിലുള്ള കെമിസ്ട്രി ഒരുകാലത്ത് ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കോമഡി രംഗങ്ങളില്‍ ഇരുവരും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ഇരുവരും വിവാഹിതരാണെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നത്.
Recommended Video

''ഞാനും മെഹമൂദും വിവാഹിതരാണെന്നായിരുന്നു പലരും കരുതിയിരുന്നത്. അതുകൊണ്ടായിരുന്നു പലരും ഓഫറുകളുമായി എനിക്ക് അരികിലേക്ക് വരാതിരുന്നത്. എനിക്കൊരു കരിയര്‍ ഉണ്ടാക്കി തന്നും ആ കരിയര്‍ താഴേക്ക് പോകാന്‍ കാരണമായതുമെല്ലാം മെഹമൂദ് തന്നെയാണെന്ന് പറയാം (ചിരിക്കുന്നു). പക്ഷെ പതിയെ എല്ലാം ശരിയാവുകയും ഞാന്‍ വീണ്ടും ട്രാക്കിലേക്ക് വരികയും ചെയ്തു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നും നല്ല ഓര്‍മ്മയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. അഭിനയത്തെക്കുറിച്ചും കോമഡിയിലെ പഞ്ചിനെക്കുറിച്ചും ടൈമിംഗിനെ കുറിച്ചുമൊക്കെ പറഞ്ഞ് തന്നത് അദ്ദേഹമാണ്'' എന്നായിരുന്നു അരുണ പറഞ്ഞത്.
ഹിന്ദിയിലും മറാത്തിയിലും കന്നഡയിലും ഗുജറാത്തിയിലുമായി അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അരുണ ഇറാനി. കാരവാന്‍, ബോംബെ ടു ഗോവ, ഗരം മസാല തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുന്നത്. തന്റെ നൃത്ത മികവിലൂടേയും ആരാധകരെ നേടാന്‍ അരുണയ്ക്ക് സാധിച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കര്‍ ആലപിച്ച ചട്തി ജവാനി, ദില്‍ബര്‍ ദില്‍സെ പ്യാരെ പോലുള്ള പാട്ടുകളിലെ അരുണയുടെ ഡാന്‍സും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്.


Click it and Unblock the Notifications