അധ്വാനിച്ച് നേടിയ കരിയര്‍, മുന്‍ഭര്‍ത്താവിന്റെ ഒരു രൂപ പോലും വേണ്ട; 200 കോടിയുടെ ജീവനാംശം തട്ടിക്കളഞ്ഞ സമാന്ത

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിന്റേയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ ധനശ്രീ വര്‍മയുടേയും വിവാഹ മോചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ചാഹലും ധനശ്രീയും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ഒടുവില്‍ വിവാഹ മോചനം സ്ഥിരീകരിച്ച് ഇരുവരുടേയും അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു.

ഇതിനിടെ ചാഹലില്‍ നിന്നും ധനശ്രീ 4.75 കോടി ജീവനാംശമായി വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഇതേച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ഉടലെടുത്തിരിക്കുകയാണ്. എന്തിനാണ് ധനശ്രീ ചാഹലില്‍ നിന്നും പണവാങ്ങുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ധനശ്രീ ചാഹലിനെ വിവാഹം കഴിച്ചതെന്നും ചിലര്‍ പറയുന്നു. അതേസമയം ധനശ്രീ വാങ്ങുന്ന തുക കുറഞ്ഞ് പോയെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

Samantha

ഇതിനിടെ മറ്റൊരു പേരും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹ മോചനത്തിന്റെ സമയത്ത് തനിക്ക് ജീവനാംശയമായി ഒരു രൂപ പോലും വേണ്ടെന്ന് പറഞ്ഞ താരം. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ സമാന്ത റുത് പ്രഭുവാണ് ആ നടി. തെന്നിന്ത്യയും കടന്ന് ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയായി വളര്‍ന്നിരിക്കുകയാണ് സമാന്ത. തെന്നിന്ത്യയിലേത് പോലെ ബോളിവുഡിലും ഒരിടം കണ്ടെത്താന്‍ സമാന്തയ്ക്ക് സാധിച്ചിട്ടുണ്ട്.

2017 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം സമാന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. എന്നാല്‍ തങ്ങളുടെ നാലാം വിവാഹ വാര്‍ഷികത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞു. സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച പ്രഖ്യാപനമായിരുന്നു അത്. മാസങ്ങളോളം എന്തുകൊണ്ടാകും സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞതെന്ന് സോഷ്യല്‍ മീഡിയ കാരണം തേടി.

ഇതിനിടെയാണ് സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനക്കരാറിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സമാന്തയ്ക്ക് ജീവനാംശമായി വാഗ്ദാനം ചെയ്യപ്പെട്ടത് 200 കോടി രൂപയായിരുന്നു. എന്നാല്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ ഒരു രൂപ പോലും തനിക്ക് വേണ്ട എന്ന നിലപാടാണ് സമാന്ത തീരുമാനിച്ചത്. സ്വന്തം കഴിവും അധ്വാനവുമാണ് സമാന്തയെ തെന്നിന്ത്യയിലെ മുന്‍നിര നായികയാക്കിയത്. ബോളിവുഡിലും വിജയം നേടാന്‍ സാധിച്ചതും അതുകൊണ്ടാണ്. അങ്ങനെയുള്ള തനിക്ക് മുന്‍ഭര്‍ത്താവിന്റെ പണം വേണ്ട എന്നാണ് സമാന്ത തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുത ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിവാഹ മോചനത്തിന്റെ കാരണമോ എന്തൊക്കെയാണ് കരാറിലെ നിബന്ധനകള്‍ എന്നൊന്നും താരങ്ങള്‍ ഇതുവരേയും തുറന്ന് പറഞ്ഞിട്ടില്ല. സമാന്തയുമായി പിരിഞ്ഞ ശേഷം ഈയ്യടുത്ത് നാഗ ചൈതന്യ വീണ്ടും വിവാഹിതനായി. നടി ശോഭിത ധൂലിപാലയെയാണ് നാഗ ചൈതന്യ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണം തന്നെ ശോഭിതയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

Samantha

അതേസമയം റിപ്പോർട്ടുകള്‍ പ്രകാരം സമാന്തയും ജീവിതത്തില്‍ പുതിയൊരു പ്രണയം കണ്ടെത്തിയിരിക്കുകയാണ്. ഇരട്ട സംവിധായകരായ രാജ്-ഡികെ കൂട്ടുകെട്ടിലെ രാജുമായി സമാന്ത പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകള്‍. ഇരുവരും ഒരുമിച്ച് പല പൊതുവേദികളിലുമെത്തിയിട്ടുണ്ട്. രാജിനുള്ള സമാന്തയുടെ ജന്മദിനാശംസാ കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ് വിവാഹിതനാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഭാര്യയുമായി അകന്നു കഴിയുകയാണ് രാജ്. സമാന്തയെ വിവാഹം കഴിക്കാനായി വിവാഹ ബന്ധം വേർപെടുത്താനും രാജ് തയ്യാറാണെന്നാണ് റിപ്പോർട്ടുകള്‍.

ഫാമിലി മാന്‍ സീരീസിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. താരം ഒടുവിലായ അഭിനയിച്ചത് സിറ്റഡല്‍ ഹണി ബണ്ണിയിലാണ്. നിരവധി സിനിമകളാണ് സമാന്തയുടേതായി ഹിന്ദിയില്‍ അണിയറയിലുള്ളത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X