ഇനിയും ഭാര്യയാകാന്‍ വയ്യ, ആശിഷ് തല്ലിയിട്ടില്ല, പൂട്ടിയിട്ടിട്ടുമില്ല; പിരിയാനുള്ള കാരണം പറഞ്ഞ് മുന്‍ ഭാര്യ

ഈയ്യടുത്തായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വിവാഹിതനായത്. രണ്ടാം വിവാഹമായിരുന്നു ആശിഷ് വിദ്യാര്‍ത്ഥിയുടേത്. രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം കഴിച്ചത്. പ്രണയത്തിന് പ്രായമൊരു തടസമല്ലെന്ന് കാണിച്ച് തരികയായിരുന്നു ആശിഷും രൂപാലിയും. നേരത്തെ നടി രജോഷിയെ ആശിഷ് വിവാഹം കഴിച്ചിരുന്നു. പീലുവെന്നാണ് രജോഷി അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മകനെ ഇരുവരും ചേര്‍ന്നു തന്നെയാണ് നോക്കുന്നതും.

നുഷ്‌റത്ത് ബറൂച്ച നായികയായ അകേലിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയിരിക്കുകയാണ് പീലു. ഇപ്പോഴിതാ ഈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ തകര്‍ന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് പീലു മനസ് തുറക്കുകയാണ്. റേഡിയോ ജോക്കിയായിരുന്ന താന്‍ മകനെ നോക്കാന്‍ വേണ്ടിയാണ് ആ ജോലി ഉപേക്ഷിച്ചതെന്നാണ് പീലു പറയുന്നത്.

Ashish Vidhyarthi

ദാമ്പത്യജീവിതത്തിന് വേണ്ടി തന്റെ സമയം മാറ്റിവെക്കാനുള്ള തീരുമാനം തന്റേത് തന്നെയായിരുന്നുവെന്നാണ് പീലു പറയുന്നത്. അതേസമയം തന്നോട് ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശിഷ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുന്‍ ഭാര്യ പറയുന്നു. താന്‍ അങ്ങനൊരു താല്‍പര്യം അറിയിച്ചിരുന്നില്ലെന്നും രജോഷി പറയുന്നു. തന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്ന ഭര്‍ത്താവായിരുന്നു ആശിഷ് എന്നും അവര്‍ പറയുന്നു.

'എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഭാര്യയ്ക്ക് പഠിക്കാനും ജോലി നേടാനുമൊക്കെ ഭര്‍ത്താവിന്റെ പിന്തുണ വേണം. അതുണ്ടായില്ല. അത് ഞാന്‍ പിന്നീട് മനസിലാക്കി. പക്ഷെ ഞാന്‍ അദ്ദേഹത്തെ വെറുക്കുന്നില്ല. അദ്ദേഹം എന്നെ തല്ലുകയോ പൂട്ടിയിടുകയോ ചെയ്തിട്ടില്ല. ഒരുമിച്ചുണ്ടായിരിക്കണം എന്നൊരു ബോധ്യമായിരുന്നു അത്. ആളുകള്‍ക്ക് അവരുവരുടേതായ രീതികളുണ്ടാകും. എല്ലാവരും വ്യത്യസ്തരാണ്. ആരും തെറ്റും ആരും ശരിയുമല്ല. പക്ഷെ ഇനിയും എനിക്കത് സാധിക്കാതെ വന്നു. മറ്റൊരാളുടെ ഭാര്യയായി എനിക്കെന്നെ കാണാന്‍ സാധിക്കില്ലായിരുന്നു. ഞാന്‍ എന്റെ സത്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹമത് അംഗീകരിച്ചു'' എന്നാണ് പീലു പറയുന്നത്.

കഴിഞ്ഞ ദിവസം പീലുവിന്റെ സിനിമയായി അഖേലിയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ആശിഷ് വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. വിവാഹ മോചനം തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ആശിഷ് ഒരിക്കലും തന്നെ വഞ്ചിച്ചിരുന്നില്ലെന്നും പീലു പറഞ്ഞിരുന്നു.

Ashish Vidhyarthi

മലയാളികള്‍ സുപരിചിതനായ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. സി.ഐ.ഡി മൂസ, ചെസ്സ്, ബാച്ചിലര്‍ പാര്‍ട്ടി അടക്കമുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 11 ഭാഷകളിലായി നൂറിലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹമാണിത്. കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു ആശിഷ് വിദ്യാര്‍ത്ഥിയുടെ വിവാഹം. സംരംഭകയായ രൂപാലി ബറുവയാണ് വധു.

വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗുവാഹത്തി സ്വദേശിയാണ് ആശിഷിന്റെ ഭാര്യ രൂപാലി ബറുവ. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് രൂപാലി. രണ്ടുപേരുടെയും സംസ്‌കാരങ്ങളെ ഇടകലര്‍ത്തി കൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍. അസമിലെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയില്‍ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാര്‍ഥിയുടെ വേഷം. തെന്നിന്ത്യയില്‍ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്.

More from Filmibeat

Read more about: ashish vidyarthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X