'ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം വിവാഹം സാധിക്കില്ല; ചിലപ്പോൾ മഹേഷ് ഭട്ടിനെ പോലെ ചെയ്തിരിക്കാം!': കെആർകെ

നടൻ ആശിഷ് വിദ്യാർത്ഥിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. അറുപതുകാരനായ നടൻ ഇന്നലെയാണ് രണ്ടാം വിവാഹം ചെയ്തത്. അസം സ്വദേശിയായ രുപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ വെച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്.

ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രുപാലിയെ വിവാഹം ചെയ്യുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണെന്നാണ് വിവാഹശേഷം ആശിഷ് വിദ്യാർത്ഥി പ്രതികരിച്ചത്. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുന്ന രുപാലിയെ കുറച്ചു കാലങ്ങൾക്ക് മുൻപാണ് നടൻ കണ്ടുമുട്ടുന്നത്. തുടർന്ന് വിവാഹിതരായി മുന്നോട്ട് പോകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. അമ്പത് വയസ്സാണ് രുപാലിയ്ക്ക്.

ashish vidyarthi

വിവാഹത്തിന് പിന്നാലെ നടന്റെ ആദ്യ ഭാര്യയും നടിയുമായ രജോഷി ബറുവ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകൾ ചർച്ചയായി മാറിയിട്ടുണ്ട്. മനസിനേറ്റ മുറിവിനെ കുറിച്ചും അമിത ചിന്തകൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് കുറിപ്പുകൾ. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയിട്ടാണ് രജോഷി ഇത് പോസ്റ്റ് ചെയ്തത്. നടനിൽ നിന്ന് വിവാഹമോചനം നേടിയിരുന്നോ എന്ന് നിരവധി പേർ രജോഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

അതിനിടെ, ആശിഷ് വിദ്യാർത്ഥിക്ക് വീണ്ടുമൊരു വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടനും സംവിധായകനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെആർകെ. ഹിന്ദു വിവാഹ നിയമം പ്രകാരം രണ്ടാം വിവാഹത്തിന് സാധിക്കില്ലെന്നാണ് കെആർകെ പറയുന്നത്. മതം മാറിയാകാം നടൻ വിവാഹം ചെയ്തത് എന്ന സംശയവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിലാണ് കെആർകെ ഇക്കാര്യം പറഞ്ഞത്.

'ഹിന്ദു വിവാഹ നിയമം അനുസരിച്ച് ആശിഷ് വിദ്യാർത്ഥിക്ക് ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ വീണ്ടുമൊരു വിവാഹം കഴിക്കാൻ സാധിക്കില്ല. അതിനാൽ ധരം ജിയെയും മഹേഷ് ഭട്ടിനെയും പോലെ വീണ്ടും വിവാഹം കഴിക്കാൻ വേണ്ടി അദ്ദേഹം മതം മാറിയിരിക്കണം. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ പുതിയ പേര് എന്താണെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞ് തരാമോ?' എന്നാണ് കെആർകെ കുറിച്ചത്.

ashish vidyarthi krk

എന്നാൽ രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ആശിഷ് വിദ്യാർത്ഥി വിവാഹമോചനം നേടിയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഏകമകൻ അർത്ത്‌ വിദ്യാർത്ഥിയുടെ അനുവാദം വാങ്ങിയാണ് ഇപ്പോൾ രണ്ടാം വിവാഹം കഴിച്ചതെന്നും പറയുന്നു. ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയൽ രംഗത്തൊക്കെ രജോഷി സജീവമാണ്. ഏകദേശം 23 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവർ വേർപിരിഞ്ഞത് എന്നാണ് വിവരം.

അതേസമയം, മലയാളികൾക്കുൾപ്പെടെ ഏറെ ഇഷ്ടമുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി. ഹിന്ദിയും മലയാളവും അടക്കം ഏകദേശം 11 ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. മലയാളത്തിൽ സിഐഡി മൂസ, ചെസ്സ്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്.

അതിൽ തന്നെ സിഐഡി മൂസയിലെ വില്ലൻ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട വേഷമാണ്. റാണാ നായിഡു, ട്രയൽ ബൈ ഫയർ എന്നീ വെബ് സീരീസുകളിലാണ് നടൻ അവസാനമായി അഭിനയിച്ചത്. ഹിന്ദിയിൽ പുറത്തിറങ്ങിയ കുത്തേയ് ആണ് ഒടുവിൽ നടൻ അഭിനയിച്ച സിനിമ.

More from Filmibeat

Read more about: ashish vidyarthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X