നടന്‍ കഴുത്തുഞെരിച്ച് വേദനിപ്പിച്ചെന്ന് മല്ലിക ഷെറാവത്ത്; പ്രതികാരം ചെയ്തതെന്ന് നടന്റെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് മല്ലിക ഷെറാവത്ത്. ഓണ്‍ സ്‌ക്രീനില്‍ ഗ്ലാമറസ് രംഗങ്ങള്‍ അവതരിപ്പിക്കാന്‍ ബോളിവുഡ് മടിച്ചു നിന്ന കാലത്ത് സകല നടപ്പുരീതികളും കാറ്റില്‍ പറത്തിയ താരം. അന്ന് മല്ലിക ഷെറാവത്ത് കാണിച്ച ധൈര്യത്തിന്റെ കരുത്തിലാണ് പിന്നീട് മറ്റ് പല നടിമാരും ഗ്ലാമറസാകാനുള്ള ഊര്‍ജ്ജം കണ്ടെത്തുന്നത്. അതേസമയം വിവാദങ്ങളും എന്നും മല്ലികയുടെ കൂടെ തന്നെയുണ്ടായിരുന്നു.

മല്ലിക നായികയായി എത്തിയ ചിത്രമായിരുന്നു മര്‍ഡര്‍. ചിത്രം വന്‍ വിജയമായി മാറുകയും ആരാധകരുടെ മനസില്‍ എന്നന്നേക്കും ഇടം നേടുകയും ചെയ്തു. മല്ലികയും ഇമ്രാന്‍ ഹാഷ്മിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മഹേഷ് ഭട്ടിന്റെ സിനിമയില്‍ അഷ്മിത് പട്ടേലും പ്രധാന വേഷത്തിലെത്തിയിരുന്നു. അന്ന് തനിക്കെതിരെ മല്ലിക ഉയര്‍ത്തിയ ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം അഷ്മിത് വെളിപ്പെടുത്തിയിരിക്കുകയാണ്.

Mallika Sherawat

മര്‍ഡറിന്റെ പ്രൊമോഷന്‍ വേളയില്‍ മല്ലിക തന്നില്‍ നിന്നും ഇമ്രാന്‍ ഹാഷ്മിയില്‍ നിന്നും ശ്രദ്ധ തട്ടിയെടുത്തുവെന്നാണ് അഷ്മിത് പറയുന്നത്. ചിത്രീകരണത്തിനിടെ അഷ്മിത് തന്റെ കഴുത്തു ഞെരിച്ചുവെന്ന് മല്ലിക ആരോപിച്ചിരുന്നു. ഇതേക്കുറഇച്ച് സംസാരക്കുകയായിരുന്നു അഷ്മിത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളുടെ പേരില്‍ വലിയ വിവാദം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു മര്‍ഡര്‍. പിന്നാലെ മല്ലികയുടെ ആരോപണവും വന്നതോടെ ചര്‍ച്ചകളിലെല്ലാം മര്‍ഡര്‍ ഇടം നേടി.

''ഞങ്ങളുടെ കഥാപാത്രങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ദാമ്പത്യത്തിലൂടെ കടന്നു പോകുന്നവരുടേതായിരുന്നു. ഞാന്‍ കുറച്ച് മെത്തേഡ് ആക്ടിംഗിനാണ് ശ്രമിച്ചത്. അതിനാല്‍ മല്ലികയില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിച്ചു. അതിനാല്‍ സെറ്റില്‍ വച്ച് അവള്‍ ഐസ് ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ അകലം പാലിച്ചു. ഞങ്ങള്‍ക്കിടയിലെ ടെന്‍ഷന്‍ നിലനിര്‍ത്താന്‍ വേണ്ടി തന്നെ ഞാന്‍ സൗഹൃദമുണ്ടാക്കാതിരിക്കുകയായിരുന്നു. അത് ക്യാമറയില്‍ കാണാന്‍ വേണ്ടിയായിരുന്നു. പക്ഷെ അവള്‍ക്കത് മനസിലായില്ല. ഒരുപക്ഷെ ഞാനോ സംവിധായകനോ അക്കാര്യം അവളോട് പറയണമായിരുന്നു'' അഷ്മിത് പറയുന്നു.

''ഒരു സീനില്‍ ഞാന്‍ അവളുടെ കഴുത്ത് ഞെരിക്കണം. നസീറുദ്ദീന്‍ ഷായോട് എങ്ങനെയാണ് ശരിയായി ഒരാളെ കഴുത്തു ഞെരിക്കുന്ന രംഗം അഭിനയിക്കുക എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഒരു ടെക്‌നിക് പറഞ്ഞു തന്നു. കണ്ടാല്‍ കഴുത്ത് ഞെരിക്കുന്നത് പോലെ തോന്നും. പക്ഷെ വേദനിക്കില്ല. ഷൂട്ട് കഴിഞ്ഞപ്പോള്‍ അവള്‍ ബഹളമുണ്ടാക്കി. ബട്ട് സാബ് വന്ന് എന്നോട് അവളോട് മാപ്പ് പറയാന്‍ പറഞ്ഞു. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. മോണിറ്ററില്‍ നോക്കാം. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് പറയാം. ഇല്ലെങ്കില്‍ എന്നോട് അവള്‍ മാപ്പ് പറയേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ മാപ്പ് എനിക്ക് കിട്ടിയില്ല'' എന്നും അഷ്മിത് പറയുന്നു.

Mallika Sherawat

ഈ സംഭവത്തോടെ ഇരുവരും തമ്മില്‍ ഓഫ് സ്‌ക്രീനിലും അകലം ശക്തമായി മാറുകയായിരുന്നു. പിന്നീട് സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് വന്നിട്ടില്ല. ''മല്ലിക കാലത്തിനും മുമ്പേ സഞ്ചരിച്ചവളാണ്. എങ്ങനെയാണ് പിആര്‍ ഗെയിം കളിക്കേണ്ടത് എന്ന് അവള്‍ക്ക് അറിയാം. സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റും അവള്‍ നേടി. എനിക്കോ ഇമ്രാനോ അനുരാഗ് ബസുവിനോ അത്രയും കിട്ടിയില്ല. പ്രൊമോഷന്‍ സമയത്തെ എന്നെ രണ്ടാംനിര പബ്ലിക്കേഷനുകളിലേക്കായിരുന്നു അയച്ചിരുന്നത്. അതെനിക്ക് ഇഷ്ടമായിരുന്നില്ല'' എന്നും അഷ്മിത് പറയുന്നു.

മഹേഷ് ഭട്ടും മുകേഷ് ഭട്ടും ചേര്‍ന്ന് നിര്‍മ്മിച്ച മര്‍ഡറിന്റെ സംവിധാനം അനുരാഗ് ബസുവായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ സിനിമ വലിയ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായി മാറിയിരുന്നു.

More from Filmibeat

Read more about: mallika sherawat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X